ബ്ലാക്ക്‌ബെറിയുടെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക ഫിസിക്കൽ കീബോർഡുമായി

|

ബ്ലാക്ക്ബെറിയും ടിസിഎല്ലും തങ്ങളുടെ പാർട്ട്ണർഷിപ്പ് അവസാനിപ്പിച്ചത് കുറച്ച് നാൾ മുമ്പാണ്. ഇതോടെ ബ്ലാക്ക്ബെറി യുഗം അവസാനിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ 2020 ന്റെ അവസാനത്തിൽ, ബ്ലാക്ക്‌ബെറി ബ്രാന്റിന്റെ പേരിൽ ഫോണുകൾ വിൽക്കാനുള്ള ലൈസൻസ് ഓൺവേഡ് മൊബിലിറ്റി സ്വന്തമാക്കി. ഇതിനൊപ്പം ബ്രാൻഡിന്റെ തിരിച്ചുവരവിനായി ചില പ്രധാന പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് 5ജി സ്മാർട്ട്ഫോൺ.

 

ബ്ലാക്ക്ബെറി

ബ്ലാക്ക്ബെറി എന്ന ഒരു കാലത്തെ പ്രീമിയം ഡിവൈസുകളുടെ രാജാവ് തിരിച്ചെത്തുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ 5ജി സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കും. ക്ലാസിക് ബ്ലാക്ക്‌ബെറി കീബോർഡ് ഉപയോഗിച്ചായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021ൽ തന്നെ ബ്രാന്റ് ഒരു ലോഞ്ച് ഇവന്റ് നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഈ ലോഞ്ച് ഇവന്റിൽ വച്ച് 5ജി സപ്പോർട്ടും ക്ലാസിക്ക് കീബോർഡും ഉള്ള സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കും.

കൂടുതൽ വായിക്കുക: 7,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 7,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ലോഞ്ച് ഇവന്റ്

ഐടി ഹോമിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2021ൽ ഒരു ലോഞ്ച് ഇവന്റ് ബ്ലാക്ക്ബെറി സംഘടിപ്പിക്കുന്നുണ്ട്. ഓവർ‌വേഡ് മൊബിലിറ്റി സി‌ഇ‌ഒ പീറ്റർ ഫ്രാങ്ക്ലിനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ഏഷ്യയിലും ബ്ലാക്ക്ബെറി തിരിച്ചെത്തുമെന്നും ഫ്രാങ്ക്ലിൻ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ തിരിച്ചുവരവിനുള്ള ഇവന്റ് ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. വൈകാതെ തന്നെ പുതിയ ഡിവൈസിന്റെ ലോഞ്ച് ഇവന്റ് നടത്തി സ്മാർട്ട്ഫോൺ വിപണിയിലേക്ക് ബ്ലാക്ക്ബെറി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടി‌സി‌എൽ
 

2016ൽ ടി‌സി‌എൽ ബ്രാൻഡിന് കീഴിലുണ്ടായിരുന്നപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചുവരാൻ ബ്ലാക്ക്‌ബെറി ശ്രമം നടത്തിയിരുന്നു. മാന്യമായ ഫീച്ചറുകളും പ്രൊഡക്ടിവിറ്റിയെ അടിസ്ഥാനമാക്കിയുള്ളതുമായ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകളാണ് ഈ അവസരത്തിൽ ബ്ലാക്ക്ബെറി ലോഞ്ച് ചെയ്തത്. ബ്ലാക്ക്‌ബെറി കീ2, കീ2 എൽഇ എന്നിവ പോലുള്ള ഫോണുകൾ ആൻഡ്രോയിഡ് ബേസ്ഡ് ഡിവൈസുകളാണ്. ഇവ എന്റർപ്രൈസ് വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു.

കൂടുതൽ വായിക്കുക: മോട്ടോ ഇ7 പവർ സ്മാർട്ട്ഫോൺ ഫെബ്രുവരി 19ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: മോട്ടോ ഇ7 പവർ സ്മാർട്ട്ഫോൺ ഫെബ്രുവരി 19ന് പുറത്തിറങ്ങും

ബ്ലാക്ക്‌ബെറി 5ജി സ്മാർട്ട്‌ഫോൺ വൈകാതെ വിപണിയിലെത്തും

ബ്ലാക്ക്ബെറിയുടെ റീബൂട്ടിനായി തന്റെ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ള പുതിയ പദ്ധതികളെ കുറിച്ച് കഴിഞ്ഞ വർഷം തന്നെ ഫ്രാങ്ക്ലിൻ വെളിപ്പെടുത്തിയിരുന്നു. ബ്ലാക്ക്ബെറിയുടെ 5ജി സ്മാർട്ട്ഫോൺ ഫിസിക്കൽ കീബോർഡുള്ള ആൻഡ്രോയിഡ് ഡിവൈസായിരിക്കുമെന്നും ഇതൊരു ഫ്ലാഗ്ഷിപ്പ് ഡിവൈസിന്റെ ഫീച്ചറുകളുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, മികച്ച ക്യാമറകൾ എന്നിവയുമായിട്ടായിരിക്കും ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

സ്മാർട്ട്ഫോൺ വിപണി

സ്മാർട്ട്ഫോൺ വിപണി ഏറെ പുരോഗമിക്കുകയും ഫോൾഡ് ഫോണുകളും ഫുൾസ്ക്രീൻ ഫോണുകളും പുറത്തിറങ്ങുന്ന കാലത്ത് കീ ബോർഡുമായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണിന്റെ പ്രസക്തി എന്ത് എന്ന ചോദ്യം പ്രധാനമാണ്. ക്ലാസിക്ക് കീ ബോർഡിലൂടെ പഴയ ബ്ലാക്ക്ബെറി ഉപയോക്താക്കളിൽ നൊസ്റ്റാൾജിയ ഉണ്ടാക്കാനല്ലാതെ പ്രയോജനം ഉണ്ടാവാൻ ഇടയില്ല. നോക്കിയയും ഈ തന്ത്രം പയറ്റി ചില ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന ബ്ലാക്ക്ബെറി ഫോണുകൾ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുമെന്നും പ്രീ ഇൻസ്റ്റാൾ ചെയ്ത ബ്ലാക്ക്ബെറി സെക്യൂരിറ്റി സൊല്യൂഷൻസ് ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
BlackBerry brand returns to the smartphone market. The new 5G smartphone from BlackBerry will have a physical keyboard.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X