Home
Mobile

ഐഫോൺ 11 ഇപ്പോൾ 41,900 രൂപയ്ക്ക് സ്വന്തമാക്കാം, ഓഫർ കുറച്ച് ദിവസങ്ങൾ മാത്രം

ആപ്പിൾ ഐഫോൺ 11ന് വമ്പിച്ച വിലക്കിഴിവ്. പരിമിതകാല ഓഫറായാണ് ഈ ജനപ്രീയ ഐഫോണിന് വില കുറച്ചിരിക്കുന്നത്. ഹോളി ദിനത്തിൽ ആപ്പിൾ പ്രീമിയം റീസെല്ലർ ഇമാജിൻ ആപ്പിൾ ഐഫോൺ 11ന് വില കുറയ്ക്കുന്നതായി ആപ്പിൾ അറിയിച്ചു. ഇമാജിൻ വെബ്സൈറ്റിലൂടെ ഐഫോൺ 11 വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലും ഈസിഇഎംഐ ഓപ്ഷനുകളിലും 5,000 രൂപ കിഴിവ് ലഭിക്കും. ഈ ഡിവൈസ് വാങ്ങുന്നവർക്ക് 8,000 രൂപയുടെ ആക്സസറികളും എക്സ്ചേഞ്ച് ബോണസായി 3,000 രൂപയുടെ കിഴിവും ലഭിക്കും. ഇതിലൂടെ ഐഫോൺ 11 41,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 11

ഐഫോൺ 11ന്റെ ബേസ് വേരിയൻറ് മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിൽ 54,900 രൂപ വിലയിലാണ് വിൽക്കുന്നത്. താൽപ്പര്യമുള്ള ആളുകൾക്ക് ഇമാജിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ആകർഷകമായ ഓഫറിൽ ഐഫോൺ 11 സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം ഇമാജിൻ വെബ്സൈറ്റിൽ നിന്നും ഐഫോൺ 12 മിനി, ഐഫോൺ 12, മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ എന്നിവയും വമ്പിച്ച വിലക്കിഴവിൽ സ്വന്തമാക്കാൻ സാധിക്കും. ബാങ്ക് കാർഡുകളിലുള്ള കിഴിവുകൾക്ക് പുറമേ 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഐഫോൺ 11 വാങ്ങുന്നവർക്ക് ലഭിക്കും.

ഐഫോൺ 11: സവിശേഷതകൾ

6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 11ൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്‌എച്ച്ഡി + റെസലൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. രണ്ടാം തലമുറ 7 എൻ‌എം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ13 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് യാതൊരു പ്രശ്നവുമില്ലാതെ എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും കൈകാര്യം ചെയ്യുന്നു.

സ്റ്റോറേജ്

ഐഫോൺ 11 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളത്. 64 ജിബി, 128 ജിബി, 256 ജിബി എന്നിവയാണ് ഈ ഐഫോണിന്റെ സ്റ്റോറേജ് വേരിയന്റുകൾ. ബ്ലാക്ക്, ഗ്രീൻ, പ്രൊഡക്ട് റെഡ്, പർപ്പിൾ, യെല്ലോ, വൈറ്റ് എന്നീ ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ‌ ഈ ഐഫോൺ സ്വന്തമാക്കാൻ സാധിക്കും. ഈ വേരിയന്റുകളെല്ലാം തന്നെ നിലവിൽ ഇമാജിൻ സ്റ്റോറിൽ ലഭ്യവുമാണ്.

ക്യാമറ

ഐഫോൺ 11ന്റെ പിൻ പാനലിൽ രണ്ട് ക്യാമറകളാണ് ഉള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൻസർ തന്നെയാണ് നൽകിയിട്ടുള്ള്. ഹാൻഡ്‌സെറ്റിന്റെ പിൻ, മുൻ ക്യാമറകൾ 60fpsൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒ‌ഐ‌എസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പ് നൽകുന്നുണ്ട്. 3,110 ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഐപി 68 റേറ്റ് ചെയ്ത വാട്ടർ റസിറ്റൻസും ഈ ഡിവൈസിൽ ഉണ്ട്.

ഐഫോൺ 11 വാങ്ങണോ

ഐഫോൺ 11 വാങ്ങണോ

നിങ്ങൾ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പവർ-പായ്ക്ക് ചെയ്ത എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന മികച്ച ഡിവൈസ് തന്നെയാണ് ഐഫോൺ 11. കുറഞ്ഞ റെസല്യൂഷൻ, 5ജി കണക്റ്റിവിറ്റിയുടെ അഭാവം തുടങ്ങിയവ ഈ ഡിവൈസിന്റെ പോരായ്മകളാണ്. എങ്കിലും നിലവിൽ ലഭിക്കുന്ന ഓഫർ മികച്ചൊരു അവസരമാണ്. ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹമുള്ള ആളുകൾക്ക് ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്.

Best Mobiles in India

English summary
Huge discount on Apple iPhone 11. The price of this popular iPhone has been reduced for limited period. The device is now available for Rs 41,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X