Home
Mobile

സെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാന പോകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. പ്രീമിയം സവിശേഷതകളുള്ള മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്ന വില വിഭാഗമാണ് 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. മികച്ച ക്യാമറ, കരുത്തുള്ള പ്രോസസർ, ക്വാളിറ്റിയുള്ള ഡിസ്പ്ലെ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 25,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകളിൽ ഷവോമി, വൺപ്ലസ്, ഐക്യുഒഒ, റിയൽമി എന്നീ ബ്രന്റുകളുടെ സ്മാർട്ട്ഫോണുകൾ ഇടം പിടിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. നിങ്ങളുടെ ആവശ്യം എന്താണ് എന്നതിന് അനുസരിച്ച് മികച്ച ഡിവൈസ് ഈ പട്ടികയിൽ നിന്നു തിരഞ്ഞെടുക്കാം. നിങ്ങൾ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളാണെങ്കിൽ മികച്ച ക്യാമറയുള്ള ഡിവൈസുകളും ഗെയിമിൽ താല്പര്യമുള്ള ആളാണെങ്കിൽ കരുത്തൻ പ്രോസസറും മികച്ച ഡിസ്പ്ലെയുമുള്ള സ്മാർട്ട്ഫോണുകളും തിരഞ്ഞെടുക്കാവുന്നതാണ്. 25,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ നൽകുന്ന പണത്തിന് ചേർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന വൺപ്ലസിന്റെ മികച്ചൊരു സ്മാർട്ട്ഫോണാണ്. യഥാർത്ഥ നോർഡ് ഫോണിനെക്കാൾ വില കുറവിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഈ സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽ സ്ക്രീൻ റെസല്യൂഷനോടുകൂടിയ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോൺ 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറാണ്.

എംഐ 11 ലൈറ്റ് 4ജി

എംഐ 11 ലൈറ്റ് 4ജി

എംഐ 11 ലൈറ്റ് 4ജി സ്മാർട്ട്ഫോൺ എംഐ 11 സീരിസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ്. ആകർഷകമായ ഡിസൈനിലാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിവൈസിന് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 1080x2400 പിക്സൽ സ്ക്രീൻ റെസല്യൂഷനോടുകൂടിയ 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്. 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസ്സറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 5ജി

20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റ് 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 4400 എംഎഎച്ച് ബാറ്ററിയും 6.58 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയും അടങ്ങുന്ന വളരെ മികച്ച സവിശേഷതകളാണ് ഈ ഡിവൈസിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറുമുള്ള ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എഫ്19 പ്രോ+ 5ജി

ഓപ്പോ എഫ്19 പ്രോ+ 5ജി

ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്ഫോൺ ഓപ്പോ എഫ്19 പ്രോയ്ക്ക് സമാനമായ ഡിസൈനുമായിട്ടാണ് വരുന്നത്. എഫ്എച്ച്ഡി+ (2,400 x 1,080) റെസല്യൂഷനോടുകൂടിയ ആകർഷകമായ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡൈമൻസിറ്റി യു 800 ചിപ്പ്സെറ്റാണ് ഈ ഡിവൈസിൽ ഉള്ളത്. 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. അല്പം പഴയതാണ് എങ്കിലും തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് തന്നെയാണ് ഇത്.

Best Mobiles in India

English summary
Here is the list of best smartphones priced below Rs 25,000. This list includes devices like OnePlus Nord CE, Mi 11 Lite 4G and iQOO Z3 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X