ദീപാവലി ഓഫര്‍: ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഐഫോണുകള്‍ ഓഫറില്‍ ലഭിക്കുന്നു !

Written By:

ഉത്സവ സമയം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം എന്നിവ മികച്ച ഓഫറുകളാണ് പല ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഏറ്റവും മികച്ചതും മോശവുമായ ഐഒഎസ് 11 സവിശേഷതകള്‍!

ദീപാവലി ഓഫര്‍: ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഐഫോണുകള്‍ ഓഫര്‍!

ഈ സമയങ്ങളില്‍ ആപ്പിള്‍ ഐഫോണുകളാണ് ഡിസ്‌ക്കൗണ്ടില്‍ നോക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ഡീലുകള്‍ ലഭിക്കാന്‍ കഴിയുന്ന വിധത്തില്‍ മോഡല്‍ അനുസരിച്ച് ഐഫോണുകളുടെ ലിസ്റ്റ് നല്‍കാം.

പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ പല ഓഫര്‍ വിലയാണ് നല്‍കിയിരിക്കുന്നത്. ഏതൊക്കെ ഫോണുകള്‍ ഏതൊക്കെ സൈറ്റുകളിലാണ് മികച്ച ഓഫറുകള്‍ നല്‍കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

ഐഫോണ്‍ 7 (32ജിബി വേരിയന്റ്), ഫ്‌ളിപ്കാര്‍ട്ടില്‍ 38,999 രൂപയാണ്. ഇ-ടെയിലര്‍ ഇതു കൂടാതെ 15,300 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ നല്‍കുന്നു. കൂടാതെ എസ്ബിഐ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. പ്രതി മാസം 6,500 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനും ഉണ്ട്. ഐഫോണ്‍ 7ന്റെ ഉയര്‍ന്ന വേരിയന്റ് വേണമെങ്കില്‍ ആമസോണില്‍ 49,999 രൂപയ്ക്കു ലഭിക്കുന്നു. പേറ്റിഎമ്മില്‍ ഇതിന് 48,990 രൂപയും.

ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ല: എങ്ങനെ പരിഹരിക്കാം?

ഐഫോണ്‍ 7 പ്ലസ്

ഐഫോണ്‍ 7പ്ലസിന് ഏറ്റവും മികച്ച വില ഫ്‌ളിപ്കാര്‍ട്ടില്‍ തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന് 55,999 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍. ആമസോണില്‍ 60,500 രൂപയും പേറ്റിഎമ്മില്‍ 58,890 രൂപയുമാണ്. 15,300 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ലഭിക്കുന്നു. പ്രതിമാസം 9,334 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഇതു കൂടാതെ എസ്ബിഐ ഡബിറ്റ് കാര്‍ഡ്/ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% അധിക ഓഫറും നല്‍കുന്നു.

ആപ്പിള്‍ ഐഫോണ്‍ 6എസ്

ആപ്പിള്‍ ഐഫോണ്‍ 6എസ് (32ജിബി) ന് 38,799 രൂപയാണ്, 6500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. അങ്ങനെ ഏകദേശം ഈ ഫോണിന് 32,299 രൂപയ്ക്കു ലഭിക്കും. ഉപയോക്താക്കള്‍ ഈ ഫോണ്‍ വാങ്ങാനായി പ്രോമോ കോഡ് MOB6500 ഉപയോഗിക്കേണ്ടതില്ല. 24 മണിക്കൂറിനുളളില്‍ തന്നെ ക്യാഷ്ബാക്ക് പേറ്റിഎം അക്കൗണ്ടില്‍ വന്നു ചേരുന്നതാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന് 36,990 രൂപയും ആമസോണില്‍ 39,381 രൂപയുമാണ്.

ഐഫോണ്‍ 6എസ് പ്ലസ്

ഐഫോണ്‍ 6എസ് പ്ലസ് 32ജിബി വേരിയന്റിന് ഫ്‌ളിപ്കാര്‍ട്ടില്‍ 46,440 രൂപയാണ്. അമസോണില്‍ 49,890 രൂപയും പേറ്റിഎമ്മില്‍ 60,000 രൂപയുമാണ്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 10% അധിക ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നുണ്ട്.

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!


 

ആപ്പിള്‍ ഐഫോണ്‍ 6

പേറ്റിഎമ്മില്‍ ഐഫോണ്‍ 6 (32ജിബി വേരിയന്റ്) ന് 19,499 രൂപയും 7500 രൂപ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഈ ഫോണിന്റെ വില ലിസ്റ്റ് ചെയ്തിരിക്കുന്നത് 26,999 രൂപയാണ്. ഉപയോക്താക്കള്‍ ഈ ഫോണ്‍ വാങ്ങുമ്പോള്‍ പ്രോമോകോഡ് MOB7500 ചേര്‍ക്കേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are looking for discounts on Apple iPhones, we have listed below model wise where you can get the best deal.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot