ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ അനുദിനം വികസിക്കുന്ന കാലത്ത് വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ എന്നത് സാധാരണയായി മാറിക്കഴിഞ്ഞു. എല്ലാ പ്രമുഖ ബ്രാന്റുകളും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ മികച്ച വാട്ടർപ്രൂഫ് ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. സാംസങ്, ആപ്പിൾ, എൽജി എന്നിവയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിക്ക് പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഡിവൈസുകൾ ഈ ബ്രാന്റുകളുടേതായി ഉണ്ട്.

വാട്ടർപ്രൂഫ്

വാട്ടർപ്രൂഫ്, വാട്ടർ റെസിസ്റ്റന്റ് സ്മാർട്ട്‌ഫോണുകൾ മഴ നനഞ്ഞാൽ കേടുവരുന്നവയല്ല. അബന്ധത്തിൽ വെള്ളത്തിൽ വീണാലും ഇവയ്ക്ക് വലിയ കേടുപാടുകൾ ഒന്നും പറ്റില്ല. വാട്ടർപ്രൂഫിനുള്ള കഴിവിനനുസരിച്ച് ഐപി റേറ്റിങും ഡിവൈസുകൾക്ക് ലഭിക്കാറുണ്ട്. ഓരോ റേറ്റിങും വാട്ടർപ്രൂഫ് ശേഷിക്ക് അനുസരിച്ചാണ് നൽകുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച വാട്ടർപ്രൂഫ് ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സാംസങ് ഗാലക്‌സി എസ്20 അൾട്ര

സാംസങ് ഗാലക്‌സി എസ്20 അൾട്ര

സാംസങിന്റെ ഗാലക്‌സി എസ്20 അൾട്ര വാട്ടർ റസിസ്റ്റൻസ് ഫോണുകളിൽ മുൻനിരിയിലുള്ള ഡിവൈസാണ്. 108എംപി ക്യാമറയുള്ള ഈ ഡിവൈസിൽ 8കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുണ്ട്. മികച്ച നൈറ്റ് മോഡ് ക്യാമറ ഇഫക്റ്റുകളുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 990 പ്രോസസറാണ്. 5000 എംഎഎച്ച് ബാറ്ററും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 11 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് എന്താണ് കുഴപ്പം?, പ്രതികരിച്ച് കമ്പനി സിഇഒകൂടുതൽ വായിക്കുക: ഷവോമി എംഐ 11 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് എന്താണ് കുഴപ്പം?, പ്രതികരിച്ച് കമ്പനി സിഇഒ

ആപ്പിൾ ഐഫോൺ എസ്ഇ 2020
 

ആപ്പിൾ ഐഫോൺ എസ്ഇ 2020

ആപ്പിൾ ഐഫോൺ എസ്ഇ 2020, 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ആപ്പിൾ എ13 ബയോണിക് പ്രോസസ്സറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഡ്യുവൽ സിം സപ്പോർട്ടുണ്ട്. 12 എംപി പിൻ ക്യാമറ, മുൻവശത്ത് 7 എംപി ക്യാമറ എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഐപി 67 വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്റ് ബിൽഡ്, ടച്ച് ഐഡി ഫിംഗർപ്രിന്റ് സെൻസർ, ക്യു വയർലെസ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

എൽജി വെൽവെറ്റ്

എൽജി വെൽവെറ്റ്

വാട്ടർപ്രൂഫും ഡസ്റ്റ് പ്രൂഫും ഉള്ള മികച്ച ഡിവൈസാണ് എൽജി വെൽവെറ്റ്. ഇതിൽ ഐപി 68 റേറ്റിങാണ് ഉള്ളത്. ഐപി റേറ്റിങ് വാട്ടർ റസിറ്റൻസ് മികച്ച വാട്ടർറസിസ്റ്റൻസ് നൽകുന്നു. 128 ജിബി സ്റ്റേറേജ്, 6 ജിബി റാം എന്നിവയുള്ള ഡിവൈസിൽ 48 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. 6.8 ഇഞ്ച് 1080 x 2340 പിക്‌സൽ (~ 395 പിപിഐ ഡെൻസിറ്റി) ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 ഒക്ട കോർ പ്രോസസറാണ്. 4300 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

ആപ്പിൾ ഐഫോൺ 12 പ്രോ

ആപ്പിൾ ഐഫോൺ 12 പ്രോ

മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ സീരിസിലെ ഐഫോൺ 12 പ്രോയിൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസും ഒലിയോഫോബിക് കോട്ടിംഗും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 6.1 ഇഞ്ച്, 1170 x 2532 പിക്സലുകൾ ഡിസ്പ്ലേയാണ് ഇത്. ആപ്പിൾ എ14 ബയോണിക് (5 എൻഎം) ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 2851 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളുമായി ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: നാല് പിൻക്യാമറകളുമായി ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

