അസൂസ് റോഗ് ഫോൺ 3 ഇപ്പോൾ 5,000 രൂപ കിഴിവിൽ സ്വന്താക്കാം
അസൂസിന്റെ ജനപ്രീയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് അസൂസ് റോഗ് ഫോൺ 3. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെയാണ് അസൂസിന്റെ ഈ ഗെയിമിങ് സ്മാർട്ട്ഫോൺ കിഴിവിൽ ലഭിക്കുന്നത്. നാളെ ആരംഭിക്കുന്ന സെയിൽ ജൂൺ 16ന് അവസാനിക്കും. ഈ സെയിൽ ഇപ്പോൾഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ലഭ്യമാണ്. സെയിലിലൂടെ അസൂസ് റോഗ് ഫോൺ 3ക്ക് 5,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

അസൂസ് റോഗ് ഫോൺ 3: കിഴിവ്
അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന്റെ ഹൈ-എൻഡ് 12 ജിബി റാം + 128 ജിബി റോം ഓപ്ഷന് 49,999 രൂപയാണ് വില. ഈ ഡിവസ് 5,000 രൂപ കിഴിവിൽ 45,999 രൂപയ്ക്ക് സ്വന്തമാക്കാം. ബേസ് മോഡലായ 8 ജിബി റാം + 128 ജിബി റോം മോഡലിന് 46,999 രൂപയാണ് വില. ഈ ഡിവൈസ് ഇപ്പോൾ 41,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് കൂടാതെ ഫ്ലിപ്പ്കാർട്ടിൽ എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നൽകുന്നുണ്ട്.

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ
6.49 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് അസൂസ് റോഗ് ഫോൺ 3 വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 144 ഹെർട്സ് റിഫ്രഷ്റേറ്റും ഉണ്ട്. ഗെയിമിങ് സ്മാർട്ട്ഫോണിന് വേണ്ട മികച്ച ഡിസ്പ്ലെ തന്നെയാണ് ഈ ഡിവൈസിൽ ഉള്ളത്. 12 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്‌സെറ്റാണ്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡികാർഡ് സ്ലോട്ട് ഈ ഡിവൈസിൽ നൽകിയിട്ടില്ല.

6,000 എംഎഎച്ച് ബാറ്ററിയാണ് അസൂസ് റോഗ് ഫോൺ 3ൽ ഉള്ളത്. വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 64 എംപി സോണി ഐഎംഎക്സ് 686 സെൻസർ, 13 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് അസൂസ് ഈ സ്മാർട്ട്ഫോണിൽന നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 24 എംപി സെൻസറും ഉണ്ട്.

30fps- ൽ 8K വീഡിയോ റെക്കോർഡിങും 60fps വരെ 4K HDR വീഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് അസൂസ് റോഗ് ഫോൺ 3യിൽ ഉള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ട്ഫോണിൽ 5ജി നെറ്റ്‌വർക്ക് സപ്പോർട്ട്, നാവിക് ജിപിഎസ്, ബ്ലൂടൂത്ത് വി5.1, വൈ-ഫൈ 6, എൻഎഫ്‌സി എന്നാ കണക്ടിവിറ്റി ഓപ്ഷനുകളും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളാണ് നൽകിയിട്ടുള്ളത്.

ഓഫറിലൂടെ 41,999 രൂപയ്ക്ക് അസൂസ് റോഗ് ഫോൺ 3 ലഭിക്കുന്നത് മികച്ച അവസരം തന്നെയാണ്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെ, മുൻനിര പ്രോസസർ, മികച്ച ക്യാമറകൾ എന്നിവയുള്ള ഈ ഡിവൈസിന് ലഭിക്കാവുന്ന ഏറ്റവും നല്ല ഓഫറാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.


Click it and Unblock the Notifications