ഓപ്പോ എ74 5ജി: കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുള്ള ഓൾറൌണ്ടർ സ്മാർട്ട്ഫോൺ
സ്റ്റൈലിഷ് ഡിസൈനുകളിൽ ശക്തമായ സവിശേഷതകളുള്ള ഡിവൈസുകൾ വിവിധ സെഗ്മെന്റുകളിൽ അവതരിപ്പിക്കുന്ന ബ്രാന്റാണ് ഓപ്പോ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഓപ്പോയ്ക്കുള്ള പ്രതിബദ്ധതയുടെ തെളിവാണ് ആകർഷകമായ സവിശേഷതകളുള്ള നിരവധി സ്മാർട്ട് ഡിവൈസുകൾ. ഓപ്പോ ഈ വർഷം നിരവധി 5ജി ഡിവൈസുകൾ അവതരിപ്പിച്ച് പുതിയ സാങ്കേതിക ചുവടുവെപ്പ് നടത്തുന്നു. റെനോ, എഫ് സീരീസ് സ്മാർട്ട്‌ഫോണുകളിലൂടെയാണ് 5ജി സ്മാർട്ട്‌ഫോണുകൾ കൂടുതലായും അവതരിപ്പിച്ചത്. 5ജി എന്ന അത്യാധുനിക സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്ന പ്രവർത്തിയാണ് ഓപ്പോ ചെയ്യുന്നത്. വേഗത, കണക്റ്റിവിറ്റി, കുറഞ്ഞ ലേറ്റൻസി എന്നിവ ഉപയോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തിലാണ് ഓപ്പോ 5ജി ഡിവൈസുകൾ പുറത്തിറക്കുന്നത്. 5ജി ഡിവൈസുകളുടെ വിഭാഗത്തിലേക്ക് എ സീരീസിൽ നിന്നും പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്റ്.

ഓപ്പോ എ-സീരീസ് ബജറ്റ് പ്രൈസിൽ മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസുകളുടെ സീരിസാണ്. ശക്തവും ആകർഷകവുമായ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന വില കുറഞ്ഞ 5ജി സെഗ്‌മെന്റിലേക്കുള്ള ഏറ്റവും പുതിയ ഡിവൈസാണ് ഓപ്പോ എ74 5ജി. 20,000 രൂപ വില വിഭാഗത്തിൽ ഓപ്പോ അവതരിപ്പിച്ച ആദ്യത്തെ 5ജി സ്മാർട്ട്‌ഫോണാണ് ഇത്. 5ജി ഇപ്പോഴും ഇന്ത്യയിൽ ആരംഭിച്ചിട്ടില്ല എങ്കിലും ഓപ്പോ എ74 5ജി ഭാവിയിലേക്ക് കൂടിയുള്ള ഡിവൈസ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി ചിപ്‌സെറ്റാണ് ഡിവൈസിൽ ഉള്ളത്. ഈ ചിപ്പ്സെറ്റ് 5ജി സപ്പോർട്ട് മാത്രമല്ല മികച്ച പെർഫോമൻസും നൽകുന്നു. ഓപ്പോ സ്മാർട്ട്‌ഫോൺ 90 ഹെർട്സ് ഹൈപ്പർ കളർ ഡിസ്‌പ്ലേയും 5,000 എംഎഎച്ച് ബാറ്ററിയും 128 ജിബി സ്റ്റോറേജുമായിട്ടാണ് വരുന്നത്. 18W ഫ്ലാഷ് ചാർജിങ് സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്.
