Home
Mobile

Apple iPhone: കൊറോണ വൈറസ് ഭീതിയിൽ ആപ്പിൾ ഐഫോൺ 9 ലോഞ്ച് റദ്ദാക്കി

ആപ്പിൾ ഐഫോൺ എസ്ഇ 2 അഥവാ ഐഫോൺ 9 ഈ മാസം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സ്മാർട്ട്‌ഫോൺ കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പുതിയ തലമുറ ഐപാഡ് പ്രോയ്‌ക്കൊപ്പം സ്മാർട്ട്‌ഫോൺ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനാൽ ഫോണിനായുള്ള കാത്തിരിപ്പ് നീണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ നടത്താനിരുന്ന മാർച്ചിലെ ഇവന്റ് കമ്പനി റദ്ദാക്കി.

കൊറോണ വൈറസ്

കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോഞ്ച് ഇവന്റ് മാറ്റിവയ്ക്കാൻ കമ്പനി തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 9 ന്റെ റിലീസ് തീയതിയെക്കുറിച്ച് കമ്പനി ഇതുവരെ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല, 2020 മാർച്ച് 31 നാണ് ലോഞ്ച് ഇവന്റ് നിശ്ചയിച്ചിരുന്നത്.

സാന്താ ക്ലാര

സാന്താ ക്ലാരയിൽ സ്ഥിതിചെയ്യുന്ന ആപ്പിൾ പാർക്കിൽ ആളുകൾ കൂടിനിൽക്കുന്നത് നിരോധിച്ചതിനെത്തുടർന്ന് ഇവന്റ് റദ്ദാക്കാൻ കമ്പനി തീരുമാനിച്ചു. മേഖലയിൽ വൈറസ് പടരുന്നത് കൂടുതലായതിനാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും വീട്ടിൽ നിന്ന് ജോലി ചെയ്യാനും കമ്പനി ജീവനക്കാരോട് ശുപാർശ ചെയ്തിട്ടുണ്ട്.

ലോഞ്ച് ഇവന്റ്

കമ്പനി മറ്റെവിടെയെങ്കിലും ലോഞ്ച് ഇവന്റ് നടത്തുകയോ ഓൺലൈൻ പ്രസ്സ് ഇവന്റ് വഴി ഡിവൈസുകൾ പുറത്തിറക്കുകയോ ചെയ്യാനുള്ള സാധ്യതയും റിപ്പോർട്ടുകൾ തള്ളിക്കളയുന്നില്ല. പുതിയ ഡിവൈസുകൾ വരാനിരിക്കുന്ന ആഴ്‌ചകളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കമ്പനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സ്മാർട്ട്‌ഫോൺ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇതിനകം തന്നെ ധാരാളം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ബാധിക്കുകയും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തു. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണും തൊഴിലാളികളുടെ കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ഫോക്സകോണിന്റെ പ്രധാന ഫാക്ടറികൾ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്.

ഐഫോൺ 9

ചില റിപ്പോർട്ടുകളിൽ ഐഫോൺ 9 ജൂണിൽ ലോഞ്ച് ചെയ്യുമെന്നോ അതിലും വൈകി ലോഞ്ച് ചെയ്യുമെന്നുമുള്ള സൂചനകളുണ്ട്. അതേസമയം, ഐഫോൺ 12 സീരീസിന്റെ ലോഞ്ചും വൈകുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് ഇവന്റും വൈകിയേക്കാം. സാധാരണയായി ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് സെപ്റ്റംബറിൽ പുറത്തിറക്കാറുണ്ട്. ചിലപ്പോൾ ഇത് ഒക്ടോബർ അല്ലെങ്കിൽ നവംബർ വരെ ഇത് വൈകിയേക്കും.

Best Mobiles in India

English summary
Apple was speculated to launch its iPhone SE 2 aka iPhone 9 later this month. The smartphone was been in the news for quite some time now. The smartphone was expected to launch along with the new generation iPad Pro, but it seems the wait will prolong due to coronavirus outbreak. Apple also cancelled the March launch that was supposed to host more than 1,000 people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X