Home
Mobile

ബി‌എസ്‌എൻ‌എൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ 199 രൂപ വിലയുള്ള ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് പ്ലാൻ ദിവസവം 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസംബർ 24 മുതൽ ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകും. ഈ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. കേരള സർക്കിളാണ് ഈ പ്ലാനിന്റെ വിവരം പുറത്ത് വിട്ടത്.

എസ്ടിവി 186 പിൻ‌വലിച്ചു

എസ്ടിവി 186 പിൻ‌വലിച്ചു

ബി‌എസ്‌എൻ‌എല്ലിന്റെ നിലവിലുള്ള 186 രൂപ സ്‌പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) 2020 ജനുവരി 1 മുതൽ ലഭ്യമാകില്ല. 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ എസ്ടിവി ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ എസ്‌ടിവി കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 2020 ഡിസംബർ 31 വരെ ഈ പ്രീപെയ്ഡ് പ്ലാൻ ലഭിക്കും.

പ്രീപെയ്ഡ് പ്ലാൻ

ഡിസംബർ 31 വരെ 186 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ വാലിഡിറ്റി അവസാനിക്കുന്നത് വരെ ആനുകൂല്യങ്ങൾ ലഭിക്കും. 2020 ഡിസംബർ 24 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ 199 രൂപ പ്ലാൻ വൗച്ചർ ഇതേ ആനുകൂല്യങ്ങൾ 2 ദിവസം അധിക വാലിഡിറ്റിയോടെ നൽകുന്നു എന്നത് കൊണ്ടാണ് 186 രൂപ പ്ലാൻ പിൻവലിച്ചത്. 13 രൂപയുടെ വ്യത്യാസമാണ് ഇരു പ്ലാനുകളും തമ്മിലുള്ളത്. പുതിയ പ്ലാൻ രണ്ട് ദിവസത്തെ അധിക വാലിഡിറ്റിയല്ലാതെ മറ്റ് അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

998 രൂപ പ്രീപെയ്ഡ് പ്ലാൻ

998 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 998 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 2020 ഡിസംബർ 24 മുതൽ 2021 മാർച്ച് 23 വരെയള്ള 90 ദിവസത്തെ പ്രമോഷണൽ കാലയളവിൽ ലഭ്യമാകും. ദിവസവും 100 എസ്എംഎസ്, 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിങ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. പ്രമോഷണൽ ഓഫറിന് ദിവസവും 2 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനിലൂടെ ലഭിക്കുകയുള്ളു.

ബിഎസ്എൻഎൽ സൌജന്യ സിം കാർഡ് ഓഫർ

ബിഎസ്എൻഎൽ സൌജന്യ സിം കാർഡ് ഓഫർ

ബി‌എസ്‌എൻ‌എൽ 2021 ജനുവരി 1 വരെ 20 രൂപ വിലമതിക്കുന്ന സിം കാർഡ് സൌജന്യമായി നൽകുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സിം കാർഡ് ലഭിക്കുന്നതിന് ഉപയോക്താവ് 100 രൂപയോ അതിൽ കൂടുതലോ ആദ്യം തന്നെ റീചാർജ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലുടനീളമുള്ള ടെലികോം സർക്കിളുകളിൽ ബി‌എസ്‌എൻ‌എൽ സൌജന്യ സിം കാർഡ് ഓഫർ ലഭിക്കും. നവംബർ 15 മുതൽ 15 ദിവസത്തെ പ്രമോഷണൽ ഓഫറായിട്ടാണ് ഈ സൌജന്യ സിം ഓഫർ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
BSNL has introduced a new prepaid plan priced at Rs 199. With a validity of 30 days, this prepaid plan offers 2GB of data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X