കിടിലൻ ക്യാമറകളുള്ള വിവോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ
ചൈനീസ് കമ്പനിയായ വിവോ ഇന്ത്യയിൽ അതിവേഗം വളരുന്ന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ്. 2020 ന്റെ മൂന്നാം പാദത്തോടെ വിവോ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയുടെ 16 ശതമാനത്തോളം നേടിയെടുത്തു. സാംസങ്, ഷവോമി തുടങ്ങിയ ഭീമൻ കമ്പനികളുടെ തൊട്ട് പിന്നിലായിട്ടാണ് വിവോയുടെ ഇന്ത്യയിലെ സ്ഥാനം. 10000 രൂപയിൽ താഴെയുള്ള വിലയിൽ വിവോ മികച്ച ഡിവൈസുകൾ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നൽകുന്ന പണത്തിനുള്ള മൂല്യമാണ് വിവോ സ്മാർട്ട്ഫോണുകളെ ജനപ്രീയമാക്കുന്നത്.

വിവോ ബജറ്റ് മുതൽ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോൺ വരെയുള്ള വിഭാഗത്തിൽ ധാരാളം ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹാർഡ്‌വെയറുള്ള ഈ ഡിവൈസുകൾ നല്ല പെർഫോമൻസ് നൽകുന്നവയാണ്. മിക്ക ആളുകളും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കുന്ന ക്യാമറ എന്ന ഘടകത്തിനും വിവോ പ്രാധാന്യം നൽകുന്നു. വിവോയുടെ വില കുറഞ്ഞതും എന്നാൽ മികച്ച ക്യാമറകൾ ഉള്ളതുമായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

വിവോ Z1 പ്രോ
16 എംപി പ്രൈമറി ക്യാമറ 8 എംപി സൂപ്പർ-വൈഡ് ആംഗിൾ, 2 എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന എഐ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വിവോ Z1 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഹൈ റെസല്യൂഷനുള്ള ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറയ്ക്ക് കഴിയും. ലാൻഡ്‌സ്‌കേപ്പ് പോർട്രെയിറ്റ് മോഡുകളുടെ ഒരുപോലെ ഡീറ്റൈൽഡ് ആയിട്ടുള്ള ചിത്രങ്ങൾ എടുക്കാൻ ഈ ക്യാമറ സഹായിക്കും. ട്രിപ്പിൾ ക്യാമറ സിസ്റ്റമായി വിവോ ബ്രാൻഡ് ചെയ്യുന്നു. 32 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

വിവോ Y95
മികച്ച ക്യാമറ സെറ്റപ്പുള്ള മറ്റൊരു വിവോ സ്മാർട്ട്ഫോൺ ആണ് വിവോ Y95. 13 എംപി റിയർ മെയിൻ ക്യാമറയും 2 എംപി ആക്സിലറി ഷൂട്ടറുമാണ് ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 20 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. നിരവധി ഓഫറുകളോടെ ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഫേസ് ബ്യൂട്ടി മോഡ്, എആർ സ്റ്റിക്കറുകൾ എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ ഫ്രണ്ട് ക്യാമറ സപ്പോർട്ട് ചെയ്യുന്നുണ്ട്.

വിവോ V20
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ V20യിൽ 44 എംപി ഓട്ടോഫോക്കസ് സെൽഫി ക്യാമറയാണ് ഉള്ളത്. മികച്ച ക്വാളിറ്റിയിൽ തന്നെ സെൽഫികൾ എടുക്കാൻ ഈ ക്യാമറ സഹായിക്കുന്നു. 64 എംപി, 8 എംപി, 2 എംപി സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ പിൻവശത്ത് നൽകിയിട്ടുള്ളത്. വൈഡ് ആംഗിൾ, മാക്രോ, ബോക്കെ എന്നീ മോഡുകളിൽ ഉയർന്ന റെസലൂഷനുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

വിവോ V17 പ്രോ
48 എംപി പ്രൈമറി ക്യാമറ, 13 എംപി സെൻസർ, 8 എംപി ആക്സിലറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് വിവോ V17 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് രണ്ട് സെൽഫി ക്യാമറകളാണ് ഉള്ളത്. 8 എംപി സെൻസർ, 32 എംപി പ്രൈമറി സെൻസർ എന്നിവയാണ് സെൽഫി ക്യാമറകൾ. ഡിവൈസിലെ മുഴുവൻ ക്യാമറ സിസ്റ്റത്തെയും ഏറ്റവും പുതിയ ഇമേജ് പ്രോസസ്സിംഗ് അൽഗോരിതങ്ങൾ സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications