Home
Mobile

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

പ്രീമിയം സവിശേഷതകളുള്ള നിരവധി സ്മാർട്ട്‌ഫോണുകൾ കഴിഞ്ഞ കുറച്ച് കാലമായി വിപണിയിലെത്തിയിട്ടുണ്ട്. ഗെയിമിങായി കൂടുതൽ കരുത്തുള്ള സ്മാർട്ട്ഫോണുകളും പുറത്തിറങ്ങിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കരുത്തുള്ള ഫോൺ ആരെന്ന മത്സരവും ശക്തമായിരുന്നു. അസൂസ് റോഗ്ഫോൺ 5നെ പോലും രണ്ടാം സ്ഥാനത്തേക്ക് തള്ളി ബ്ലാക്ക് ഷാർക്ക് 4 പ്രോ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. വിവോ, ഓപ്പോ, ഐക്യുഒഒ ഡിവൈസുകളും പട്ടികയിൽ ഉണ്ട്.

മാസ്റ്റർ ലു

മാസ്റ്റർ ലു ഈ വർഷം ആദ്യ പകുതിയിൽ പുറത്തിറങ്ങിയ മികച്ച പെർഫോമൻസുള്ള ആൻഡ്രോയിഡ് ഫോണുകളെ തിരഞ്ഞെടുത്തതിലാണ് ബ്ലാക്ക് ഷാർക്ക് 4 പ്രോ ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും കരുത്തുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനവും ഗെയിമിങ് സ്മാർട്ട്‌ഫോണുകൾക്കാണ്. ബ്ലാക്ക് ഷാർക്ക് 4 പ്രോ ഒന്നാം സ്ഥാനവും അസൂസ് റോഗ്ഫോൺ 5 ഫാന്റം രണ്ടാം സ്ഥാനവും നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് ZTEയുടെ നുബിയ റെഡ് മാജിക് 6 പ്രോ ഫോണാണ് ഉള്ളത്.

സ്നാപ്ഡ്രാഗൺ 888

ആദ്യ മൂന്ന് ഡിവൈസുകളും മുൻനിര ഗെയിമിങ് സ്മാർട്ട്‌ഫോണുകളാണെന്നതിനാൽ തന്നെ മൂന്ന് ഡിവൈസുകളും പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിലാണ്. 938,991 ശരാശരി സ്കോർ നേടിയാണ് ബ്ലാക്ക് ഷാർക്ക് 4 പ്രോയാണ് ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്ത് പൂർണമായും ഉപയോഗിക്കുന്നതിനായി ബ്ലാക്ക് ഷാർക്ക് 4 പ്രോ സ്മാർട്ട്‌ഫോണിൽ 5ജി സപ്പോർട്ട്, പ്രോസസർ യൂണിറ്റ്, 120W ചാർജിങ് ചിപ്പ് എന്നിവയ്ക്കായി നൂതനമായ ലിക്വിഡ് കൂളിങ് സിസ്റ്റമാണ് ഉള്ളത്.

കൂളിങ് സിസ്റ്റം

ബ്ലാക്ക് ഷാർക്ക് 4 പ്രോയിലെ കൂളിങ് സിസ്റ്റം അറിയപ്പെടുന്നത് "സാൻഡ്‌വിച്ച്" ത്രൂ ഡൈമൺഷനൽ ലിക്വിഡ് കൂളിംഗ് സിസ്റ്റം 2.0 എന്നാണ്. അമിതമായി ഫോൺ ചൂടാകുന്നത് ഒഴിവാക്കുന്നതിനായി ഒരു ഇൻസുലേഷൻ ലേ ഔട്ട് ഉപയോഗിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 16 ജിബി വരെ റാമും ഈ ഡിവൈിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ജോയ് യുഐ 12.5ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 1080x2400 പിക്സൽസുള്ള 6.67 ഇഞ്ച് ഡിസ്പ്ലെ, 64എംപി പ്രൈമറി ക്യാമറ എന്നിവയും ഡിവൈസിൽ ഉണ്ട്.

ഡിവൈസുകൾ

മുകളിൽ സൂചിപ്പിച്ച മൂന്ന് ഡിവൈസുകൾ കൂടാതെ മികച്ച പെർഫോമൻസ് നൽകുന്ന ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം നേടിയ മറ്റ് സ്മാർട്ട്‌ഫോണുകളിൽ വിവോ എക്സ്60 പ്രോ +, ഐക്യുഒ 7, ഷവോമി എംഐ 11 അൾട്ര, ഓപ്പോ ഫൈൻഡ് എക്സ് 3 പ്രോ, റിയൽമി ജിടി, വൺപ്ലസ് 9 പ്രോ, റെഡ്മി കെ 40 പ്രോ എന്നിവയും ഉൾപ്പെടുന്നു. അടുത്ത പാദത്തിൽ ഈ കണക്കുകൾ എടുക്കുമ്പോൾ കൂടുതൽ കരുത്തുള്ള ഡിവൈസുകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്ലസ്

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ വരും മാസങ്ങളിൽ പുറത്തിറങ്ങും. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഉയർന്ന ക്ലോക്ക് വേഗതയും മികച്ച എഐ പെർഫോമൻസുമുള്ള സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ അപ്‌ഡേറ്റുചെയ്‌ത പതിപ്പായിരിക്കും. ഈ ചിപ്പ്സെറ്റ് ആയിരിക്കും ഇനിയുള്ള മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകളുടെ കരുത്ത്.

Best Mobiles in India

English summary
The Black Shark 4 Pro topped the list of best performing Android phones. Asus ROG Phone 5 is in second place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X