ഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നു

|

ഒരു കാലത്ത് ആപ്പിളിന്റെ പോലും എതിരാളിയായി കാണപ്പെട്ടിരുന്ന ബ്രാന്റാണ് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറി ഫോണുകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരാതെ കുറച്ച് കാലമായി. ബ്ലാക്ക്ബെറി ടെക് ചരിത്രത്തിന്റ ഭാഗമായി മാറിയ ബ്രാന്റാണ്. ഈ ബ്രാന്റ് ഫോണുകൾ പുറത്തിറക്കുന്നത് അവസാനിച്ചിരുന്നു. 2016 മുതൽ തന്നെ ബ്ലാക്ക്ബെറി അടച്ചുപൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇക്കര്യം ഉറപ്പായിരിക്കുകയാണ്. ബ്ലാക്ക്ബെറി എന്ന ബ്രാന്റ് എന്നന്നേക്കുമായി ഔദ്യോഗികമായി തന്നെ അടച്ചുപൂട്ടാൻ പോകുന്നു.

ബ്ലാക്ക്‌ബെറി

ബ്ലാക്ക്‌ബെറി എന്ന ബ്രാന്റ് ഔദ്യോഗികമായി 2022 ജനുവരി 4ന് അവസാനിക്കാൻ പോകുന്നു. ജനപ്രിയ സ്‌മാർട്ട്‌ഫോൺ നിർമ്മാതാവ് അവരുടെ ബ്ലാക്ക്‌ബെറി ഡിവൈസുകൾ ഇപ്പോഴും ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഒരു സപ്പോർട്ട് മെസേജ് അയച്ചു. ബ്ലാക്ക്‌ബെറി 7.1 ഒഎസും അതിനുമുമ്പുള്ള, ബ്ലാക്ക്‌ബെറി 10 സോഫ്‌റ്റ്‌വെയറും ബ്ലാക്ക്‌ബെറി പ്ലേബുക്ക് ഒഎസ് 2.1-ഉം അതിനുമുമ്പുള്ള പതിപ്പുകളുമുള്ള ഡിവൈസുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ മെസേജ് ലഭിച്ചത്. ഇത് ഔദ്യോഗിക അടച്ചുപൂട്ടൽ സ്ഥിരീകരിക്കുന്നു.

ജനുവരി 4

ജനുവരി 4ന് ശേഷം ബ്ലാക്ക്ബെറിയുടെ എല്ലാ ഡിവൈസുകൾക്കും പ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവ് നഷ്‌ടമാകുമെന്ന് ബ്ലാക്ക്‌ബെറി വ്യക്തമാക്കുന്നു. കമ്പനിയുടെയും അതിന്റെ അതുല്യമായ ഡിവൈസുകളുടെയും ഔദ്യോഗിക ഷട്ട്ഡൗൺ ആണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങൾക്ക് ഇപ്പോഴും ബ്ലാക്ക്‌ബെറി ഫോൺ ഉണ്ടെങ്കിൽ അത് മാറ്റി മറ്റൊരു ഫോൺ വാങ്ങാനുള്ള സമയമായി എന്ന് തന്നെയാണ് ഇതിന് അർത്ഥം. എല്ലാ തരത്തിലുള്ള പ്രവർത്തനവും ബ്ലാക്ക്ബെറി അവസാനിപ്പിക്കുന്നു.

ഷവോമി സൈബർ ഡോഗും ആപ്പിൾ എയർ ടാഗും അടക്കമുള്ള 2021ലെ കിടിലൻ ഗാഡ്ജറ്റുകൾഷവോമി സൈബർ ഡോഗും ആപ്പിൾ എയർ ടാഗും അടക്കമുള്ള 2021ലെ കിടിലൻ ഗാഡ്ജറ്റുകൾ

സേവനങ്ങൾ അവസാനിപ്പിക്കാൻ ബ്ലാക്ക്‌ബെറി

സേവനങ്ങൾ അവസാനിപ്പിക്കാൻ ബ്ലാക്ക്‌ബെറി

ഹാർഡ്‌വെയർ നിർമ്മാണം നേരത്തെ തന്നെ അവസാനിപ്പിച്ച ബ്രാന്റാണ് ബ്ലാക്ക്‌ബെറി. ഇപ്പോൾ കമ്പനി അതിന്റെ സേവനങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. "ഈ തീയതി മുതൽ, കാരിയർ അല്ലെങ്കിൽ വൈഫൈ കണക്ഷനുകൾ വഴി ഈ ലെഗസി സേവനങ്ങളും സോഫ്‌റ്റ്‌വെയറും പ്രവർത്തിക്കുന്ന ഡിവൈസുകൾ ഡാറ്റ, ഫോൺ കോളുകൾ, എസ്എംഎസ്, 9-1-1 ഫംഗ്‌ഷണാലിറ്റികൾ എന്നിവയുൾപ്പെടെയുള്ളവ വിശ്വസനീയമായി പ്രവർത്തിക്കില്ലെന്ന് ബ്ലാക്ക്‌ബെറി വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലാക്ക്‌ബെറി ആപ്പുകൾ

ബ്ലാക്ക്‌ബെറി ലിങ്ക്, ബ്ലാക്ക്‌ബെറി ഡെസ്‌ക്‌ടോപ്പ് മാനേജർ, ബ്ലാക്ക്‌ബെറി ബ്ലെൻഡ് എന്നിവ പോലുള്ള ബ്ലാക്ക്‌ബെറി ആപ്പുകൾക്ക് ജനുവരെ 4 മുതൽ പരിമിതമായ പ്രവർത്തനക്ഷമതയോടെ മാത്രമേ ലഭ്യമാകു. നിങ്ങൾ ബ്ലാക്ക്‌ബെറി ഹോസ്റ്റ് ചെയ്‌ത ഇമെയിൽ വിലാസമാണ് ഉപയോഗിക്കുന്നതെങ്കിൽ, ബ്ലാക്ക്‌ബെറി ഇമെയിൽ വിലാസത്തിലേക്ക് റീഡയറക്‌ട് ചെയ്‌ത മെയിൽ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്കും പ്രശ്നം ഉണ്ട്. നിങ്ങൾ മറ്റൊരു സേവനത്തിലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്.

ബ്ലാക്ക്‌ബെറി ആൻഡ്രോയിഡ്

ഉപയോക്താക്കൾ അവരുടെ ഇമെയിൽ ബ്ലാക്ക്‌ബെറി ഇമെയിലിലേക്ക് റീഡയറക്‌ടുചെയ്യുകയോ മെച്ചപ്പെടുത്തിയ സിം അടിസ്ഥാനമാക്കിയുള്ള ലൈസൻസോ ഐഡന്റിറ്റി ബേസ്ഡ് ലൈസൻസോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെങ്കിൽ കമ്പനി സേവനങ്ങൾ നിർത്തുന്നത് ബ്ലാക്ക്‌ബെറി ആൻഡ്രോയിഡ് ഡിവൈസുകളെ ബാധിക്കില്ലെന്നും പുറത്ത് വന്ന പ്രസ്താവനയിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകളിൽ ബ്ലാക്ക്‌ബെറി എന്റർപ്രൈസ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു സാധാരണ ലൈസൻസ് ആവശ്യമാണ്.

സാംസങും ആപ്പിളും തമ്മിലുള്ള കലഹം ടെക് മേഖലയുടെ തലവര മാറ്റിയത് എങ്ങനെസാംസങും ആപ്പിളും തമ്മിലുള്ള കലഹം ടെക് മേഖലയുടെ തലവര മാറ്റിയത് എങ്ങനെ

ഒരു യുഗത്തിന്റെ അവസാനം

ഒരു യുഗത്തിന്റെ അവസാനം

ബ്ലാക്ക്‌ബെറി അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. 2016ൽ, ഹാർഡ്‌വെയർ ബിസിനസ് പൂർണമായും അവസാനിപ്പിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചു. ബ്ലാക്ക്‌ബെറി വേൾഡ് ആപ്പ് സ്റ്റോർ, ബിബിഎം മെസേജിങ് സേവനം എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകൾ നൽകിയ ഉപഭോക്തൃ അനുഭവം അതിശയിപ്പിക്കുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിസിനസുകാർക്ക് വളരെ പ്രിയപ്പെട്ട സേവനങ്ങൾ ആയിരുന്നു ഇവ.

