20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ഡിവൈസുകളുടെ വിൽപ്പന നടക്കുന്ന വില വിഭാഗങ്ങളിൽ ഒന്നാണ് 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. ഈ പ്രൈസ് സെഗ്മെന്റിൽ മികച്ച സവിശേഷതകളടങ്ങുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ കമ്പനികളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ക്വാഡ് ക്യാമറ, വലിയ ബാറ്ററി, കരുത്തുള്ള പ്രൈസസർ, 6 ജിബിയോ അതിൽ കൂടുതലോ റാം, മികച്ച ഡിസ്പ്ലെ എന്നിവയെല്ലാം ഈ വിലവിഭാഗത്തിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ കമ്പനികൾ ഇന്ന് ഉൾപ്പെടുത്താറുണ്ട്.

20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പോക്കോ, ഷവോമി റെഡ്മി, റിയൽമി, മോട്ടറോള, വിവോ, ഓപ്പോ, ഹോണർ, സാംസങ് എന്നാ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളെല്ലാം ഇടം നേടിയിട്ടുണ്ട്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ്, ഫോട്ടോഗ്രാഫി എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകുന്ന ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഈ വിലവിഭാഗത്തിൽ ഉള്ളത്. വലിയ ബാറ്ററികളും ഈ പ്രൈസ് സെഗ്മെന്റിലുള്ള ഡിവൈസുകൾക്ക് കമ്പനികൾ നൽകുന്നു.

പോക്കോ എക്സ്3
പോക്കോ എക്സ്3 സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഈ ഡിവൈസിന്റെ 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,499 രൂപ വിലയുണ്ട്. 8 ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 64 എംപി, 13 എംപി, 2എംപി, 2എംപി എന്നീ ക്യാമകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

റെഡ്മി നോട്ട് 9 പ്രോ മാക്സ്
റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന് 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഈ ഡിവൈസിൽ 64എംപി, 8എംപി, 5എംപി, 2എംപി എന്നിങ്ങനെ നാല് ക്യാമറകളാണ് വരുന്നത്. 6.67 ഇഞ്ച് ഡിസ്പ്ലെയും ഈ ഡിവൈസിൽ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജിയുടെ കരുത്തിലാണ് ഈഡിവൈസ് പ്രവർത്തിക്കുന്നത്. 5020 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

റിയൽമി 7 പ്രോ
റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന് 19,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഉള്ള ഈ വേരിയനറിനാണ് ഈ വില. 64 എംപി, 8 എംപി, 2 എംപി, 2എംപി ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 32 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 6.6 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4500 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകുന്നുണ്ട്.

മോട്ടറോള വൺ ഫ്യൂഷൻ പ്ലസ്
മോട്ടറോള വൺ ഫ്യൂഷൻ പ്ലസ് സ്മാർട്ട്ഫോണിന് 16,999 രൂപയാണ് വില. ഈ ഡിവൈസിൽ 128 ജിബി സ്റ്റോറേജും 6ജിബി റാമുമാണ് ഉള്ളത്. 64 എംപി, 8എംപി, 5എംപി, 2എംപി എന്നീ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 730യുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

ഓപ്പോ എ52
ഓപ്പോ എ52 സ്മാർട്ട്ഫോണിന്റെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 15,899 രൂപയാണ്. ഈ ഡിവൈസിൽ 12എംപി, 8എംപി, 2എംപി, 2എംപി എന്നീ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിലുണ്ട്.

ഹോണർ 9എക്സ് പ്രോ
ഹോണർ 9എക്സ് പ്രോ സ്മാർട്ട്ഫോണിൽ 256 ജിബി സ്റ്റോറേജും 6 ജിബി റാമുമാണ് ഉള്ളത്. 16,999 രൂപയാണ് ഈ ഡിവൈസിന്റെ വില. 48എംപി, 8എംപി, 2എംപി എന്നീ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

