30,999 രൂപയ്ക്ക് ഐഫോൺ എസ്ഇ സ്വന്തമാക്കാൻ ഇന്ന് അവസാന അവസരം
വമ്പിച്ച വിലക്കിഴിവിൽ പ്രൊഡക്ടുകൾ ലഭ്യമാക്കിയ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിൽ ഇന്ന് അവസാനിക്കുകയാണ്. ഈ ദിവസം ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ കിഴിവിൽ ഐഫോൺ എസ്ഇ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ എസ്ഇ 30,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസാന അവസരമാണ് ഇന്ന്. കൂടുതൽ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും കൂടി ചേരുമ്പോൾ ഐഫോൺ എസ്ഇയുടെ വില 25,999 രൂപയായി കുറയും.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ആപ്പിൾ, വൺപ്ലസ്, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ ചില പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളാണ് നൽകുന്നത്. ഫ്ലിപ്കാർട്ട് സെയിൽ ഇന്ന് അവസാനിക്കുന്നു. ആമസോൺ സെയിൽ ഒരു മാസത്തേക്ക് കൂടി തുടരും. ആപ്പിൾ ഐഫോൺ എസ്ഇ 2020 സ്മാർട്ട്ഫോണിനുള്ള കിഴിവാണ് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിന്റെ ഏറ്റവും വലിയ സവിശേഷത.

ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ആപ്പിൾ ഐഫോൺ എസ്ഇ ആദ്യം 25,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമായിരുന്നു. ബാങ്ക് ഡിസ്കൌണ്ടുകളും മറ്റ് ചില ഡിസ്കൌണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് ചില ഉപയോക്താക്കൾ 17,000 രൂപയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കിയിട്ടുണ്ട്. ഐഫോൺ എസ്ഇ 64 ജിബി വേരിയന്റിന്റെ ആദ്യ സ്റ്റോക്ക് കഴിഞ്ഞതിന് ശേഷമാണ് വില ഉയർന്നത്. ഇപ്പോഴിത് 30,999 രൂപയ്ക്ക് വിൽക്കുന്നു. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഡിവൈസ് സ്വന്തമാക്കാം.

നിങ്ങളുടെ കൈയ്യിൽ ഐഫോണിന്റെ പഴയ മോഡലുകൾ ഉണ്ടെങ്കിൽ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഐഫോൺ 6 എസ് ഉണ്ടെങ്കിൽ 5000 രൂപ വരെ കിഴിവാണ് ഉപയോക്താക്കൾക്ക് നേടാൻ സാധിക്കുന്നത്. അതായത് ഡിവൈസ് 25,000 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. നിങ്ങളുടെ പഴയ ഫോണിന്റെ കൃത്യമായ മൂല്യം അറിയുന്നതിന് IMEI നമ്പർ നൽകിയാൽ മതി. എക്‌സ്‌ചേഞ്ച് ഓഫറിന് പുറമെ, എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പ്രൊഡക്ട് വാങ്ങിയാൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഐഫോൺ എസ്ഇ 2020 എ 13 ബയോണിക് ചിപ്പ്സെറ്റുമായിട്ടാണ് വരുന്നത്. ഐഫോൺ 11 സീരീസിലും ഇതേ ചിപ്പ്സെറ്റാണ് ഉള്ളത്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയും ടച്ച് ഐഡിയും ഐഫോൺ എസ്ഇയിൽ ഉണ്ട്. ഐഫോൺ എസ്ഇ 2020 ഐഫോൺ 8 ന്റെ ഡിസൈനാണ് ഉള്ളതെങ്കിലും ഐഫോൺ 11 ന്റെ ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകളാണ് ഐഫോൺ 8 സീരീസിൽ നൽകിയിട്ടുള്ളത്. ടച്ച് ഐഡിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഐഫോൺ എസ്ഇ 2020 ൽ 12 മെഗാപിക്സൽ എഫ് / 1.8 അപ്പർച്ചർ വൈഡ് ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. ഒരു ക്യാമറയാണ് നൽകിയിട്ടുള്ളത് എങ്കിലും ഡിവൈസിന്റെ പിൻവശത്തെ ക്യാമറയിൽ പോർട്രെയിറ്റ് മോഡ് ഷോട്ടുകൾ എടുക്കാൻ സാധിക്കും. മികച്ചൊരു ഡിവൈസ് തന്നെയാണ് ഐഫോൺ എസ്ഇ. ഈ ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇന്നുള്ളത്.


Click it and Unblock the Notifications








