മറ്റൊരു ശക്തനായ മിഡ് റേഞ്ച് സ്മാർട്ഫോണുമായി ടിസിഎൽ വിപണിയിൽ

|

മറ്റൊരു അടിപൊളി മിഡ് റേഞ്ച് സ്മാർട്ഫോണുമായി ടിസിഎൽ വിപണിയിൽ എത്തിയിരിക്കുകയാണ്. പുതിയ ടിസിഎൽ ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 എന്ന സ്മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു. ടിസിഎല്ലും ഹുവാവെയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ, ഡ്യുവൽ പഞ്ച്-ഹോൾ കട്ടൗട്ട്, 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ യൂണിറ്റ്, ഡൈമെൻസിറ്റി 9-സീരീസ് ചിപ്പ്, 256 ജിബി വരെ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, മികച്ച സ്റ്റോറേജ്, ഫാസ്റ്റ് ചാർജിംഗ്, മികച്ച ബാറ്ററി തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളുമായി വരുന്നു. ഈ ടിസിഎൽ മിഡ് റേഞ്ച് സ്മാർട്ഫോണിനെ കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിൻറെ വിലയും ലഭ്യതയും

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിൻറെ വിലയും ലഭ്യതയും

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിൻറെ 128 ജിബി, 256 ജിബിവേരിയന്റുകൾക്ക് 2,499 യുവാനും (~ $ 386) 2,799 യുവാനും (~ $ 432) എന്നിങ്ങനെ യഥാക്രമം വില വരുന്നു. സെപ്റ്റംബർ 10 മുതൽ ചൈനയിൽ നിന്നും ഈ വാങ്ങാൻ ഇത് ലഭ്യമാകും. ഹോം മാർക്കറ്റിന് പുറത്ത് ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 റിലീസ് ചെയ്യാൻ ടിസിഎലിന് എന്തെങ്കിലും പദ്ധതികളുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോൺ 6.67 ഇഞ്ച് ഐപിഎസ് എൽസിഡി പാനലുമായി വരുന്നു, അത് ഒരു ഫുൾ എച്ച്ഡി + റെസല്യൂഷൻ, 20: 9 ആസ്പെക്റ്റ് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഫീച്ചർ ചെയ്യുന്നു. ഡിസ്പ്ലേയിലെ ഗുളിക ആകൃതിയിലുള്ള ക്യാമറ കട്ട്ഔട്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 ൻറെ പിൻഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ചതുര ക്യാമറ മൊഡ്യൂളിൽ എഫ്/1.7 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സ്നാപ്പർ, 2 മെഗാപിക്സൽ ഡെപ്ത് അസിസ്റ്റ് ലെൻസ് എന്നിവയുണ്ട്. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

ഇലക്ട്രോണിക്‌സ് പ്രോഡക്റ്റുകൾക്ക് കിഴിവുകളുമായി ഫ്ലിപ്കാർട്ട് കോളേജ് ഇലക്ട്രോണിക്‌സ് സെയിൽഇലക്ട്രോണിക്‌സ് പ്രോഡക്റ്റുകൾക്ക് കിഴിവുകളുമായി ഫ്ലിപ്കാർട്ട് കോളേജ് ഇലക്ട്രോണിക്‌സ് സെയിൽ

മറ്റൊരു ശക്തനായ മിഡ് റേഞ്ച് സ്മാർട്ഫോണുമായി ടിസിഎൽ വിപണിയിൽ

8 ജിബി റാമുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് ഫാൽക്കൺ തണ്ടർബേർഡ് എഫ്എഫ്1 സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. ഇത് 128 ജിബി, 256 ജിബിസ്റ്റോറേജ് ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ട്, 5 ജി/4 ജി, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി-സി പോർട്ട് എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് പ്രധാനപ്പെട്ട സവിശേഷതകളാണ്. ടിസിഎൽ വിപണിയിൽ പൊതുവെ മുടക്കുന്ന തുകയ്ക്ക് മികച്ച ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന സ്മാർട്ഫോണുകളുമായി വരുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഈ മിഡ് റേഞ്ച് സ്മാർട്ഫോൺ അത്തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സ്മാർട്ഫോണാണ്. ഇത് ഇന്ത്യയിൽ ലഭിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

പോക്കോ എം3 സ്മാർട്ട്ഫോണിന് മൂന്നാം തവണയും വില വർധിപ്പിച്ചു, ഇനിയും ഈ ഫോൺ വാങ്ങണോപോക്കോ എം3 സ്മാർട്ട്ഫോണിന് മൂന്നാം തവണയും വില വർധിപ്പിച്ചു, ഇനിയും ഈ ഫോൺ വാങ്ങണോ

Best Mobiles in India

English summary
Thunderbird FF1 is a well-equipped device; nevertheless, we do not know the processor, which is reported to be Snapdragon or MediaTek Dimensity. Moving on to the display, we have a 6.67-inch panel with a 120-Hz refresh rate and a pill-shaped punch-hole that only stores one sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X