കുറച്ച് ദിവസമായി ഗിസ്ബോട്ട് ടീം ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഉപയോഗിച്ച് നോക്കുന്നുണ്ട്യ ഈ ഫോൺ തീർച്ചയായും നിരവധി കാരണങ്ങൾ കൊണ്ട് വ്യത്യസ്തമാണ്. ഈ 5ജി ബജറ്റ് ഡിവൈസിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
മികച്ച ഡിസ്പ്ലെ

ഏത് സ്മാർട്ട്‌ഫോണിലും ആദ്യം ശ്രദ്ധിക്കേണ്ട ഘടകമാണ് ഡിസ്‌പ്ലേ. പ്രത്യേകിച്ചും 20,000 രൂപ വില വിഭാഗത്തിലുള്ള ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ യുവാക്കൾ ആയിരിക്കും എന്നതിനാൽ ഗെയിമിങ്, സ്ട്രമിങ് തുടങ്ങിയ കാര്യങ്ങൾക്ക് ഡിവൈസ് ഉപയോഗിക്കും. അതുകൊണ്ട് തന്നെ 90Hz ഹൈപ്പർ-കളർ സ്ക്രീനാണ് ഓപ്പോ എ74 5ജിയിൽ നൽകിയിട്ടുള്ളത്. ഹൈപ്പർ-കളർ സ്‌ക്രീനിലെ കണ്ടന്റ് കാണുമ്പോൾ ചിത്രങ്ങളും വീഡിയോകളും കൂടുതൽ വേറിട്ടുനിൽക്കുന്നു. കളർ ക്ലാരിറ്റി മികച്ചതാണ്. 2400p x 1080p റെസല്യൂഷനുള്ള 16.48cm എൽസിഡി പാനലും 405 ഉയർന്ന പിപിഐയുമാണ് ഈ ഡിസ്പ്ലെയുടെ മറ്റ് സവിശേഷതകൾ. പഞ്ച് ഹോൾ ഡിസൈനും ഡിസ്പ്ലെയ്ക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം വീഡിയോ സ്ട്രീമിങ് അടക്കമുള്ളവയ്ക്കായി മികച്ച ക്ലാരിറ്റി ഈ ഡിസ്പ്ലെ നൽകുന്നു.
ഗെയിമർമാരെ തൃപ്തിപ്പെടുത്തുന്ന ഡിസ്പ്ലെയാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിലുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും സിൽക്കി-സ്മൂത്ത് വിഷ്വൽ അനുഭവത്തിനായി 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും നൽകിയിട്ടുണ്ട്. ഇത് ടച്ച് റസ്പോൺസ് വളരെ കൂടിയതാണ്. ഫാസ്റ്റ് മോഷൻ ഗെയിമുകൾ കളിക്കുമ്പോൾ പോലും മികച്ച അനുഭവം നൽകാൻ ഈ സ്ക്രീനിന് സാധിക്കുന്നുണ്ട്.
സ്‌ക്രീനിൽ വളരെ നേരം നോക്കിയിരിക്കുന്നവർക്കായി ഓപ്പോ എ74 5ജിയിൽ എഐ ബാക്ക്‌ലൈറ്റ് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യത്യസ്ത സെറ്റിങ്സിലൂടെ ബാക്ക്‌ലൈറ്റ് ക്രമീകരിക്കാൻ സഹായിക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ സ്ക്രീനിൽ എത്ര നേരം നോക്കിയിരുന്നാലും കണ്ണിന് പ്രശ്നം അനുഭവപ്പെടില്ല. വീടിനുള്ളിലും പുറത്തും ഡിസ്പ്ലെ ഒരുപോലെ സ്വയം സെറ്റ് ചെയ്യുന്നു.
ഗെയിമിങിനായാലും വീഡിയോ പ്ലേബാക്കിനായാലും ഓപ്പോ എ74 5ജി മികച്ച വിനോദ യൂണിറ്റാണ്. ഗ്രാഫൈറ്റ് ട്യൂബുകൾ നിറഞ്ഞ മൾട്ടി-കൂളിംഗ് സിസ്റ്റമാണ് ഡിവൈസിൽ ഉള്ളത്. ഇത് ഡിവൈസ് ചൂടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഡിറാക് 2.0 സിംഗിൾ സ്പീക്കർ മികച്ച ഓഡിയോ അനുഭവം നൽകുന്നു.
