മുൻനിര സ്മാർട്ട്ഫോണായ വൺപ്ലസ് 8ടി ലോഞ്ചിനെ കുറിച്ച് അറിയേണ്ടതെല്ലാം

|

ഫ്ലാഗ്ഷിപ്പ് കില്ലർ ബ്രാന്റ് എന്ന ഖ്യാതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയാണ് വൺപ്ലസ്. സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് എത്തിയത് മുതൽ നൽകുന്ന പണത്തിന് തുല്യമായ മൂല്യമുള്ള സ്മാർട്ട്‌ഫോണുകളുടെ ഒരു വലിയ നിര തന്നെ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് നിരയിലേക്ക് പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വൺപ്ലസ്. വൺപ്ലസിന്റെ അടുത്ത ഡിവൈസ് ഈ ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് 8ടിയാണ് പുതിയ ഡിവൈസ്.

മുൻനിര സ്മാർട്ട്ഫോണായ വൺപ്ലസ് 8ടി ലോഞ്ചിനെ കുറിച്ച് അറിയേണ്ടതെല്ലാം

താങ്ങാവുന്ന വിലയിൽ മികച്ച പെർഫോമൻസുള്ള ഡിവൈസുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന വൺപ്ലസ് 8ടി ഏറ്റവും മികച്ച ഹാർഡ്‌വെയറുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഡിവൈസിനായി ഒരു ഓൺലൈൻ ലോഞ്ച് ഇവന്റാണ് വൺപ്ലസ് ഹോസ്റ്റ് ചെയ്യുന്നത്. വൺപ്ലസിന്റെ സാങ്കേതിക ലോകത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ ലോഞ്ച് ഇവന്റ്.

360 ഡിഗ്രി വിആർ പ്ലാറ്റ്ഫോമായ വൺപ്ലസ് വേൾഡിലൂടെ വൺപ്ലസ് 8ടി ലോഞ്ച് ചെയ്യും

വൺപ്ലസ് 8ടി അവതരിപ്പിക്കുന്നതോടെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തെ വീണ്ടും തങ്ങളുടെ കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് വൺപ്ലസ് നടത്തുന്നത്. പുതിയ മോഡൽ ഒക്ടോബർ 14ന് വൺപ്ലസ് വേൾഡ് എന്ന ഓൺലൈൻ ഇവന്റ് വഴി പുറത്തിറക്കും. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ഈ ഇവന്റ് നടക്കും. ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റി ഫോറങ്ങൾ വഴി വൺപ്ലസ് ആരാധകർക്ക് ആസ്വദിക്കാവുന്ന ഒരു പുതിയ ഇമ്മേഴ്‌സീവ് വെർച്വൽ റിയാലിറ്റി (വിആർ) അനുഭവമാണിത്. പുതിയ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാൻ കമ്മ്യൂണിറ്റി മെമ്പർമാർക്ക് ക്ഷണം ലഭിക്കും.

വൺപ്ലസ് 8ടി ലോഞ്ചിൽ പങ്കെടുക്കുന്ന വൺപ്ലസ് വേൾഡിലെ സന്ദർശകർക്കായി ഒരു വെർച്വൽ ഓഡിറ്റോറിയം തന്നെ ലഭ്യമാകും. ഇതിനൊപ്പം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ലോഞ്ച് കാണാൻ മറ്റൊരു വെർച്വൽ റൂം സൃഷ്ടിക്കാനും അംഗങ്ങൾക്ക് കഴിയും. ഈ സ്വകാര്യ വാച്ച് പാർട്ടിയിൽ, ലോഞ്ച് ലൈവ് സ്ട്രീമിൽ വോയ്‌സ് അല്ലെങ്കിൽ ചാറ്റ് വഴി നിങ്ങളുടെ ഒപ്പമുള്ളവരുമായി സംവദിക്കാനും സംവിധാനം ഉണ്ട്.

കൂടാതെ, ഇവന്റ് പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് അൾട്രാ സ്റ്റോർ എന്ന സവിശേഷമായ 3 ഡി സ്റ്റോർ സന്ദർശിക്കാനും അതിലൂടെ ഡിവൈസ് വേർച്യലി അൺബോക്സ് ചെയ്യാനും വൺപ്ലസ് 8 ടി പോപ്പ്-അപ്പ് ബണ്ടിൽ ഓർഡർ ചെയ്യാനും സാധിക്കും. ലോഞ്ച് ഇവന്റ് വൈകിട്ട് 7.30നാണ് ആരംഭിക്കുന്നത്. വൺപ്ലസ് വേൾഡിന് പുറമെ ലോഞ്ച് ഇവന്റ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ഹാൻഡിൽ വഴിയും സ്ട്രീം ചെയ്യും.

വൺപ്ലസ് 8ടി പ്രീ ബുക്ക് ചെയ്യുന്നതെങ്ങനെ?

