സെപ്റ്റംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ സ്മാർട്ട്ഫോൺ വാങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ തിരഞ്ഞെടുക്കുന്നത് 20,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലെ സ്മാർട്ട്ഫോണുകളാണ്. അതുകൊണ്ട് തന്നെ എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മികച്ച ഡിവൈസുകൾ തന്നെ ഈ വില വിഭാഗത്തിൽ പുറത്തിറക്കുന്നുണ്ട്. 108 എംപി വരെ ക്യാമറയുള്ളതും 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെ ഉള്ളതും വലിയ ബാറ്ററിയുള്ളതും കരുത്തൻ പ്രോസസറുകളിൽ പ്രവർത്തിക്കുന്നതുമായ മികച്ച ഡിവൈസുകൾ ഈ വിഭാഗത്തിൽ ഇന്ന് ലഭ്യമാണ്.

 

മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ 20,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിൽ മികച്ച ഡിവൈസുകൾ തന്നെ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്, റെഡ്മി, റിയൽമി, സാംസങ്, മോട്ടറോള, ഐക്യുഒഒ, ഇൻഫിനിക്സ് പോക്കോ എന്നിവയുടെ ഡിവൈസുകളാണ് സെപ്റ്റംബറിലെ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഈ ഡിവൈസുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

സെപ്റ്റംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ആദ്യത്തേത് റെഡ്മി നോട്ട് 10 പ്രോ മാക്സ് ആണ്. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡൽ 19,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിൽ 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന്റെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 ആണ്. റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 5020 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്.

റിയൽമി എക്സ്7 5ജി
 

റിയൽമി എക്സ്7 5ജി

റിയൽമി എക്സ്7 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. ഗെയിമർമാർക്ക് വാങ്ങാവുന്ന മികച്ചൊരു ഡിവൈസാണ് ഇത്. ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജിക്ക് സമാനമായ ചിപ്പ്സെറ്റാണ്. രണ്ട് സിം കാർഡുകളിലും 5ജി സപ്പോർട്ടും ഈ ഡിവൈസിന് ഉണ്ട്. അമോലെഡ് ഡിസ്പ്ലേ മികച്ച ക്വാളിറ്റിയുള്ള വിഷ്വലുകൾ നൽകുന്നു. 50W ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

ഐക്യുഒഒ Z3

ഐക്യുഒഒ Z3

ഐക്യുഒഒ Z3 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണാണ്. 19,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 55W ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4400 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ എന്നിവയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയും സ്മാട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മോട്ടോ ജി60

മോട്ടോ ജി60

20,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലെ മോട്ടറോളയുടെ മികച്ച ഡിവൈസാണ് മോട്ടോ ജി60, 6000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഡിവൈസിൽ 108 മെഗാപിക്സൽ റിയർ ക്യാമറയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. വാട്ടർ റിപ്പല്ലന്റ് ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ്.

ഇൻഫിനിക്സ് നോട്ട് 10 പ്രോ

ഇൻഫിനിക്സ് നോട്ട് 10 പ്രോ

ഇൻഫിനിക്സ് നോട്ട് 10 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസുകളിൽ പരമാവധി സ്റ്റോറേജ് നൽകുന്ന സ്മാർട്ട്ഫോണാണ് ഇത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.95 ഇഞ്ച് ഫുൾ എച്ച്ഡി+ പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇൻഫിനിക്സ് നോട്ട് 10 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഹീലിയോ ജി95 ഒക്ട-കോർ ​​പ്രോസസറാണ്. 64 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.

സാംസങ് ഗാലക്സി എ22 5ജി

സാംസങ് ഗാലക്സി എ22 5ജി

സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റിന്റെ കരുത്തിയ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഫാൻസി ഡിസൈനാണ് നൽകിയിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ വലിയ 5000 എംഎഎച്ച് ബാറ്ററി നൽകിയിട്ടുണ്ട്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇത്. വൺയുഐ 3.1 ഇന്റർഫേസിലാണ് ഇത് പ്രവർത്തിക്കുന്നത്.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ മികച്ച ഹാർഡ്‌വെയർ, വലിയ ബാറ്ററി, ഉയർന്ന പുതുക്കൽ നിരക്ക് ഡിസ്പ്ലേ എന്നിവകൊണ്ട് 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായി മാറുന്നു. ഈ സ്മാർട്ട്ഫോണിന്റെ 6ജിബി റാമുള്ള മോഡലിന് ഇന്ത്യൻ വിപണിയിൽ 18,999 രൂപയാണ് വില. ക്വാൽകോം സ്നാപ്ഡ്രാഗൺ 860 മൊബൈൽ പ്ലാറ്റ്ഫോമിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി റാമും 5,160 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 17,999 രൂപയാണ് വില വരുന്നത്. ഈ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസർ, 16 എംപി ഫ്രണ്ട് ക്യാമറ, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5020 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളാണ് ഉള്ളത്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ഓപ്ഷൻ തന്നെയാണ് ഈ ഡിവൈസ്.

Best Mobiles in India

English summary
There are many devices in the Indian smartphone market priced below Rs 20,000. These are the best smartphones that you can buy for less than Rs 20,000 in September.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X