അഞ്ച് കിടിലൻ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച് ടിസിഎൽ
മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ടിസിഎൽ അഞ്ച് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. ടിസിഎൽ 30 സീരീസിലുള്ളതാണ് ഈ അഞ്ച് പുതിയ സ്മാർട്ട്‌ഫോണുകളും. ടിസിഎൽ 30 5ജി, ടിസിഎൽ 30+, ടിസിഎൽ 30, ടിസിഎൽ 30 എസ്ഇ, ടിസിഎൽ 30ഇ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ടിസിഎൽ 30 എക്സ്ഇ 5ജി, ടിസിഎൽ 30വി 5ജി എന്നീ ഡിവൈസുകൾ കമ്പനി നേരത്തെ അമേരിക്കയിൽ അവതരിപ്പിച്ചിരുന്നു.

ടിസിഎൽ 30 സീരീസ്: വില
ടിസിഎൽ 30 സീരീസിൽ ഇപ്പോൾ മൊത്തം ഏഴ് മോഡലുകളാണ് ഉള്ളത്. വില കുറഞ്ഞ സ്മാർട്ടഫോണുകൾ വാങ്ങുന്ന ആളുകളെ ലക്ഷ്യമിട്ടാണ് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ടിസിഎൽ 30 5ജിയുടെ വില 249 യൂറോ (ഏകദേശം 21,000 രൂപ) ആണ്, ടിസിഎൽ 30+ ന് 199 യൂറോ (ഏകദേശം 16,800 രൂപ) വിലയുണ്ട്. ടിസിഎൽ 30ക്ക് 179 യൂറോ (ഏകദേശം 15,10 രൂപ) വിലയുണ്ട്. ടിസിഎൽ 30 എസ്ഇയുടെ വില 149 യൂറോ (ഏകദേശം 12,550 രൂപ) ആണ് വില. ടിസിഎൽ 30ഇയുടെ വില 139 യൂറോ (ഏകദേശം 11,700 രൂപ) ആണ്.

ടിസിഎൽ 30 5ജി, ടിസിഎൽ 30, ടിസിഎൽ 30+: സവിശേഷതകൾ
ടിസിഎൽ 30 5ജി, ടിസിഎൽ 30, ടിസിഎൽ 30+ എന്നീ സ്മാർട്ട്ഫോണുകൾക്ക് 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 60Hz റിഫ്രഷ് റേറ്റ്, 20:9 അസ്പാക്ട് റേഷിയോ, 100 ശതമാനം എൻടിഡിസി ഡിസിഐ-പി3 കളർ ഗാമറ്റ് കോവ്‌റേജ്, 395 പിക്‌സൽ ഡെൻസിറ്റി, 90 പിക്‌സൽ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് 700 എസ്ഒസിയാണ് ടിസിഎൽ 30 5ജിയിൽ ഉള്ളത്. ടിസിഎൽ 30, ടിസിഎൽ 30+ എന്നിവ 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി37 എസ്ഒസിയുമായി വരുന്നു.

ടിസിഎൽ 30 5ജി, ടിസിഎൽ 30, ടിസിഎൽ 30+ എന്നീ മൂന്ന് സ്മാർട്ട്ഫോണുകളും സമാനമായ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. എഫ്/1.85 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള രണ്ട് 2-മെഗാപിക്സൽ ഡെപ്ത്, മാക്രോ സെൻസറുകൾ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ടിസിഎൽ 30 5ജി, ടിസിഎൽ 30+ എന്നിവയിൽ എഫ്/2.3 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ സെൻസറാണ് ഉള്ളത്. ടിസിഎൽ 30ക്ക് എഫ്/2.0 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ സെൻസറാണ് ഉള്ളത്. ഈ മൂന്ന് ടിസിഎൽ 30 സീരീസ് സ്മാർട്ട്ഫോണുകളും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,010mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.

ടിസിഎൽ 30 എസ്ഇ, ടിസിഎൽ 30ഇ: സവിശേഷതകൾ
ടിസിഎൽ 30 എസ്ഇ, ടിസിഎൽ 30ഇ സ്മാർട്ട്ഫോണുകളിൽ 6.52-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ടിസിഎൽ 30 എസ്ഇയിൽ 2.5ഡി കർവ്ഡ് ഗ്ലാസും ടിസിഎൽ 30ഇയിൽ ഫ്ലാറ്റ് ഡിസ്‌പ്ലേ പാനലുമാണ് നൽകിയിട്ടുള്ളത്. രണ്ട് പാനലുകളും 70 ശതമാനം എൻടിഎസ്ഇ കവറേജും 269 പിപിഐ പിക്സൽ ഡെൻസിറ്റിയും 450 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസുമായി വരുന്നു. ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി25 എസ്ഒസിയാണ്.

50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ ഡെപ്ത്, മാക്രോ സെൻസറുകളുമുള്ള പിൻ ക്യാമറ സെറ്റപ്പാണ് ടിസിഎൽ 30 എസ്ഇയിൽ ഉള്ളത്. ടിസിഎൽ 30ഇയിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറിുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. സെൽഫികൾക്കായി ടിസിഎൽ 30 എസ്ഇയിൽ എഫ്/2.0 അപ്പർച്ചറുള്ള 8-മെഗാപിക്സൽ സെൻസറും ടിസിഎൽ 30ഇയിൽ 5-മെഗാപിക്സൽ ഷൂട്ടറുമാണ് ഉള്ളത്. രണ്ട് സ്മാർട്ട്ഫോണുകളും 5,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.


Click it and Unblock the Notifications