രാജ്യത്തെ പ്രധാന സ്റ്റോറുകളിലെല്ലാം വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ പ്രീ-രജിസ്ട്രേഷൻ ആരംഭിച്ച് കഴിഞ്ഞു. ആമസോൺ, വൺപ്ലസ്.ഇൻ എന്നിവ വഴി ഓൺലൈനിലൂടെയും ഈ ഡിവൈസിനായി പ്രീ ബുക്കിങ് ചെയ്യാം. പുതിയ വൺപ്ലസ് 8ടി 5ജി സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ അറിയാൻ മുകളിൽ പറഞ്ഞ രണ്ട് പ്ലാറ്റ്ഫോമുകളിലെയും 'നോട്ടിഫൈ മി' ടാബിൽ ക്ലിക്ക് ചെയ്യുക. വൺപ്ലസ് വേൾഡ് വഴിയും നിങ്ങൾക്ക് ഹാൻഡ്‌സെറ്റിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ പ്ലാറ്റ്ഫോമുകളിലൂടെയെല്ലാം ഡിവൈസ് ലഭ്യമാക്കുന്നത് താല്പര്യമുള്ള എല്ലാ ഉപഭോക്താക്കളിലേക്കും ഡിവൈസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

വൺപ്ലസ് 8ടി: ഈ പ്രീമിയം സ്മാർട്ട്ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്തൊക്കെ

ലീക്ക് ഫാക്ടറിയുടെ പ്രിയ ഡിവൈസുകളിലൊന്നായ വൺപ്ലസ് 8ടിയുടെ പ്രധാന സവിശേഷതകൾ സ്ഥിരമായി ഓൺലൈനിലൂടെ പുറത്ത് വിടുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റ് മികച്ച കാഴ്ച അനുഭവം നൽകും; 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷൻ, 402 പിപിഐ പിക്സൽ ഡെൻസിറ്റി, 20: 9 അസ്പാക്ട് റേഷിയോ എന്നിയുള്ള 6.5 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് പാനലായിരിക്കു ഡിവൈസിൽ ഉണ്ടാവുക. ഈ ഡിസ്‌പ്ലേയ്ക്ക് 84.3 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ടായിരിക്കും.

നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ഫോട്ടോയാക്കി സൂക്ഷിക്കുന്നതിനായി ഈ പ്രീമിയം ഹാൻഡ്‌സെറ്റ് ഉയർന്ന നിലവാരമുള്ള ക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. പിൻ പാനലിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രൈമറി സെൻസറും 16 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും ഉണ്ടായിരിക്കും. 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമായിരിക്കും ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. ഡിവൈസിൽ 4k @ 30fps, 1080p @ 30fps വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഓട്ടോ എച്ച്ഡിആർ, ഇഐഎസ് സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും.

ഏറ്റവും പുതിയ പ്രീമിയം ചിപ്‌സെറ്റുകൾ ഉപയോഗിച്ചാണ് വൺപ്ലസ് അതിന്റെ മുൻനിര സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാറുള്ളത്. വൺപ്ലസ് 8ടി സ്മാർട്ട്ഫോണിലും ഇത് തുടരും. ഇപ്പോൾ വിപണിയിൽ ലഭ്യമായ ടോപ്പ്-ഓഫ്-ലൈൻ ക്വാൽകോം പ്രോസസറായ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865+ പ്രോസസറായിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. അതുകൊണ്ട് തന്നെ മൾട്ടിടാസ്കിംഗ്, ഗ്രാഫിക്സ്-ഇന്റൻസീവ് ഗെയിമിംഗ് എന്നിവയെല്ലാം സുഖകരമായി ചെയ്യാൻ സാധിക്കും.

12 ജിബി റാമും 256 ജിബി നേറ്റീവ് സ്റ്റോറേജ് കപ്പാസിറ്റിയും വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. സോഫ്റ്റ്വെയർ പരിശോധിച്ചാൽ ഡിവൈസിൽ ഏറ്റവും പുതിയ ഒഎസ് ആയ ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്സിജൻ ഒഎസ് ആയിരിക്കും ഉണ്ടാവുക. വൺപ്ലസ് 8ടിയിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചാർജിംഗ് സ്പീഡ് വൺപ്ലസ് സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും വേഗതയുള്ളതാണ്. ഫാസ്റ്റ് ചാർജ് ചെയ്ത് 15 മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ആവും.

Best Mobiles in India

English summary
OnePlus has a reputation of being a flagship killer brand and rightfully so. The company has been building a great portfolio of value for money smartphones ever since it arrived in the smartphone space. The brand is now gearing up for its latest premium offering which is all set to hit the shelves in India this week. Yes, we are talking about the OnePlus 8T that has set the expectation bar very high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X