Home
Mobile

10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗമാണ് എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾ. 10,000 രൂപയിൽ താഴെ വിലയിൽ മികച്ച ഡിവൈസുകൾ തന്നെ ഈ വിഭാഗത്തിൽ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഡ്യുവൽ, ക്വാഡ് റിയർ ക്യാമറകൾ, എഫ്എച്ച്ഡി + ഡിസ്പ്ലേകൾ, ഫിംഗർപ്രിന്റ് സെൻസറുകൾ എന്നിവ പോലുള്ള സവിശേഷതകൾ ഈ വിഭാഗത്തിലെ സ്മാർട്ട്ഫോണുകളിൽ ഇന്ന് ലഭ്യമാണ്.

10,000 രൂപയിൽ താഴെ വില

ബാറ്ററിയുടെ കാര്യത്തിലും 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. പതിനായിരത്തിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ചിലതാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയിൽ റെഡ്മി, മോട്ടറോള, റിയൽമി, വിവോ ഓപ്പോ എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് ഉള്ളത്.

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

റെഡ്മി 8എ ഡ്യുവൽ (Redmi 8A Dual)

8,000 രൂപയിൽ താഴെയുള്ള വിലയിൽ നല്ല കണക്റ്റിവിറ്റിയും നീണ്ട ബാറ്ററിയും നൽകുന്ന സ്മാർട്ട്ഫോൺ ആവശ്യമുള്ള ആളുകൾക്ക് ഷവോമി റെഡ്മി 8എ ഡ്യൂവൽ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. മറ്റ് ഡിവൈസുകളിലേക്ക് റിവേഴ്സ് ചാർജ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിവൈസ് 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും പിൻവശത്ത് 13 എംപി ഡ്യുവൽ ക്യാമറകളും സപ്പോർട്ട് ചെയ്യുന്നു.

റിയൽമി നാർസോ 10എ (Realme Narzo 10A)

റിയൽമി നാർസോ 10എ (Realme Narzo 10A)

10,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിൽ റിയൽമി അവതരിപ്പിച്ച നാർസോ 10 എ സ്മാർട്ട്ഫോൺ മികച്ച ഗെയിമിംഗ് പെർഫോമൻസ് നൽകുന്നു. റിയൽ‌മി സി 3 പോലുള്ള മറ്റ് സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നാർസോ 10 എയ്ക്ക് വേഗത കൂടുതാണ്. റിയൽ‌മി എക്സ് മാസ്റ്റർ പതിപ്പിന് സമാനമായ രൂപകൽപ്പനയിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

വിവോ യു10 (Vivo U10)

വിവോ യു10 (Vivo U10)

വിവോ യു10 സ്മാർട്ട്ഫോൺ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കായി നിർമ്മിച്ച സ്നാപ്ഡ്രാഗൺ 665 SoCലാണ് പ്രവർത്തിക്കുന്നത്. വേഗതയേറിയ 2.0 ജിഗാഹെർട്‌സ് പെർഫോമൻസ് കോറുകളും അഡ്രിനോ 610 ജിപിയുവും ഈ ഡിവൈസിൽ ഉണ്ട്. 6.35 ഇഞ്ച് ഐപിഎസ് എൽസിഡി പാനലും 5000 എംഎഎച്ച് ബാറ്ററിയുമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജറും ഇതിനൊപ്പം ലഭിക്കും. 13 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പിൻവശത്തും മുൻവശത്ത് 8 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

മോട്ടോറോള വൺ മാക്രോ (Motorola One Macro)

മോട്ടോറോള വൺ മാക്രോ (Motorola One Macro)

മോട്ടറോള വൺസ് മാക്രോ സ്മാർട്ട്ഫോണിൽ 4000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഒന്നര ദിവസം വരെ ഈ ബാറ്ററി ബാക്ക് അപ്പ് നൽകുന്നു. മീഡിയടെക് ഹീലിയോ പി 70 ആണ് ഫോണിന്റെ കരുത്ത്, ഇത് ബ്രൌസിംഗ്, ഷൂട്ടിംഗ് എന്നിവയ്ക്ക് മികച്ചതാണ്. എന്നാൽ ഗെയിമിംഗിനുള്ള കരുത്ത് ഇത് നൽകുന്നില്ല. ബ്ലോട്ട്വെയർ ഇൻസ്റ്റാൾ ചെയ്യാത്ത സ്റ്റോക്ക് ആൻഡ്രോയിഡ് പോലുള്ള അനുഭവവമാണ് ഈ ഡിവൈസ് നൽകുന്നത്.

റെഡ്മി 8 64 ജിബി (Redmi 8)

റെഡ്മി 8 64 ജിബി (Redmi 8)

മോടിയുള്ള എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഷവോമി റെഡ്മി 8. 6.22 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, സ്നാപ്ഡ്രാഗൺ 439 SoC എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഡിവൈസിന് പിന്നിൽ 12 എംപി സോണി ഐഎംഎക്സ് 363 സെൻസറും പോർട്രെയിറ്റ് ഷോട്ടുകൾക്കായി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. മുൻവശത്ത് 8 എംപി സെൻസറാണ് ഉള്ളത്.

റിയൽമി സി3 (Realme C3)

റിയൽമി സി3 (Realme C3)

റിയൽ‌മിയുടെ മികച്ചൊരു ബജറ്റ് സ്മാർട്ട്ഫോണാണ് റിയൽ‌മി സി 3. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന മീഡിയടെക് ഹീലിയോ ജി 70 SoC ആണ് ഈ ഡിവസിന്റെ കരുത്ത്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുള്ള ഈ ഡിവൈസ് 2 ജിബി, 3 ജിബി, 4 ജിബി റാം വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. പോർട്രെയിറ്റ് ഷോട്ടുകൾ, നൈറ്റ് മോഡ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഇരട്ട ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 10W ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

ഓപ്പോ എ12 (Oppo A12)

ഓപ്പോ എ12 (Oppo A12)

മീഡിയടെക് ഹീലിയോ പി 35 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഓപ്പോ എ12 സ്മാർട്ട്ഫോണിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 6.22 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 13 + 2 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Entry level smartphones are one of the most selling smartphones in India. Companies are launching the best devices for less than Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X