രണ്ട് മാസം മുമ്പ് പുഴയിൽ വീണ ഐഫോൺ 8 തിരികെ കിട്ടിയപ്പോഴും പ്രവർത്തിക്കുന്നു
സുരക്ഷിതമായ സോഫ്റ്റ്വെയറും ആകർഷകമായ ക്യാമറകളും പ്രീമിയം രൂപകൽപ്പനയും കൊണ്ട ഉപയോക്താക്കളുടെ സ്വപ്നഫോണായി മാറിയ ബ്രാന്റാണ് ആപ്പിളിന്റെ ഐഫോണുകൾ. 2016 ൽ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നീ ജനപ്രീയ ഫോണുകൾക്കൊപ്പമാണ് കമ്പനി വാട്ടർ റെസിസ്റ്റന്റ് സവിശേഷത തങ്ങളുടെ ഐഫോണുകളിൽ ഉൾപ്പെടുത്തി തുടങ്ങിയത്.

വാട്ടർ റെസിസ്റ്റന്റ് സവിശേഷതകളുള്ള ആദ്യത്തെ ഐഫോണുകളാണ് ഐഫോൺ 7 സീരിസിലെ ഐഫോൺ 7, ഐഫോൺ 7 പ്രോ എന്നിവ. ഈ സ്മാർട്ട്ഫോണുകൾക്ക് ശേഷം പുറത്തിറക്കിയ എല്ലാ സ്മാർട്ട്ഫോണുകളിലും കമ്പനി തങ്ങളുചെ വാട്ടർപ്രൂഫ് ബിൽഡ് ഉപയോഗിക്കുന്നുണ്ട്. വാട്ടർപ്രൂഫ് ബിൽഡ് വെള്ളത്തിൽ വീണ് ഫോൺ കേടാകുമെന്ന പേടിയില്ലാതെ ഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സവിശേഷതയാണ്.

നീന്തൽക്കുളത്തിൽ ആളുകൾ അവരുടെ ഐഫോൺ ഉപയോഗിച്ച് കൊണ്ട് തന്നെ കുളിക്കുന്നതും വെള്ളത്തിനടിയിൽ വച്ച് ഫോട്ടോകൾ എടുക്കുന്നതുമായ നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലും മറ്റുമായി കാണാറുണ്ട്. നമ്മളിൽ ഐഫോണിന്റെ പുതിയ മോഡലുകൾ ഉപയോഗിക്കുന്നവർ പോലും ഇത്തരം കാര്യങ്ങൾ ചെയ്യാറുമുണ്ട്. ഐഫോണിന്റെ 7 സീരിസും അതിന് ശേഷവുമുള്ള ഫോണുകളിൽ വെള്ളം വീണാൽ ഒന്നും സംഭവിക്കില്ലെന്ന് നമുക്കറിയാം. എന്നാൽ 2 മാസം ഒരു ഐഫോൺ വെള്ളത്തിനടിയിൽ കിടന്നാലോ?. അത്തരമൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഒരു ബ്രിട്ടീഷ് യുവതിയുടെ ഫോൺ രണ്ട് മാസം മുമ്പ് തേംസ് നദിയിൽ കളഞ്ഞ് പോയിരുന്നു. ഈ ഫോൺ കഴിഞ്ഞ ദിവസം തിരികെ ലഭിച്ചു. അതിശയിപ്പിക്കുന്ന കാര്യം അവരുടെ ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ്. ഐഫോൺ 8 സ്മാർട്ട്ഫോണാണ് സ്വന്തം ഉടമയെ പോലും അതിശയിപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ വാട്ടർപ്രൂഫ് സവിശേഷതയ്ക്ക് പുതിയ അംഗീകാരമാവുകയാണ് ഈ സംഭവം.

ബ്രിട്ടീഷ് എയർവേയ്‌സ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്ന തയ്‌സെബുസ്സലോ-വിയേര എന്ന 29 വയസ്സുകാരി രണ്ട് മാസം മുമ്പ് നദിക്കരയിൽ സമയം ചിലവഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അവരുടെ ആപ്പിൾ ഐഫോൺ 8 നദിയിൽ വീണുപോയി എന്നാണ് റിപ്പോർട്ടുകൾ. രണ്ട് മാസത്തിന് ശേഷം അവളുടെ ഫോൺ തിരികെ കിട്ടിയെന്ന് മാത്രമല്ല ഈ ഭാഗ്യവതിയുടെ ഫോൺ യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുമുണ്ട്.

ഫെബ്രുവരി മാസത്തിലെ ആദ്യ ആഴ്ച്ചയിലാണ് വിയേരയുടെ ഫോൺ നദിയിൽ വീണത്. അവരുടെ പുതിയ സ്മാർട്ട്ഫോണായിരുന്നു അത്. അതുമാത്രമല്ല ഫോണിൽ എടുത്ത ചിത്രങ്ങളൊന്നും ക്ലൌഡിലേക്ക് ബാക്ക് അപ്പ് ചെയ്തിരുന്നുമില്ല. പുഴയിൽ ചാടി ഫോൺ തിരികെ എടുക്കാൻ സാധിക്കുന്ന സാഹചര്യവും ആയിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ പ്രീയപ്പെട്ട ഫോൺ അവിടെ ഉപേക്ഷിച്ച് അവർ മടങ്ങി.

രണ്ട് മാസത്തിന് ശേഷം വിയേരയും അവളുടെ പ്രതിശ്രുത വരനും നടക്കാനിറങ്ങിയപ്പോൾ നദിയിൽ വീണ ഫോൺ തിരികെ ലഭിച്ചു. ഫോൺ കളഞ്ഞ് പോയ അതേ സ്ഥലത്തിനടത്ത് കൂടിയാണ് അവർ നടക്കാനിറങ്ങിയത്. അപ്പോഴാണ് തന്റെ കാണാതായ ഫോൺ നദിതീരത്ത് കിടക്കുന്നത് വിയേര ശ്രദ്ധിച്ചത്. ഫോൺ തിരിച്ചു കിട്ടിയ ഉടനെ അവർ അത് സ്വിച്ച് ഓൺ ചെയ്തു. യാതൊരു കേടുപാടും കൂടാതെയാണ് അവരുടെ ഐഫോൺ പ്രവർത്തിക്കുന്നത്. സ്‌ക്രീനിൽ പോലും പോറലേറ്റില്ല എന്നതാണ് അതിശയം.


Click it and Unblock the Notifications