ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ദിവസവും 2ജിബി ഡാറ്റ നേടാം
ബിഎസ്എൻഎൽ രാജ്യത്ത് 4ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമിങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. വിപണിയിൽ സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ 4ജി വ്യാപകമല്ലാതിരുന്നിട്ടും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. മികച്ച പ്ലാനുകൾ കൊണ്ട് ഉപയോക്താക്കളെ ആകർഷിച്ചാണ് ഇത് സാധ്യമാക്കുന്നത്. എല്ലാ വില നിലവാരത്തിലും ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്കായി നൽകുന്നു.

ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ പ്രീപെയ്ഡ് പ്ലാനുകളെല്ലാം 4ജി ഡാറ്റയാണ് നൽകുന്നത്. ടെലിക്കോം കമ്പനി ആദ്യമായി 4ജി നെറ്റ്വർക്ക് ലഭ്യമാക്കിയ സർക്കിളാണ് കേരളം. കേരളത്തിലെ ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകാൻ ബിഎസ്എൻഎൽ എല്ലായിപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ബിഎസ്എൻഎൽ ദിവസവും 2ജിബി നൽകുന്ന നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 200 രൂപയിൽ താഴെ വിലയുള്ള ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

97 രൂപയുടെ പ്ലാൻ
200 രൂപയിൽ താഴെ വിലയിൽ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 97 രൂപ വിലയുള്ള പ്ലാനാണ്. ദിവസവും 250 മുനിറ്റ് എന്ന എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. കോളിങ്, ഡാറ്റ ആനുല്യം വളരെ കുറഞ്ഞ നിരക്കിൽ തന്നെ ലഭ്യമാക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത.

98 രൂപയുടെ പ്ലാൻ
98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്നതിനൊപ്പം തന്നെ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ 40 കെബിപിഎസ് വേഗതയിലുള്ള ബ്രൌസിങ് ഡാറ്റയും നൽകുന്നുണ്ട്. ഈ പായ്ക്കിന് 22 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 18 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനിനെക്കാൾ വെറും 1 രൂപ മാത്രമാണ് ഈ പ്ലാനിന് അധികമായി നൽകേണ്ടത്. കോളിങ് ആനുകൂല്യം ലഭിക്കില്ല എന്ന കാര്യം ശ്രദ്ധിക്കണ്ടതുണ്ട്. ഡാറ്റ മാത്രം ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

187 രൂപയുടെ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള മികച്ചൊരു പ്ലാനാണ് 187 രൂപയുടേത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും സൌജന്യ പിആർബിടി സേവനങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. കോളിങ്, ഡാറ്റ ആനുകൂല്യം ഒരു മാസത്തേക്ക് വേണ്ട ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

198 രൂപയുടെ പ്ലാൻ
200 രൂപയിൽ താഴെയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ അവസാനത്തെ പ്ലാൻ 198 രൂപ വിലയുള്ള പ്ലാാനാണ്. ഈ പ്ലാൻ ദിവസവും 2ജിബി ഡാറ്റ നൽകുന്നതിനൊപ്പം ഉപയോക്താക്കൾക്ക് പിആർബിടി സേവനങ്ങളും നൽകുന്നുണ്ട്. ഈ പ്ലാൻ റീചാർജ് ചെയ്താൽ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. 45 ദിവസവമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കോളിങ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.


Click it and Unblock the Notifications








