ഇരട്ടസ്‌ക്രീനുമായി യോട്ടഫോണ്‍ ലോഞ്ച് ചെയ്തു; 50 മണിക്കൂര്‍ ബാറ്ററി സമയം

By Bijesh
|

റഷ്യന്‍ ടെലികോം കമ്പനിയായ യോട്ട ഡിവൈസസിന്റെ ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് െചയ്തു. ഒരു വശത്ത് സ്മാര്‍ട്‌ഫോണ്‍ ഡിസ്‌പ്ലെയും മറുവശത്ത് ഇ- റീഡറുമുള്ള ഫോണ്‍ ആദ്യഘട്ടത്തില്‍ റഷ്യ, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് ലഭ്യമാവുക. അടുത്ത വര്‍ഷത്തോടെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.

 

ഇരട്ട ഡിസ്‌പ്ലെയ്ക്കു പുറമെ 50 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലഭിക്കുമെന്നാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇലക്‌ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലെ(EPD)യുള്ള സെക്കന്‍ഡറി സ്‌ക്രീനാണ് ഇതു സാധ്യമാക്കുന്നത്.

ഇന്റര്‍നെറ്റ് ബ്രൗസിംഗിനും മെസേജുകള്‍ ഉള്‍പ്പെടെയുള്ള നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാനും കോള്‍ അറ്റന്റ് ചെയ്യാനും ബാറ്ററി ചാര്‍ജ് കളയാതെ തന്നെ ഈ സ്‌ക്രീന്‍ ഉപയോഗിക്കാം. ബാറ്ററി ചാര്‍ജ് പൂര്‍ണമായും തീര്‍ന്നാല്‍ പോലും സെക്കന്‍ഡറി ഡിസ്‌പ്ലെ ഓഫാവുകയില്ല. ഇപ്പോള്‍തന്നെ ഫോണിന് 10,000 പ്രീ ഓര്‍ഡറുകള്‍ ലഭിച്ചതായി യോട്ട ഡിവൈസ് ചീഫ് എക്‌സിക്യുട്ടീവ് വഌഡ് മാര്‍ട്ടിനോവ് പറഞ്ഞു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ മറ്റു പ്രത്യേകതകള്‍

4.3 ഇഞ്ച് 720 പിക്‌സല്‍ LCD പ്രൈമറി ഡിസ്‌പ്ലെ, 360-640 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഇലക്‌ട്രോണിക് പേപ്പര്‍ ബേസ്ഡ് സെക്കന്‍ഡറി ഡിസ്‌പ്ലെ, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, പ്രത്യേക യോട്ടഫോണ്‍ ഗസ്റ്ററുകളോടു കൂടിയ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം.

വായിക്കുക: വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

LED ഫ് ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയും 1 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ ബ്ലൂടൂത്ത്, വൈ-ഫൈ, ജി.പി.എസ്/ എ.ജി.പി.എസ്, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

1800 mAh ആണ് ബാറ്ററി പവര്‍. 50 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യൂറോപ്പിലും 680 ഡോളറാണ് ഫോണിന് വില. അതായത് 41,993 രൂപ. യു.എ.ഇയിലും റഷ്യയിലും 600 ഡോളറിന് (37,053 രൂപ) ഫോണ്‍ ലഭിക്കും. ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ ചുവടെ കൊടുക്കുന്ന വീഡിയോകള്‍ കാണുക.

#1

ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ ഇ- റീഡര്‍ സ്‌ക്രീനിലൂടെ എസ്.എം.എസ്. ഉള്‍പ്പെടെയുള്ള നോട്ടിഫിക്കേഷനുകള്‍ കാണാനും ബ്രൗസിങ്ങിനും കോളുകള്‍ എടുക്കാനും സാധിക്കും. ബാറ്ററി ചാര്‍ജ് പോവുകയുമില്ല.

 

#2

യോട്ടഫോണ്‍ ഇരട്ട ഡിസ്‌പ്ലെയോടു കൂടിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണാണ്. ഒരു വശത്ത് സാധാരണ ഡിസ്‌പ്ലെയും മറുവശത്ത് ഇ- റീഡറുമാണ്.

 

 

#3

ബാറ്ററി ചാര്‍ജ് കളയാതെതന്നെ ആവശ്യമായ നോട്ടിഫിക്കേഷനുകളും ചിത്രങ്ങളും മറ്റു ഡാറ്റകളും പരിശോധിക്കാമെന്നതാണ് ഇലക്‌ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലെയുടെ ഗുണം. കൂടാതെ ഇ- ബുക്കുകള്‍, ന്യൂസ് ലെറ്ററുകള്‍, ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങിയവയെല്ലം ആയാസ രഹിതമായി വായിക്കുകയും ചെയ്യാം.

 

 

 

#4

ബാറ്ററി ലൈഫ് തന്നെയാണ് യോട്ടഫോണിന്റെ പ്രധാന മേന്മ. 50 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇലക്‌ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലെയാണ് ഇതിന് സഹായിക്കുന്നത്. LCD സ്‌ക്രീന്‍ പോലെ ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ സ്‌ക്രീന്‍ ഇരുണ്ടുപോവുകയുമില്ല. കൂടാതെ ബാറ്ററി ചാര്‍ജ് പൂര്‍ണമായും തീര്‍ന്നാലും ഇലക്‌ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലെ സ്‌ക്രീനിലൂടെ ഡാറ്റകള്‍ ദൃശ്യമാകും.

 

 

#5

ഇ-ഇങ്ക് സാമങ്കതിക വിദ്യയിലൂടെ മികച്ച വായനാ അനുഭവമാണ് യോട്ട ഫോണ്‍ നല്‍കുന്നത്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X