ഇന്ത്യയിലെ മികച്ച വാട്ടർപ്രൂഫ് ഫോണുകളുടെ പട്ടികയിലുള്ള സാംസങ് ഗാലക്‌സി എസ് 21 അൾട്ര 5ജി മികച്ച ഡിസ്പ്ലേ സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നത്. IP68 വാട്ടർപ്രൂഫ് പ്രോട്ടക്ഷനാണ് ഡിവൈസിൽ ഉള്ളത്. 256 ജിബി, 512 ജിബി സ്റ്റോറേജ് / 12 ജിബി, 16 ജിബി റാം എന്നിവയുള്ള ഡിവൈസിൽ 108 എംപി + 10 എംപി + 10 എംപി + 12 എംപി ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ട്. 40 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 6.8 ഇഞ്ച്, 1440 x 3200 പിക്‌സൽ ഡിസ്‌പ്ലേ എക്‌സിനോസ് 2100 (5 എൻഎം) പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവസിന്റെ മറ്റ് സവിശേഷതകൾ.

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12

6.1 ഇഞ്ച് റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഐഫോൺ 12ൽ ഉള്ളത്. ഐപി റേറ്റിങുള്ള ഈ ഡിവൈസിന് 6.1 ഇഞ്ച് 1170 x 2532 പിക്‌സൽ ഡിസ്‌പ്ലേയാണ് ഉള്ളത്. ആപ്പിൾ എ 14 ബയോണിക് (5 എൻഎം)ന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഐഫോൺ 12ൽ 2851 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ

വാട്ടർ റെസിസ്റ്റന്റ് ഡിവൈസായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്ന വൺപ്ലസിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 8 പ്രോ. IP68 സർട്ടിഫിക്കേഷനുമായാണ് ഇത് വരുന്നത്, 128 ജിബി / 8 ജിബി റാം 48 എംപി + 48 എംപി + 8 എംപി + 5 എംപി ക്വാഡ് ക്വാമറ സെറ്റപ്പ്, 16 എംപി ഫ്രണ്ട് ക്യാമറ, 6.8 ഇഞ്ച് ഡിസ്പ്ലെ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, 4510 mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്‌സി എസ്21 പ്ലസ് 5ജി

സാംസങ് ഗാലക്‌സി എസ്21 പ്ലസ് 5ജി

ഇന്ത്യയിലെ ഏറ്റവും മികച്ച വാട്ടർപ്രൂഫ് ഫോണുകളിലൊന്നായ സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5ജിയിൽ 6.7 ഇഞ്ച് ഫ്ലാറ്റ് എഫ്എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2 എക്സ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. IP68 വാട്ടർപ്രൂഫുള്ള ഡിവൈസിൽ 12 എംപി + 64 എംപി + 12 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറ സെറ്റപ്പ്, 10 എംപി ഫ്രണ്ട് ക്യാമറ, എക്‌സിനോസ് 2100 (5 എൻഎം), 4800 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഉണ്ട്.

ആപ്പിൾ ഐഫോൺ 11 പ്രോ

ആപ്പിൾ ഐഫോൺ 11 പ്രോ

ട്രിപ്പിൾ റിയർ ക്യാമറകളുള്ള ആദ്യത്തെ ഐഫോണുകളിൽ ഒന്നാണ് ഐഫോൺ 11 പ്രോ. 12 എംപി +12 എംപി + 12 എംപി ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പ്, 12 എംപി ഫ്രണ്ട് ക്യാമറ, 5.8 ഇഞ്ച് 1125 x 2436 പിക്‌സൽ ഡിസ്‌പ്ലേ, ആപ്പിൾ എ 13 ബയോണിക് ചിപ്പ്സെറ്റ്, 3190 mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

സാംസങ് ഗാലക്‌സി നോട്ട്20 അൾട്ര 5ജി

സാംസങ് ഗാലക്‌സി നോട്ട്20 അൾട്ര 5ജി

സാംസങ് ഗാലക്‌സി നോട്ട്20 അൾട്ര 5ജി 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഒക്ടാകോർ എക്‌സിനോസ് 9 ഒക്ട ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 108 എംപി പ്രൈമറി സെൻസർ, 10 എംപി സെൽഫി ക്യാമറ സെൻസർ, 4500 എംഎഎച്ച് ബാറ്ററി എന്നിവയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: അസൂസ് സെൻ‌ഫോൺ 8 ഫ്ലിപ്പ്, സെൻ‌ഫോൺ 8 മിനി എന്നിവ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: അസൂസ് സെൻ‌ഫോൺ 8 ഫ്ലിപ്പ്, സെൻ‌ഫോൺ 8 മിനി എന്നിവ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

Best Mobiles in India

English summary
Waterproof smartphones have become common as smartphone technology evolves day by day. All the leading brands have released the best waterproof devices in their flagship segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X