റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം
ഷവോമിയുടെ ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈസുകളിലൊന്നാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. ഇ-കൊമേഴ്‌സ് പോർട്ടലുകളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ഇതിനകം തന്നെ ഈ ഡിവൈസിന്റെ പതിനായിരക്കണക്കിന് യൂണിറ്റുകൾ വിറ്റിട്ടുണ്ട്. ഇപ്പോഴിതാ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറിൽ ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് പ്രത്യേക കിഴിവും ആമസോൺ നൽകുന്നുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ശരിയായ വില പരിശോധിച്ചാൽ, ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ വേരിയന്റിന് 18,499 രൂപയാണ് വില. അറോറ ബ്ലൂ, ഗ്ലേഷ്യൽ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ റെഡ്മി നോട്ട് 9 പ്രോ മാക്സ് ലഭ്യമാകും.

ആമസോണിന്റെ പ്രത്യേക പ്രൊമോഷണൽ ഓഫറിലൂടെ റെഡ്മി നോട്ട് 9 പ്രോ മാക്സ് വമ്പിച്ച വിലക്കിഴിവിലാണ് ലഭിക്കുന്നത്. ആക്സിസ്, സിറ്റി ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റെഡ്മി നോട്ട് 9 പ്രോ മാക്സ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവോടെ ഫോണിന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റ് 12,999 രൂപയ്ക്ക് ലഭിക്കും. ഡിവൈസിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് 15,499 രൂപയ്ക്ക് ലഭിക്കും.

20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്‌മെന്റിൽ വാങ്ങാവുന്ന മികച്ച ഡിവൈസുകളിലൊന്നാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. കമ്പനിയുടെ ഔറ ബാലൻസ് ഡിസൈനിലാണ് ഈ ഡിവൈസ് തയ്യാറാക്കിയിരിക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനുകൾ (2400x1080) 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഈ ഐപിഎസ് ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറാണ്. 8 കൈറോ 430 കോറും ഉണ്ട്. ഗെയിമുകൾക്കും മൾട്ടി ടാസ്കിങിനുമായി 8 എൻഎം ഫാബ്രിക്കേറ്റഡ് ചിപ്‌സെറ്റിൽ അഡ്രിനോ 618 ജിപിയുവും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോ മാക്സിൽ 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധനവും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്.

ഈ സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 5020 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.


Click it and Unblock the Notifications








