Just In
- 32 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Sports
സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍
- News
മേയറുടെ ഡയസിൽ കയറി പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ വാക്കേറ്റം, കയ്യാങ്കാളി...മേയർ താഴേക്ക്
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
Vivo V25 Pro 5G Vs OnePlus Nord 2T 5G: ഏത് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് മികച്ചത്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രീമിയം മിഡ്റേഞ്ച് വിഭാഗത്തിൽ കടുത്ത മത്സരത്തിലുള്ള രണ്ട് ബ്രാന്റുകളാണ് വിവോയും വൺപ്ലസും. ഈ രണ്ട് ചൈനീസ് ബ്രാന്റുകളും അടുത്തിടെ അവതരിപ്പിച്ച പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളാണ് വിവോ വി25 പ്രോ 5ജി, വൺപ്ലസ് നോർഡ് 2ടി 5ജി എന്നിവ. ഈ രണ്ട് ഡിവൈസുകളും തമ്മിൽ വിപണിയിൽ വലിയ മത്സരം പ്രതീക്ഷിക്കുന്നു. വിവോയുടെ ഈ ഡിവൈസ് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്.

Vivo V25 Pro 5G Vs OnePlus Nord 2T 5G: വില
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ വിവോ വി25 പ്രോ 5ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 35,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 39,999 രൂപ വിലയുണ്ട്. വൺപ്ലസ് നോർഡ് 2ടി 5ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 33,999 രൂപയുമാണ് വില. വൺപ്ലസ് നോർഡ് 2ടി 5ജിക്ക് വിവോയുടെ സ്മാർട്ട്ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ വില കുറവാണ്.

Vivo V25 Pro 5G Vs OnePlus Nord 2T 5G: ഡിസൈൻ
വിവോ വി25 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ HDR10+ പാനലിന് 120Hz റിഫ്രഷ് റേറ്റുണ്ട്. നിറം മാറുന്ന ഫ്ലൂറൈറ്റ് എജി ഗ്ലാസ് ഡിസൈനാണ് ഫോണിന്റെ സവിശേഷത. മെച്ചപ്പെടുത്തിയ ബയോണിക് കൂളിങ് സിസ്റ്റവും വിവോ സ്മാർട്ട്‌ഫോണിന്റെ പ്രധാന ഫീച്ചറാണ്. വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച് FHD+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hzറിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. നിറം മാറുന്ന പിൻ പാനൽ ഡിസൈൻ ഈ ഡിവൈസിലില്ല.

Vivo V25 Pro 5G Vs OnePlus Nord 2T 5G: പ്രോസസർ
വിവോ വി25 പ്രോ 5ജിയും വൺപ്ലസ് നോർഡ് 2 ടി 5 ജിയും മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസറിന്റെ കരുത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് ഫോണുകളും 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരെ നൽകുന്നുമുണ്ട്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 12 ഒഎസിൽ അതാത് ബ്രാന്റുകളുടെ കസ്റ്റമൈസ്ഡ് യുഐയിൽ പ്രവർത്തിക്കുന്നു. പെർഫോമൻസിന്റെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളൊന്നും പറയാനില്ല.

വിവോ വി25 പ്രോ 5ജി സ്മാർട്ട്ഫോൺ 66W ഫ്ലാഷ് ചാർജ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിൽ 4,830 mAh ബാറ്ററിയാണ് വിവോ നൽകിയിട്ടുള്ളത്. വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോണിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഈ ഡിവൈസിൽ വലിയ 4,500 mAh ബാറ്ററിയാണ് ഉള്ളത്. ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് ഡിവൈസ് ബാറ്ററി 30 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും.

Vivo V25 Pro 5G Vs OnePlus Nord 2T 5G: ക്യാമറ
വിവോ വി25 പ്രോ 5ജിയും വൺപ്ലസ് നോർഡ് 2ടി 5ജിയും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറയിലാണ്. വിവോയുടെ ഫോണിൽ എഫ്/1.89 അപ്പേർച്ചറും ഒഐഎസും ഉള്ള 64 എംപി പ്രൈമറി സെൻസർ, എഫ്/2.2 അപ്പേർച്ചർ ഉള്ള 8 എംപി അൾട്രാ-വൈഡ് സെക്കൻഡറി ലെൻസ്, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ടെർഷ്യറി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. 60എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് വരെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

വൺപ്ലസ് നോർഡ് 2ടി 5ജിയിൽ എഫ്/1.8 അപ്പേർച്ചറും ഒഐഎസും ഉള്ള 50 എംപി സോണി IMX766 പ്രൈമറി ക്യാമറ സെൻസറുള്ള ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഉള്ളത്. എഫ്/2.2 അപ്പേർച്ചറുള്ള 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2 എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് മറ്റ് ക്യാമറകൾ. മുൻവശത്ത് സോണി IMX615 ലെൻസും എഫ്/2.4 അപ്പേർച്ചറുമുള്ള 32 എംപി സെൽഫി ക്യാമറയുണ്ട്.

Vivo V25 Pro 5G Vs OnePlus Nord 2T 5G: ഏതാണ് മികച്ചത്
ഈ രണ്ട് ഫോണുകളിലും 12 ജിബി വരെ റാമും ഡൈമൻസിറ്റി 1300 പ്രോസസറുമുണ്ട്. പെർഫോമൻസ് സമാനമായിരിക്കും പ്രധാന വ്യത്യാസം ക്യാമറയിലും വിലയിലുമാണഅ. വിവോയുടെ ഫോൺ മികച്ച ക്യാമറ ഓഫർ ചെയ്യുന്നു. എന്നാൽ വില കൂടുതലാണ്. ഡിസ്പ്ലെയുടെ കാര്യത്തിലും വിവോ ഫോണാണ് മുന്നിൽ ബാറ്ററി ബാക്കപ്പ് പ്രധാനമായി കാണുന്ന ആളുകൾക്ക് കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യാവുന്ന വൺപ്ലസ് ഫോൺ തിരഞ്ഞെടുക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470