റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

|

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസുകളാണ് റെഡ്മി നോട്ട് 11 സീരീസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണുകൾ ഒക്ടോബർ 28ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലോഞ്ചിന് മുന്നോടിയായി റെഡ്മി നോട്ട് 11 സീരിസിലെ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു ടീസർ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. സീരിസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 11 പ്രോ+ൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.

 

റെഡ്മി

റെഡ്മി നോട്ട് 11 സീരീസിൽ പ്രതീക്ഷിക്കുന്ന രണ്ട് ഫീച്ചറുകളാണ് റെഡ്മി സ്ഥിരമായി ടീസറിലൂടെ പുറത്ത് വിടുന്നത്. ഏറ്റവും പുതിയ ടീസറുകളിലൊന്ന് റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവയിലെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണായ പ്രോ+ മോഡൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന് വ്യക്തമാക്കിയിരുന്നു. ഏറെ ജനപ്രീതിയുള്ള മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് നിരയിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും റെഡ്മി നോട്ട് 11 പ്രോ+.

കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

ഷവോമി

ഷവോമിയുടെ ഏറ്റവും വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യയാണ് 120W ഫാസ്റ്റ് ചാർജിങ് ഫീച്ചർ. എംഐ 11എക്സ് സീരീസ് പോലുള്ള പ്രീമിയം ലൈനപ്പിലേക്കാണ് കമ്പനി സാധാരണയായി ഈ അതിവേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള സവിശേഷത നൽകുന്നത്. എന്നാൽ റെഡ്മി ഒരു പുതിയ ടീസർ പോസ്റ്ററിലൂടെ റെഡ്മി നോട്ട് 11 സീരിസ് സ്മാർട്ട്ഫോണുകളിലും 120W റാപിഡ് ചാർജിങ് ഫീച്ചർ ഉണടായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സീരിസിൽ എല്ലാ മോഡലുകൾക്കും ഫാസ്റ്റ് ചാർജിങ് സവിശേഷത ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് മോഡലുകൾ
 

റെഡ്മി നോട്ട് 11 ലൈനപ്പിന് കീഴിൽ മൂന്ന് മോഡലുകൾ ഉണ്ടെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രീമിയം മോഡലായ റെഡ്മി നോട്ട് 11 പ്രോ+ൽ മാത്രമായിരിക്കും പ്രീമിയം 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്നത് എന്നാണ് സൂചനകൾ. ഈ ഡിവൈസ് വളരെ ഉയർന്നതും കൂട്ടത്തിൽ ഏറ്റവും പ്രീമിയവുമായ സ്മാർട്ട്ഫോണാണ്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ എന്നിവയ്ക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുമെങ്കിലും 67W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കുക.

നവംബർ 1 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലനവംബർ 1 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

റെഡ്മി നോട്ട് 11 പ്രോ+: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 11 പ്രോ+: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ചില സവിശേഷതകളുടെ കാര്യത്തിൽ സമാനത പുലർത്തുന്നവയായിരിക്കും എന്നാണ് സൂചനകൾ. റെഡ്മി നോട്ട് 11 പ്രോ+ 16 എംപി സെൽഫി ക്യാമറയുമായിട്ടായിരിക്കും വരുന്നത്. ഈ ക്യാമറ സ്ഥാപിക്കാനായി ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ടും ഡിവൈസിൽ നൽകുമെന്നും സൂചനകൾ ഉണ്ട്. വലിയ 120Hz അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുക എന്നും സൂചനയുണ്ട്. ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും റെഡ്മി നോട്ട് 11 പ്രോ+ വേരിയന്റ് പ്രവർത്തിക്കുന്നത്. ഈ മോഡലിൽ 5,000 mAh ബാറ്ററി ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

108 എംപി പ്രൈമറി ഷൂട്ടറുള്ള ട്രിപ്പിൾ ലെൻസ്

റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോണിലെ ക്യാമറകൾ 108 എംപി പ്രൈമറി ഷൂട്ടറുള്ള ട്രിപ്പിൾ ലെൻസ് സെറ്റുപ്പായാരിക്കും. റെഡ്മി നോട്ട് സീരിസിലെ 108 എംപി ക്യാമറയുള്ള ആദ്യ മോഡലല്ല ഇത്. റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിലും 108 എംപി ക്യാമറ ഉണ്ടായിരുന്നു. 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് ഈ ഡിവൈസിൽ ഉള്ള മറ്റ ക്യാമറകൾ എന്നാണ് സൂചനകൾ. റെഡ്മി നോട്ട് 11 സീരിസിന്റെ ഒക്ടോബർ 28ന് നടക്കുന്ന ലോഞ്ച് ഇവന്റ് ചൈനീസ് വിപണിക്ക് വേണ്ടിയുള്ള ലോഞ്ചാണ്. ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുള്ള റെഡ്മി നോട്ട് ഡിവൈസുകളുടെ പുതുതലമുറ സ്മാർട്ട്ഫോണും വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം

Best Mobiles in India

English summary
Redmi Note 11 Pro +, the most powerful smartphone in the Redmi Note 11 series, will have 120W fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X