മികച്ച ബാറ്ററിയും ചാർജിങും

18W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഓപ്പോ എ74 5ജിയിൽ നൽകിയിട്ടുള്ലത്. വെറും 60 മിനിറ്റിനുള്ളിൽ 68 ശതമാനം വരെ ഡിവൈസ് ചാർജ് ചെയ്യാൻ കഴിയും. വീഡിയോ കോളുകൾ, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വേഗത്തിൽ ബാറ്ററി തീരുമെന്ന പേടിയും വേണ്ട. ഓപ്പോ എ74 5ജി 8.69 മണിക്കൂർ വീഡിയോ ചാറ്റ്, 7.86 മണിക്കൂർ ഓൺലൈൻ ഗെയിം പ്ലേ എന്നിവ നൽകുന്നു. ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ ഒന്നര ദിവസം വരെ ഉപയോഗിക്കാൻ സാധിക്കും.
സ്മാർട്ട്‌ഫോൺ ബാറ്ററി തീർന്നുപോകുന്നത് പലപ്പോഴും നമുക്ക് പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാൽ ഓപ്പോ എ74 5ജിയിലെ സ്മാർട്ട് പവർ സേവിങ് ഫീച്ചറിലൂടെ ഏറ്റവും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനായി പവർ ലാഭിക്കാൻ കഴിയും. ഈ സവിശേഷത ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പവർ-സേവിംഗ് സ്ട്രാറ്റജികൾ നടപ്പാക്കുന്നു. അത് സിപിയു ഫ്രീക്വൻസി ക്രമീകരിക്കുകയും വളരെയധികം പവർ ഉപയോഗിക്കുന്നതിൽ നിന്ന് ആപ്പുകളെ തടയുകയും ചെയ്യുന്നു. ആവശ്യമായ കാര്യങ്ങൾ മാത്രം ചെയ്യാനുള്ള പവർ ഫോൺ സൂക്ഷിക്കുന്നു.
നിങ്ങളുടെ ഉറക്കസമയം അനുസരിച്ചുള്ള സൂപ്പർ നൈറ്റ് ടൈം സ്റ്റാൻഡ്‌ബൈയും ഫോണിലുണ്ട്യ ഈ സമയത്ത് ബാറ്ററിയുടെ 2 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഈ ശക്തമായ സ്മാർട്ട്‌ഫോണിലുള്ള ബാറ്ററി കൃത്യമായി ഉപയോഗിച്ചാൽ ദീർഘനേരം ചാർജ് നിൽക്കുന്നു.
പലരു ഇപ്പോൾ ചാർജ് ചെയ്യുന്നത് രാത്രികാലത്താണ്. ഓപ്പോ എ74 5ജി ഇത്തരത്തിൽ ചാർജ് ചെയ്താലും അമിത ചാർജ്ജ് ചെയ്യുന്നതുമൂലം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഡിവൈസിലെ ബാറ്ററി ഗാർഡാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഇൻബിൽറ്റ് എഐ ഉണ്ട്. നിങ്ങളുടെ ഉറക്കവും ചാർജിംഗ് രീതികളും അടിസ്ഥാനമാക്കി ഡിവൈസ് ചാർജ്ജുചെയ്യുന്നത് കസ്റ്റമൈസ് ചെയ്യുന്നു. ഈ സവിശേഷത ഉപയോഗിച്ച് രാത്രിയിൽ ചാർജ് ചെയ്യാൻ ഇട്ടാലും ബാറ്ററിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.
ഈ ഡിവൈസിൽ ലഭ്യമായ പ്രായോഗിക സവിശേഷതകളിൽ ഏറ്റവും ആകർഷകമായത് ബാറ്ററിയും ചാർജിങ് സപ്പോർട്ടുമാണ്. ഈ കാരണങ്ങൾ കൊണ്ട് മാത്രം ഓപ്പോ എ74 5ജി ഉപയോക്താക്കളുടെ ഇഷ്ട ഡിവൈസുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പാണ്.
മികച്ച ക്യാമറ സെറ്റപ്പ്
മികച്ച ക്യാമറകൾ നൽകുന്ന ഒരു ബ്രാൻഡാണ് ഓപ്പോ. ഓപ്പോ എ74 5ജി ഈ ഖ്യാതി കുറയ്ക്കുന്നില്ല. 48 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ക്യാമറയും പഞ്ച്-ഹോൾ ഡിസ്പ്ലേയിൽ നൽകിയിട്ടുണ്ട്.
ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിലെ ക്യാമറകൾ എഐ സീൻ എൻഹാൻസ്‌മെന്റ് 2.0, എഐ ബ്യൂട്ടിഫിക്കേഷൻ 2.0 എന്നിവ പോലുള്ള നിരവധി സവിശേഷതകൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഇത് നിങ്ങൾക്ക് വ്യക്തമായ 108 എംപി ചിത്രങ്ങൾ നൽകുന്നു. നിങ്ങൾ എത് ലാൻഡ്സ്കേപ്പ് ഫോട്ടോയോ പോട്ട്രൈറ്റ് ഫോട്ടോയെ എടുക്കുകയാണെങ്കിൽ പോലും ക്യാമറകൾ ക്ലാരിറ്റിയുള്ള ഫോട്ടോകൾ നൽകുന്നു. പ്രൈമറി ക്യാമറ 108 എംപി സിന്തറ്റിക് ഇമേജിങ് സപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അൽഗോരിതങ്ങൾ ഫോട്ടോയിലെ ഡീറ്റൈൽസ് റീക്രിയേറ്റ് ചെയ്യുന്നു.
5ജി സപ്പോർട്ടും ശക്തമായ പെർഫോമൻസും

ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ അടുത്ത തലമുറ നെറ്റ്വർക്ക് സപ്പോർട്ടും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ടിഎം 480 5ജി ചിപ്‌സെറ്റുമായിട്ടാണ് ഓപ്പോ എ74 5ജി വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസ് ഇത് ഏറ്റവും പുതിയ 5ജി സാങ്കേതികവിദ്യ നൽകുന്നു. ഇത് 4ജിയിൽ വേഗത്തിൽ ഇന്റർനെറ്റ് കണക്ഷനുകൾ നൽകുന്നു. സ്മാർട്ട്‌ഫോൺ അഡ്രിനോ 619 ജിപിയുമായിട്ടാണ് വരുന്നത്. ഇത് ദീർഘനേരം നീണ്ടുനിൽക്കുന്ന വേഗത, വേഗതയേറിയ ഗ്രാഫിക്സ് റെൻഡറിംഗ്, തടസ്സമില്ലാത്ത ആപ്പ് പെർഫോമൻസ് എന്നിവ നൽകുന്നു. ഈ സെഗ്‌മെന്റിലെ മറ്റ് ഡിവൈസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഡിവൈസിലുള്ള ഏറ്റവും വലിയ പ്രത്യേകത 5ജി സപ്പോർട്ടാണ്.
ഓപ്പോ എ74 5ജി: സ്റ്റൈലിഷ് ഡിവൈസ്

ശ്രദ്ധ ആകർഷിക്കുന്ന ആദ്യ കാര്യങ്ങളിലൊന്നാണ് ഓപ്പോ എ74 5ജിയുടെ ഡിസൈൻ. പിൻ പാനലിലെ സ്‌ട്രൈക്കിങ് കളറുകൾ കൊണ്ട് സ്മാർട്ട്‌ഫോണിൽ ആകർഷകവും സ്റ്റൈലിഷ് ബിൽഡും കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ ഓപ്പോ സ്മാർട്ട്‌ഫോൺ ഫ്ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗ്ലാസ്സി ഫിനിഷിനായി കളറുകൾ എൻഹാൻസ് ചെയ്ത രീതി പ്രീമിയം ഡിസൈൻ കൂടുതൽ മികച്ചതാക്കുന്നു. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ മൊത്തത്തിലുള്ള ഡിസൈനിന് മനോഹാരിത നൽകുന്നു. വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, സ്മാർട്ട്‌ഫോണിന്റെ ഭാരം 188 ഗ്രാം മാത്രമാണ്. 8.42 എംഎം കട്ടിയാണ് ഡിവൈസിന് ഉള്ളത്. മിനുസമാർന്നതും വളഞ്ഞതുമായ ബാക്ക് പാനൽ ഫിനിഷിലൂടെ ഡിവൈസ് കൈയ്യിൽ പിടിക്കുമ്പോൾ ഗ്രിപ്പ് കിട്ടുന്നു. ഒരു കൈയ്യിലും സ്മാർട്ട്ഫോൺ നന്നായി ഉപയോഗിക്കാൻ സാധിക്കും.
