സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

|

സാംസങ് ഗാലക്‌സി എസ്21+ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 7,000 രൂപ വരെ ക്യാഷ് ബാക്കും സ്വന്തമാക്കാം. ഗാലക്‌സി എസ്21 സീരീസ് എക്‌സ്‌ചേഞ്ച് ബോണസിലൂടെ 10,000 രൂപ വരെ കിഴിവും ഉപയോക്താക്കൾക്ക് സാംസങ് നൽകുന്നു. ഗാലക്സി എസ്21+ ഗാലക്സി വാച്ച് ആക്റ്റീവ് 2 അതല്ലെങ്കിൽ ഗാലക്സി ബഡ്സ് പ്രോ എന്നിവ വൻ വിലക്കിഇഴിവൽ സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു ബണ്ടിൽ ഓഫറും ഉപഭോക്താക്കൾക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എസ്21

2021 ജനുവരിയിലാണ് സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയത്. ഗാലക്‌സി എസ്21+ വാങ്ങുന്ന ഉപയോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നൽകുമെന്ന് സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, മറ്റ് പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് സ്വന്തമാക്കുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് 7,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

കൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

ഗാലക്‌സി എസ് 21 +

ഗാലക്‌സി എസ് 21 + സ്മാർട്ട്ഫോണിന് സാംസങ്ങിന്റെ വെബ്‌സൈറ്റിൽ 76,999 രൂപയാണ് വില എങ്കിലും ഇൻസ്റ്റന്റ് ക്യാഷ്ബാക്കും എക്സ്ചേഞ്ച് ബോണസും ചേർത്ത ശേഷം ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ 64,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ, ഉപഭോക്താക്കൾക്ക് 7,000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെയാണ് ഈ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത്.

23,990 രൂപ

ഉപഭോക്താക്കൾക്ക് 23,990 രൂപ വിലയുള്ള ഗാലക്സി വാച്ച് ആക്റ്റീവ് 2 അതല്ലെങ്കിൽ 15,990 രൂപ വിലയുള്ള ഗാലക്‌സി ബഡ്‌സ് പ്രോ എന്നിവ ഗാലക്സി എസ് 21 സീരിസിലെ ഏതെങ്കിലും സ്മാർട്ട്ഫോണിനൊപ്പം വാങ്ങാവുന്ന ബണ്ടിൽ ഓഫറും ലഭിക്കും. 990 രൂപയാണ് ഇതിനായി ഉപയോക്താവ് നൽകേണ്ടത്. ഗാലക്‌സി എസ്21 രൂപ എക്‌സ്‌ചേഞ്ച് ബോണസായി 5,000 രൂപ വിലക്കിഴിവിൽ ലഭ്യമാക്കുമെന്നും സാംസങ് അറിയിച്ചു. ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണിനും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

ക്യാഷ്ബാക്ക്

ഗാലക്സി എസ്21 സീരിസ് സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ യഥാക്രമം 5,000 രൂപ, 10,000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗാലക്സി എസ് 21 സ്മാർട്ട്ഫോൺ സാംസങ്ങിന്റെ വെബ്‌സൈറ്റിൽ 73,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ഓഫറുകൾക്കും ശേഷം ഈ ഡിവൈസ് 68,999 രൂപയ്ക്ക് സ്വന്തമാക്കാം. ഗാലക്സി എസ് 21 അൾട്ര 1,05,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ 95,999 രൂപയ്ക്ക് ലഭിക്കും. 2021 ജനുവരിയിലാണ് സാംസങ് ഗാലക്‌സി എസ് 21 സീരീസ് പുറത്തിറക്കിയത്.

108 മെഗാപിക്സൽ ക്യാമറ

എക്‌സിനോസ് 2100 എസ്ഒസിയുടെ കരുത്തിലാണ് സാംസങിന്റെ എസ്21 സീരിസിലെ മൂന്ന് ഡിവൈസുകളും പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ള ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 + എന്നിവയ്ക്ക് സമാനമായ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. ഗാലക്‌സി എസ്21 അൾട്രയ്ക്ക് 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ ഡ്യുവൽ പിക്‌സൽ സെൻസർ, 10 മെഗാപിക്സൽ സെൻസർ ടെലിഫോട്ടോ ലെൻസ്, ഒഐഎസ് സപ്പോർട്ട് എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Samsung has announced attractive cashback offers for the S21, S21+ and S21 Ultra smartphones in the Galaxy S21 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X