ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് കരുത്തരിൽ കരുത്തനായി ബ്ലാക്ക് ഷാർക്ക് 4 പ്രോ വരുന്നു
ബ്ലാക്ക് ഷാർക്ക് സ്മാർട്ട്‌ഫോണുകൾ വിപണിയിലെ ഏറ്റവും മികച്ച ഗെയിമിംഗ് ഡിവൈസുകളാണ്. ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യമുള്ള കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി ബ്ലാക്ക് ഷാർക്ക് 4 സീരീസ് വൈകാതെ പുറത്തിറങ്ങും. പെൻറോസ്, മോഡൽ നമ്പർ പിഎസ്‌ആർ-എഒ എന്ന രഹസ്യ പേരിൽ ബ്ലാക്ക് ഷാർക്ക് 4 പ്രോ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങിൽ കണ്ടെത്തി. ഈ ലിസ്റ്റിങ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ബ്ലാക്ക് ഷാർക്ക് 4 സ്മാർട്ട്ഫോൺ ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയിരുന്നു. കൈസർ എന്ന രഹസ്യ പേരിലും കെഎസ്‌ആർ-എഒ എന്ന മോഡൽ നമ്പറിലുമാണ് ഡിവൈസ് ലിസ്റ്റിങിൽ കണ്ടെത്തിയത്. ഇപ്പോഴിതാ ഇതിന്റെ പ്രോ വേരിയന്റായിരിക്കുമെന്ന് വിശ്വസിക്കുന്ന മോഡലും ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ അനുസരിച്ച് ബ്ലാക്ക് ഷാർക്ക് 4 പ്രോ സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളും വൈകാതെ വിപണിയിലെത്തും.

ബ്ലാക്ക് ഷാർക്ക് 4 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ബ്ലാക്ക് ഷാർക്ക് സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിച്ച അതേ ചിപ്പ്സെറ്റാണ് ഇത്. ഈ സീരിസിലെ ബേസിക്ക് മോഡലായ ഷാർക്ക് 4 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 835 എസ്ഒസി ആയിരിക്കും. ഇത് പഴയ ചിപ്പ്സെറ്റാണ്. ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല.

ബ്ലാക്ക് ഷാർക്ക് 4 സീരീസിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയായിരിക്കും ഉണ്ടായിരിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകളിലെ ചിപ്പ്സെറ്റുകളുടെ കാര്യത്തിലുള്ള വൈരുദ്ധ്യം ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റിംഗിലെ മറ്റ് വിശദാംശങ്ങളിൽ നിന്നും ബ്ലാക്ക് ഷാർക്ക് 4 പ്രോ സ്ർട്ട്ഫോൺ 12 ജിബി റാമും ആൻഡ്രോയിഡ് 10 ഒഎസുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന് വ്യക്തമാകുന്നു.

ബ്ലാക്ക് ഷാർക്ക് 4 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസ്പ്ലേയുമായിട്ടായിരിക്കും ബ്ലാക്ക് ഷാർക്ക് 4 പ്രോ പുറത്തിറങ്ങുക. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്സൽ എഫ്എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ വിശദാംശങ്ങൾ പരിശോധിച്ചാൽ, ഇടതുവശത്താണ് വോളിയം ബട്ടണുകൾ നൽകിയിട്ടുള്ളത്. വലത് അറ്റത്ത് ഗെയിമിംഗിനായുള്ള ബട്ടണുകൾ നൽകിയേക്കും.

ബ്ലാക്ക് ഷാർക്ക് 4 പ്രോയുടെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡിവൈസിന്റെ ക്യാമറ ഫീച്ചറുകളുടെ കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാർജിങ് സാങ്കേതികവിദ്യയുള്ള സ്മാർട്ട്‌ഫോണായി ബ്ലാക്ക് ഷാർക്ക് 4 സീരീസ് പുറത്തിറങ്ങുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെന ലിസ്റ്റിംഗിൽ ബ്ലാക്ക് ഷാർക്ക് 4 ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ ലിസ്റ്റിങ് ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications