Home
Mobile

ബ്ലാക്ക്ബെറി തിരിച്ചുവരുന്നു, അടുത്ത വർഷം 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കും

ഒരുകാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന സ്മാർട്ട്ഫോം ബ്രാന്റുകളിൽ ഒന്നാണ് ബ്ലാക്ക്‌ബെറി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി iOS, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്ന് നേരിട്ട കടുത്ത മത്സരം കൊണ്ട് തകർച്ച നേരിട്ട കമ്പനിയുടെ ബ്രാൻഡ് നെയിം ലൈസൻസ് 2016 ൽ ടിസിഎൽ നേടിയെടുത്തു. ബ്ലാക്ക്ബെറി ബ്രാൻഡിനെ പുനരുജ്ജീവിപ്പിച്ച ടിസിഎൽ പിന്നീട് ഈ ബ്രാന്റ് അവസനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ബ്രാൻഡ് തിരിച്ചുവരാനൊരുങ്ങുകയാണ്.

തിരിച്ചുവരവിനൊരുങ്ങി ബ്ലാക്ക്‌ബെറി

തിരിച്ചുവരവിനൊരുങ്ങി ബ്ലാക്ക്‌ബെറി

ബിസിനസ് വയറിന്റെ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ബ്രാൻഡായ ബ്ലാക്ക്‌ബെറി അടുത്ത വർഷം തന്നെ പുതിയ സ്മാർട്ട്‌ഫോണുകളുടമായി വിപണിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. പുതിയ സ്മാർട്ട്ഫോണുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാനായി ഫോക്സ്കോൺ സബ്സിഡറിയായ എഫ്ഐഎച്ച് മൊബൈൽസ്, ബ്ലാക്ക്ബെറി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഓൺവാർഡ് മൊബിലിറ്റി വെളിപ്പെടുത്തിയിരുന്നു. ബ്ലാക്ക്ബെറി ബ്രാന്റിന് കീഴിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

5ജി ഡിവൈസുകൾ

മികച്ച ഉപയോക്തൃ അനുഭവം നൽകുന്ന ഡിവൈസുകളായിരിക്കും ബ്ലാക്ക്ബെറി പുറത്തിറക്കുകയെന്ന് ഉറപ്പാണഅ. എന്റർ‌പ്രൈസ് പ്രൊഫഷണലുകൾ‌ സുരക്ഷിതമായ 5ജി ഡിവൈസുകൾ എന്ന നിലയിലായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യത, ഡാറ്റ, ആശയവിനിമയം എന്നിവ സംരക്ഷിക്കുന്നു എന്നതാണ് ബ്ലാക്ക്‌ബെറി സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതയായി ഉണ്ടായിരുന്നത്. ഈ സവിശേഷക കമ്പനി പുതിയ ഫോണുകളിലും തുടരും.

ഓൺവേഡ് മൊബിലിറ്റി

ഒരു ദശാബ്ദത്തിലേറെയായി സുരക്ഷാ അധിഷ്ഠിത മൊബൈൽ സോഫ്റ്റ്വെയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയാണ് ഓൺവേഡ് മൊബിലിറ്റി. കമ്പനിയുടെ സിഇഒ പീറ്റർ ഫ്രാങ്ക്ലിൻ മുമ്പ് മൈക്രോസോഫ്റ്റ് അസുർ, സിങ്കയുടെ ഫ്രാംവില്ലെ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ബ്ലാക്ക്‌ബെറി 5 ജി ഫോണുകളിലൂടെ അടുത്ത തലമുറ 5ജി ഡിവൈസുകളിലേക്ക് തങ്ങളുടെ പ്രൊഡക്ഷൻ വികസിപ്പിക്കാനാണ് ഓൺവേഡ് മൊബിലിറ്റി ശ്രമിക്കുന്നത്.

വരാനിരിക്കുന്ന ബ്ലാക്ക്‌ബെറി 5ജി ഫോണുകൾ

വരാനിരിക്കുന്ന ബ്ലാക്ക്‌ബെറി 5ജി ഫോണുകൾ

5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ആദ്യത്തെ ബ്ലാക്ക്‌ബെറി ഫോൺ 2021ന്റെ പകുതിയോടെ ഐക്കണിക് ഫിസിക്കൽ ക്യുവർട്ടി കീബോർഡിനൊപ്പം പുറത്തിറക്കും. ബ്ലാക്ക്‌ബെറിയിയുടെ പുറത്തിറങ്ങാനിരിക്കുന്ന 5ജി സ്മാർട്ട്ഫോം തുടക്കത്തിൽ വടക്കേ അമേരിക്കയിലും യൂറോപ്പിലും ലഭ്യമാകുമെന്നും ആൻഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കിയുള്ള പുതിയൊരു യുഐയിലായിരിക്കും ഇത് പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ സർക്കാർ, എന്റർപ്രൈസ് ഡിപ്പാർട്ടുമെന്റുകളെ ലക്ഷ്യം വച്ചുള്ളതാണെന്നും സൂചനകളുണ്ട്.

ലീക്ക് റിപ്പോർട്ടുകൾ

നിലവിൽ പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒരു വർഷത്തിനകം പുറത്തിറങ്ങാനിരിക്കുന്ന ഈ ഡിവൈസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായും മറ്റും ലഭിക്കുമെന്ന് ഉറപ്പാണ്. ഒരു കാലഘട്ടത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിനോട് പോലും മത്സരിച്ചിരുന്ന ബ്ലാക്ക്ബെറി തിരിച്ച് വരവിനൊരുങ്ങമ്പോൾ പ്രതീക്ഷിക്കാൻ വളരെ നേരത്തെ തന്നെ ആയതിനാൽ, കൂടുതൽ റിപ്പോർട്ടുകൾ പിന്നീട് വെളിപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
BlackBerry is all set to make a comeback into the smartphone market as early as 2021. The first BlackBerry phone with 5G connectivity support will be launched in mid-2021.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X