വിവോ വൈ50
128ജിബി സ്റ്റോറേജും 6ജിബി റാമുമുള്ള വിവോ വൈ50 സ്മാർട്ട്ഫോണിന് 16,490 രൂപയാണ് വില. 13എംപി, 8എംപി, 2എംപി, 2എംപി ക്യാമറ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും 5000 എംഎഎച്ച് ബാറ്ററിയുമുള്ള ഈ ഡിവൈസിൽ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എം31 പ്രൈം
സാംസങ് ഗാലക്സി എം31 പ്രൈം സ്മാർട്ട്ഫോണിന്റെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,559 രൂപയാണ് വില. ഈ ഡിവൈസിൽ 64 എംപി, 8എംപി, 5എംപി, 5എംപി എന്നീ ക്യാമറ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. 6.4 ഇഞ്ച് ഡിസ്പ്ലെയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സാംസങ് എക്സിനോസ് 9611 പ്രോസസറാണ്. 6000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

റിയൽമി 6 പ്രോ
റിയൽമിയുടെ 6 പ്രോ സ്മാർട്ട്ഫോൺ അതിന്റെ പിൻഗാമിയായ 7 പ്രോ പുറത്തിറങ്ങിയിട്ടും ഇന്നും ജനപ്രീയമായി തുടരുന്ന മികച്ചൊരു ഡിവസാണ്. ഈ ഡിവൈസിന് 17,999 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഡിവൈസിന് ഉള്ളത്. 64എംപി, 8എംപി, 12എംപി, 2എംപി എന്നീ നാല് ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 6.6 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസറുള്ള ഈ ഡിവൈസിൽ 4300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

പോക്കോ എക്സ്2
പോക്കോ എക്സ്3 വിപണിയിലെത്തിയിട്ടും ഒട്ടും ജനപ്രീതി കുറയാത്ത ഡിവൈസാണ് പോക്കോ എക്സ്2. ഈ ഡിവൈസിന് 16,499 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6.67 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 64എംപി, 2എംപി, 8എംപി, 2എംപി എന്നീ നാല് ക്യാമറ സെൻസറുകളുള്ള ഡിവൈസിൽ 20 എംപി, 2എംപി എന്നീ രണ്ട് സെൽഫി ക്യാമറകളും നൽകിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 730 ജിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എം31എസ്
20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്ക് സാംസങ് അവതരിപ്പിച്ച മറ്റൊരു ഡിവൈസാണ് ഗാലക്സി എം31എസ്. ഈ ഡിവൈസിൽ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 1080x2400 പിക്സൽ ഡിസ്പ്ലെയാണ് ഇത്. എക്സിനോസ് 9611 പ്രോസസറിന്റെ കരുത്തിൽ പ്രർത്തിക്കുന്ന ഈ ഡിവൈസിന്റെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,499 രൂപയാണ് വില. 6000 എംഎഎച്ച് ബാറ്ററി, 64എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

റിയൽമി നാർസോ 20 പ്രോ
റിയൽമിയുടെ നാർസോ സീരിസിലെ പുതിയ സ്മാർട്ട്ഫോണായ നാർസോ 20 പ്രോ 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസുകളുടെ പട്ടികയിൽ ഇടം പിടിച്ച മികച്ചൊരു സ്മാർട്ട്ഫോണാണ്. ഈ ഡിവൈസിൽ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 48എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി, 2 എംപി, 2 എംപി ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. മീഡിയടെക് ഹീലിയോ ജി95ന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 4500 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില.

സാംസങ് ഗാലക്സി എ21എസ്
സാംസങ് ഗാലക്സി എ21എസ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. സാംസങ് എക്സിനോസ് 850 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 13എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 48 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 2എംപി, 2 എംപി ക്യാമറകൾ ഉൾപ്പെടുത്ത ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ 4ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 15,999 രൂപയാണ് വില.

റെഡ്മി നോട്ട് 9 പ്രോ
റെഡ്മി നോട്ട് 9 സീരിസിലെ പ്രോ വേരിയന്റ് 20,000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഡിവൈസാണ്. 6.67 ഇഞ്ച് ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസർ, 16എംപി സെൽപി ക്യാമറ, 48എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി, 5എംപി, 2എംപി എന്നീ സെൻസറുകൾ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6ജിബി വരെ റാം, 128 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 5020 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.


Click it and Unblock the Notifications








