Home
Mobile

ഈ 5ജി സ്മാർട്ട്ഫോണുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വൻവിലക്കിഴിവിൽ സ്വന്തമാക്കാം

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭ്യമായിട്ടില്ലെങ്കിലും 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്. ഭാവിയിലേക്കുള്ള ഈ ഡിവൈസുകൾ വിവിഘ വില നിലവാരങ്ങളിൽ ഇന്ന് ലഭ്യമാകുന്നുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഈ 5ജി ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ ലഭിക്കും. ജൂലൈ 26, 27 തിയ്യതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽ നടക്കുന്നത് ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന 5ജി സ്മാർട്ട്ഫോണുകൾ നോക്കാം.

ഈ 5ജി സ്മാർട്ട്ഫോണുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വിലക്കിഴിവിൽ നേടാം

ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് വൺപ്ലസ്, ഷവോമി, ആപ്പിൾ, സാംസങ്, ഐക്യുഒഒ തുടങ്ങിയ ജനപ്രീയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ പട്ടികയിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നുണ്ട്. ഏറ്റവും ആകർഷകമായ ഡിസ്കൌണ്ടുകളും ഓഫറുകളും ലഭിക്കുന്ന ഡിവൈസുകളും അവയുടെ ഓഫറുകളും നോക്കാം.

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ഒരു കൂപ്പൺ കിഴിവോടെയാണ് ലഭിക്കുന്നത്. 1,500 രൂപയാണ് ഈ കിഴിവ്. ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ പതിവുപോലെ 10% കിഴിവ് ലഭിക്കുന്നു. മറ്റ് ഓഫറുകളും ചേരുമ്പോൾ ഈ ഡിവൈസിന്റെ വില ഏകദേശം 17,000 രൂപയാകും. ആറുമാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐയും ആറുമാസത്തേക്ക് സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റ് ഓഫറുകളും ഇതിലൂടെ ലഭിക്കും.

ഐക്യുഒഒ 7 ലെജൻഡ് 5ജി

ഐക്യുഒഒ 7 ലെജന്റ് 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷകമായ ഇഎംഐ ഓഫറുകളും മറ്റ് ഐക്യുഒ സ്മാർട്ട്‌ഫോണുകളിലേതുപോലെ സൌജന്യ സ്ക്രീൻ റീപ്രൈസ്മെന്റ് ഓഫറുകളും കൂപ്പണുകൾ ഉപയോഗിച്ചാൽ 2,000 രൂപ കിഴിവും ലഭിക്കും.

എംഐ 10ഐ 5ജി

എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയിൽ സ്വന്തമാക്കാൻ ആമസോൺ അവസരം നൽകുന്നു. കമ്പനിയുടെ തിരഞ്ഞെടുത്ത മോഡലുകളിൽ എക്സ്ചേഞ്ച് ഓഫറായി 3,000 കിഴിവും സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റ് ഓഫറുകളും ഇതിലൂടെ ലഭിക്കും.

വൺപ്ലസ് നോർഡ് 2 5ജി

വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ എക്സ്ചേഞ്ച് ഓഫറി ലഭിക്കും. 1,000 കിഴിവാണ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ ഡിവൈസ് 30,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം.

വൺപ്ലസ് 9ആർ 5ജി

വൺപ്ലസ് 9ആർ 5ജി വാങ്ങുന്നവർക്ക് കൂപ്പൺ കിഴിവായി 4,000 രൂപയും. എക്സ്ചേഞ്ചിൽ 5,000 രൂപ അധിക കിഴിവും ലഭിക്കും. തിരഞ്ഞെടുത്ത വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് ലഭിക്കുന്ന 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഡിവൈസിന് ലഭിക്കും.

വൺപ്ലസ് നോർഡ് സിഇ 5ജി

ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ ഡിസ്കൗണ്ട് വഴി ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 5ജി.

റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ പ്രൈം ഡേ 2021 സെയിലിലൂടെ ആകർഷകമായ വിലയിൽ ലഭ്യമാകും. റെഡ്മിയുടെ പ്രശസ്തമായ നോട്ട് സീരീസിൽ നിന്നുള്ള ആദ്യത്തെ 5ജി റെഡി ഫോണാണ് ഇത്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എം42 5ജി

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ കൂപ്പൺ ഓഫറുകളോടെ സ്വന്തമാക്കാൻ സാധിക്കും. 10,000 രൂപ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും 6 മാസത്തെ സൌജന്യ സ്ക്രീൻ റീപ്ലൈസ്മെന്റും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും.

Best Mobiles in India

English summary
With the Amazon Prime Day Sale, you can get huge discounts on 5G smartphones. The Amazon Prime Day Sale will take place on July 26th and 27th
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X