സ്റ്റൈൽ ഘടകങ്ങൾ കാണാൻ മാത്രമല്ല ഓപ്പോ എ74 5ജിയുടെ പെർഫോമൻസിലും വരുന്നുണ്ട്. ഏറ്റവും പുതിയ കളർഒഎസ് 11.1 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. പ്രൈവസി അസിസ്റ്റൻസിലൂടെ സ്മാർട്ട്ഫോൺ എല്ലായ്പ്പോഴും സുരക്ഷിതമായിരിക്കുന്നു. ആപ്പ് ലോക്ക്, സ്‌ക്രീൻകാസ്റ്റ് പ്രൈവസി ഷീൽഡ് എന്നിവ പോലുള്ള സവിശേഷതകൾ നിങ്ങളുടെ ഫോട്ടോകളും ഡാറ്റയും സുരക്ഷിതമാക്കാൻ സഹായിക്കുന്നു.
ഓപ്പോ എ74 5ജി: ഓൾ-റൌണ്ടർ, ഫ്യൂച്ചർ-പ്രൂഫ്

സ്മാർട്ട്ഫോൺവിവിധ വില വിഭാഗങ്ങളിലുടനീളം 5ജി റെഡി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിലാണ് ഓപ്പോ ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും മികച്ച സ്മാർട്ട്‌ഫോൺ അനുഭവം നൽകാൻ സാധിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഏറ്റവും മികച്ച വിലയിൽ മികച്ച ഡിസ്‌പ്ലേ, ബാറ്ററി, ചാർജിങ് എന്നിവ ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ നൽകുന്നു. അധികം പണം മുടക്കാതെ 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസ് നൽകുന്നതിലൂടെ പുതിയ സാങ്കേതികവിദ്യ കൂടുതൽ ജനകീയമാകുന്നു. സ്റ്റൈലിഷ്, പ്രീമിയം ഡിസൈനുമായി വരുന്ന മികച്ച പെർഫോമൻസുള്ള ഡിവൈസ് ആവശ്യമുള്ളവർക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസാണ് ഇത്. ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ വില 17,990 രൂപയാണ്. ഏപ്രിൽ 26 മുതൽ മെയിൻലൈൻ റീട്ടെയിലർ ഔട്ട്‌ലെറ്റുകളിലും ആമസോണിലും ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.
ഓഫ്‌ലൈൻ, ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ആകർഷകമായ ഓഫറുകളിൽ ഡിവൈസ് സ്വന്തമാക്കാം
ആമസോണിലെ ഓൺലൈൻ ഓഫറുകൾ
• ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാൽ 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. എൻസിഇയും 9 മാസം വരെ ലഭ്യമാണ്.
• ഓപ്പോ എ74 5ജിയിൽ നിരവധി ബണ്ട്ലിംഗ് ഓഫറുകളും ഉണ്ട്. ഈ ഡിവൈസിനൊപ്പം 1299 രൂപയ്ക്ക് ഓപ്പോ എൻകോ W11 ലഭിക്കും. 2499 രൂപയ്ക്ക് ഓപ്പോ ബാൻഡ്, 2499 രൂപയ്ക്ക് ഓപ്പോ W31 എന്നിവയും ലഭിക്കും
• ഓപ്പോ എ74 5ജിയിൽ 2 വർഷത്തെ എക്സ്റ്റന്റഡ് വാറണ്ടിയും ലഭ്യമാണ്.
മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഓഫ്‌ലൈൻ ഓഫറുകൾ
• ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, പേടിഎം എന്നിവയിൽ 11% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ പ്രമുഖ ഫിനാൻസർമാരിൽ നിന്നുമുള്ള സീറോ ഡൌൺ പേയ്‌മെന്റ് സ്കീമും 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.


Click it and Unblock the Notifications