5ജി

ഈ വർഷത്തിന്റെ തുടക്കത്തിൽ ബ്ലാക്ക്ബെറി ആരാധകർക്ക് പ്രതീക്ഷകൾ നൽകികൊണ്ട് 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കി സ്‌മാർട്ട്‌ഫോൺ ലോകത്തേക്ക് വൻ തിരിച്ച് വരവ് നടത്തുമെന്ന് ബ്രാന്റ് പ്രഖ്യാപിച്ചിരുന്നു. പുതിയ ബ്ലാക്ക്‌ബെറി 5ജി സ്മാർട്ട്‌ഫോൺ QWERTY ഫിസിക്കൽ കീബോർഡ് നിലനിർത്തുമെന്നും ബ്ലാക്ക്‌ബെറി ഫോണുകളുടെ പഴയ പ്രതാപം തിരികെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ബ്ലാക്ക്ബെറിയുടെ തിരിച്ച് വരവ് പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് അന്ന് മാധ്യമങ്ങൾ പോലും കണ്ടത്.

തിരിച്ചു വരാനുള്ള പ്ലാനുകൾ

തിരിച്ചു വരാനുള്ള പ്ലാനുകൾ ഇപ്പോൾ കമ്പനി പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒരു 5ജി സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുന്നത് ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാമായിരുന്നു. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ നിന്നുള്ള വലിയ മത്സരത്തെ അതിജീവിക്കാൻ ബ്ലാക്ക്ബെറിക്ക് സാധിക്കുമോ എന്ന ചോദ്യവും ഉണ്ടായിരുന്നു. ഇത് തന്നെയാകാം ഇത്തരമൊരു ഡിവൈസ് പുറത്തിറക്കുന്നതിൽ നിന്നും ബ്ലാക്ക്ബെറിയെ പിന്തിരിപ്പിച്ചത്.

വില കൂടിയ ഡിഎസ്എൽആർ ക്യാമറകൾ ഇനി പുറത്തിറക്കില്ലെന്ന് കാനൺവില കൂടിയ ഡിഎസ്എൽആർ ക്യാമറകൾ ഇനി പുറത്തിറക്കില്ലെന്ന് കാനൺ

അടച്ചുപൂട്ടിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ

ഇപ്പോൾ എൽജി, സോണി, എച്ച്ടിസി, മൈക്രോസോഫ്റ്റ് തുടങ്ങിയ അടച്ചുപൂട്ടിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ പട്ടികയിൽ ബ്ലാക്ക്‌ബെറിയും ഇടം പിടിച്ചിരിക്കുന്നു. ഒരു കാലത്ത് മുൻനിര സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ആപ്പിൾ എന്ന ടെക് ഭീമനെ പോലും ഞെട്ടിച്ച ബ്രാന്റായിരുന്നു ബ്ലാക്ക്ബെറി. ആപ്പിൾ ഐഫോണുകൾ നൽകിയിരുന്നതിന് സമാനമായ സുരക്ഷയും സ്വന്തം പ്ലാറ്റ്ഫോമിലെ ചാറ്റിങ് ആപ്പുകളും മറ്റും ബ്ലാക്ക്ബെറിയുടെ സവിശേഷതകൾ ആയിരുന്നു. സാങ്കേതികവിദ്യയുടെ മാറ്റത്തിൽ ആപ്പിൾ അതിവേഗം ചലിക്കുകയും പിടിച്ചു നിൽക്കുകയും ചെയ്തപ്പോൾ ബ്ലാക്ക്ബെറിക്ക് അത് സാധിച്ചില്ല.

ഐഒഎസ്, ആൻഡ്രോയിഡ്

ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്ന് നേരിട്ട കടുത്ത മത്സരം നേരിട്ട ബ്ലാക്ക്ബെറിയുടെ ബ്രാൻഡ് നെയിം ലൈസൻസ് 2016ൽ ടിസിഎൽ നേടിയെടുത്തിരുന്നു. ബ്ലാക്ക്ബെറി ബ്രാൻഡിനെ പുനരുജ്ജീവിപ്പിച്ച ടിസിഎൽ പിന്നീട് ഈ ബ്രാന്റ് അവസനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പുതിയ സ്മാർട്ട്ഫോണുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാനായി ഫോക്സ്കോൺ സബ്സിഡറിയായ എഫ്ഐഎച്ച് മൊബൈൽസ്, ബ്ലാക്ക്ബെറി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും എല്ലാം അവസാനിക്കുകയാണ്. ജനുവരി 4ന് ബ്ലാക്ക്ബെറി എന്ന സ്മാർട്ട്ഫോൺ ലോകത്തെ അതികായനായ ബ്രാന്റ് ഔദ്യോഗികമായി ഇല്ലാതെയാകും.

Best Mobiles in India

English summary
BlackBerry is a brand that was once seen as a rival even to Apple. BlackBerry will officially shut down completely. The brand will close completely on January 4th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X