മൂന്ന് റിയർ ക്യാമറകളും 8,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ
ബജറ്റ് സ്മാർട്ട്ഫോണുകളിൽ നിരവധി സവിശേഷതകൾ ഇപ്പോൾ കമ്പനികൾ കൊണ്ടുവരുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് സാധ്യമായ സവിശേഷതകൾ നൽകാൻ മത്സരിക്കുന്ന കമ്പനികൾ ക്യാമറകളിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും കമ്പനികൾ ഒന്നിൽ കൂടുതൽ സെൻസറുകൾ നൽകുന്നുണ്ട്. ഓരോ വിധത്തിലുള്ള ഫോട്ടോ എടുക്കാനും പ്രത്യേകമായുള്ള ലെൻസുകളാണ് കമ്പനികൾ നൽകുന്നത്.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് പ്രാധാന്യം കൊടുക്കുന്ന വിപണിയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കൾക്കും കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളാണ് ആവശ്യം. ഉപയോക്താക്കളുടെ ആവശ്യങ്ങളിൽ ആദ്യത്തേത് മികച്ച ക്യാമറയാണ്. 8,000 രൂപയിൽ താഴെ വിലയുള്ളതും മൂന്ന് പിൻ ക്യാമറകളുള്ളതുമായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഇൻഫിനിക്സ് ഹോട്ട് 8
ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായി വിപണിയിലെത്തിയ ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇൻഫിനിക്‌സ് ഹോട്ട് 8. പിഡിഎഎഫ് ഉള്ള 13 എംപി പ്രൈമറി ക്യാമറ സെൻസർ, 2 എംപി സെക്കൻഡറി സെൻസർ, ക്യുവിജിഎ സെൻസർ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിൽ വരുന്നത്.

LG W30
12 എംപി പ്രൈമറി സെൻസർ, 13 എംപി സെക്കൻഡറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് എൽജി ഡബ്ല്യു 30 സ്മാർട്ട്ഫോണിൽ ഉള്ളത്. എച്ച്ഡിആർ, എൽഇഡി ഫ്ലാഷ്, പനോരമ തുടങ്ങിയ മോഡുകളും ഈ ക്യാമറയിൽ നൽകിയിട്ടുണ്ട്.

ടെക്നോ കാമൺ 12 എയർ
ടെക്നോ കാമൺ 12 എയർ സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ പിഡിഎഎഫ് ഉള്ള 16 എംപി പ്രൈമറി സെൻസർ, 5 എംപി സെക്കൻഡറി സെൻസർ, 2 എംപി ടെർഷ്യറി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്നു.

എച്ച്ടിസി വൈൽഡ് ഫയർ എക്സ്
വൈഡ് ആംഗിൾ ലെൻസുള്ള 12 എംപി പ്രൈമറി സെൻസറും 2എക്സ് ഒപ്റ്റിക്കൽ സൂമുള്ള 8 എംപി സെക്കൻഡറി ടെലിഫോട്ടോ ലെൻസും 5 എംപി ടെർഷ്യറി ഡെപ്ത് സെൻസറുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് എച്ച്ടിസി വൈൽഡ് ഫയർ എക്‌സ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ടെക്നോ കാമൺ i4
13 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി ക്യാമറ സെൻസർ, 2 എംപി ടെർഷ്യറി ക്യാമറ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ടെക്നോ കാമൺ ഐ 4 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications