ഈ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങരുത്, കാരണം ഇതാണ്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം 5ജി ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇതിൽ വില കുറഞ്ഞ ഫോണുകളും ഉണ്ട്. 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള 5ജി സ്മാർട്ട്ഫോണുകളും ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഇത്തരം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വാങ്ങേണ്ടതുണ്ടോ എന്ന സംശയം പലർക്കും ഉണ്ടായേക്കാം. വില കുറഞ്ഞ 5ജി ഫോണുകൾ ഇപ്പോൾ വാങ്ങിയിട്ട് കാര്യമൊന്നും ഇല്ല എന്നതാണ് വാസ്തവം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഇന്ത്യയിൽ 5ജി എത്തിയിട്ടില്ലാത്തതാണ് ഈ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.

 

വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ നല്ല രീതിയിൽ പരമാവധി ഉപയോഗിക്കാൻ സാധിക്കുന്നത് 18 മുതൽ 24 മാസം വരെയാണ്. അതുകൊണ്ട് തന്നെ വില കുറഞ്ഞ 5ജി ഫോണുകൾ ഇപ്പോൾ വാങ്ങിയാൽ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭ്യമായി തുടങ്ങുമ്പോഴേക്കും നിങ്ങളുടെ ഫോണുകൾ പഴയതായികാണും. ഇത്തരം ഫോണുകൾക്ക് ആൻഡ്രോയിഡ്, സെക്യൂരിറ്റി അപ്ഡേറ്റുകളും കുറവാണ്. അതിനാൽ രാജ്യത്ത് 5ജി നെറ്റ്വർക്ക് സജീവമാകുമ്പോഴേക്കും നിങ്ങൾക്ക് ഫോൺ മാറ്റി വാങ്ങേണ്ടതായി വന്നേക്കും. മറ്റൊരു കാര്യം ഇത്തരം ഫോണുകളുടെ ഫീച്ചറുകൾ ബേസിക്ക് ആയിരിക്കും എന്നാതാണ്.

വില കുറഞ്ഞ 5ജി ഫോണുകൾ

വില കുറഞ്ഞ 5ജി ഫോണുകൾ തിരഞ്ഞെടുക്കുന്നതിന് പകരം അതേ വിലയിലുള്ള 4ജി സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുത്താൽ അവ മറ്റുള്ള ഫീച്ചറുകളുടെ കാര്യത്തിൽ മുന്നിലായിരിക്കും. മികച്ച ക്യാമറകളും ഡിസ്പ്ലെയും, കരുത്തുള്ള പ്രോസസർ, വലിയ ബാറ്ററി എന്നിവയെല്ലാം ഈ വില വിഭാഗത്തിലുള്ള 4ജി ഫോണുകളിൽ ലഭ്യമാണ്. അതുകൊണ്ട് 5ജി ഫോണുകൾ വാങ്ങുന്നതിനെക്കാൾ നല്ലത് 4ജി ഫോണുകൾ തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കും. 5ജി ചിപ്പ്സെറ്റുകൾക്ക് 4ജി ചിപ്പ്സെറ്റുകളെക്കാൾ വില കൂടുതൽ ആയതിനാൽ ഒരേ വിലയിൽ ലഭിക്കുന്ന 5ജി ഫോണിലും 4ജി ഫോണിലുമുള്ള മറ്റ് ഫീച്ചറുകളിൽ 4ജി ഫോൺ തന്നെയാണ് മുന്നിൽ.

5ജി ചിപ്പ്സെറ്റ്
 

5ജി ചിപ്പ്സെറ്റുകളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമ്പോൾ ചെലവ് കുറയ്ക്കാനും അതുവഴി ഫോണിന്റെ വില കുറയ്ക്കാനും നിർമ്മാതാക്കൾ ഡിസ്പ്ലേ, ക്യാമറ എന്നിങ്ങനെയുള്ളവയുടെ ഗുണനിലവാരം കുറയ്ക്കുന്നു. ഇത്തരത്തിലാണ് 5ജി ചിപ്സെറ്റ് ഉപയോഗിച്ചാലും ഫോണുകളുടെ മൊത്തത്തിലുള്ള ചിലവും വിലയും കുറയുന്നത്. അതേസമയം 4ജി ചിപ്‌സെറ്റ് വിലകുറഞ്ഞതായതിനാൽ കമ്പനികൾ ഇത്തരം ഫോണുകളിൽ മികച്ച ഡിസ്പ്ലേയും മികച്ച ഗുണമേന്മയുള്ള ക്യാമറയും മറ്റ് ഘടകങ്ങളും കൂട്ടിച്ചേർക്കുകയും നല്ലൊരു ഡിവൈസ് പുറത്തിറക്കുകയും ചെയ്യുന്നു.

5ജി ബാൻഡുകളും പ്രശ്നമാകും

5ജി ബാൻഡുകളും പ്രശ്നമാകും

രാജ്യത്ത് നിലവിൽ 5ജി നെറ്റ്‌വർക്കുകൾ ലഭ്യമായിട്ടില്ല എന്നതനാൽ തന്നെ ഏത് ബാൻഡിലായിരിക്കും നമുക്ക് 5ജി ലഭിക്കുക എന്ന കാര്യത്തിൽ വ്യക്കത ഇല്ല. എല്ലാ തരം ബാൻഡുകളും സപ്പോർട്ട് ചെയ്യുന്ന 5ജി ഫോണുകൾ പ്രീമിയം വിഭാഗത്തിൽ പുറത്തിറങ്ങുന്നുണ്ട് എങ്കിലും വില കുറഞ്ഞ 5ജി ഫോണുകളിൽ ഇത്തരം സൌകര്യം ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വാങ്ങുന്ന 5ജി ഫോണുകളിൽ ഇന്ത്യയിൽ 5ജി എത്തുമ്പോൾ നെറ്റ്വർക്ക് കൃത്യമായി ലഭിക്കും എന്ന് പറയാനാകില്ല. ആ അവസരത്തിൽ പുതിയ സാങ്കേതികവിദ്യ വന്നാൽ ടെലിക്കോം കമ്പനികൾ അവയായിരിക്കും സ്വീകരിക്കുന്നത്. ഇത് വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളിൽ സപ്പോർട്ട് ചെയ്തേക്കില്ല.

5ജി ഫോണുകളുടെ വില ഇനിയും  കുറയും

5ജി ഫോണുകളുടെ വില ഇനിയും കുറയും

5ജി സ്മാർട്ട്ഫോണുകൾ ഇന്ന് 15000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാണ് എങ്കിലും അതിനേക്കാൾ മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ ഈ വില നിലവാരത്തിൽ പോലും ലഭ്യമാകും. 5ജി ചിപ്പ്സെറ്റുകളുടെ ഉത്പാദനവും ലഭ്യതയും വർധിക്കുന്നതോടെ കുറഞ്ഞ ചിലവിൽ തന്നെ മികച്ച 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമായി തുടങ്ങും. ഇന്ന് 4ജി ഫോണുകൾ ലഭിക്കുന്ന അതേ വിലയ്ക്ക് മികച്ച സവിശേഷതകളോടെ 5ജി സ്മാർട്ട്ഫോണുകളും ലഭ്യമാകും.

ഏത് തരം 5ജി ഫോൺ വാങ്ങണം

ഏത് തരം 5ജി ഫോൺ വാങ്ങണം

നിങ്ങൾക്ക് 5ജി സ്മാർട്ട്ഫോൺ തന്നെ വാങ്ങണം എന്നാണ് ആഗ്രഹം എങ്കിൽ മിഡ് റേഞ്ച് ഡിവൈസോ ഫ്ലാഗ്ഷിപ്പ് ഡിവൈസോ സ്വന്തമാക്കുന്നതാണ് നല്ലത്. കാരണം അവ ദീർഘകാലം ഉപയോഗിക്കാവുന്നതും മികച്ച സവിശേഷതകൾ ഉള്ളതും ഒന്നിലധികം 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നവയും ആയിരികക്കും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ 5ജി എത്തുന്നത് വരെ നിങ്ങൾക്ക് അവ ഉപയോഗിക്കാൻ സാധിക്കും. അടുത്ത വർഷം പകുതി കഴിഞ്ഞ് മാത്രമേ ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകൾ വരാൻ സാധ്യതയുള്ളു.

Best Mobiles in India

English summary
There are many 5G phones are available in Indian smartphone market. It also has affordable phones. It is better to buy 4G phones instead of these affordable 5G smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X