Home
Mobile

ഐഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഡേയ്‌സ് സെയിൽ

അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐഫോൺ എസ്ഇ 2020 ഉൾപ്പെടെ എല്ലാ ഐഫോൺ മോഡലുകൾക്കും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിലൂടെയാണ് ഡിവൈസുകൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ആരംഭിച്ച ആപ്പിൾ ഡേയ്സ് സെയിൽ ഈ മാസം 25 വരെയാണ് നടക്കുന്നത്. ഡിവൈസുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ചില ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്പകാർട്ട് നൽകുന്നുണ്ട്.

ആപ്പിൾ ഡേയ്സ് സെയിൽ

ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്ഇ മുതൽ ഐഫോൺ 11, ഐഫോൺ എക്സ്ആർ അടക്കമുള്ള മോഡലുകൾ ആപ്പിൾ ഡേയ്സ് സെയിലിലൂടെ ആകർഷമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു സുവർണാവസരമാണ്. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന ഐഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ 35,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിൽ വയർലെസ് ചാർജിംഗ്, ഐപി റേറ്റിങ് ഉള്ള വാട്ടർ ഡസ്റ്റ് റസിസ്റ്റിങ് എന്നീ സവിശേഷതളാണ് ഉള്ളത്. പ്രീമിയം ഓൾ-ഗ്ലാസ് ഡിസൈനാണ് ഈ ഡിവൈസിൽ ആപ്പിൾ നൽകിയിട്ടുള്ളത്.

ആപ്പിൾ ഐഫോൺ 8 (Apple iPhone 8)

ആപ്പിൾ ഐഫോൺ 8 (Apple iPhone 8)

ആപ്പിൾ ഐഫോൺ 8 സ്മാർട്ട്ഫോൺ ഇപ്പോൾ 51,990 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഐഫോൺ എസ്ഇ 2020 ഫോണിൽ ഇല്ലാത്ത 3 ഡി ടച്ച് പോലുള്ള മികച്ച സവിശേഷതകളുള്ള ഈ ഡിവൈസ് ഏകദേശം ഐഫോൺ എസ്ഇയെ പോലെ തോന്നിക്കുന്ന ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ട്രിപ്പിൾ 12 എംപി ക്യാമറ സെറ്റപ്പും 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുമുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോൺ 11 പ്രോ. മികച്ച കളർ-ആക്യുറേറ്റ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ജിവൈസിന് 1,06,600 രൂപയാണ് വില.

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് (Apple iPhone 11 Pro Max)

ഐഫോൺ 11 പ്രോയുടെ വലിയ പതിപ്പാണ് ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ്. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി പോലുള്ള എല്ലാ പ്രീമിയം സവിശേഷതകളുമുള്ള ഈ സ്മാർട്ട്ഫോൺ ഒന്നിലധികം നിറങ്ങളിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് ഇപ്പോൾ 1,17,100 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ആപ്പിൾ ഐഫോൺ 8 പ്ലസ് (Apple iPhone 8 Plus)

ആപ്പിൾ ഐഫോൺ 8 പ്ലസ് (Apple iPhone 8 Plus)

ഫിസിക്കൽ ഹോം ബട്ടൺ ഉള്ള ഓൾഡ് സ്‌കൂൾ സ്മാർട്ട്‌ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഡിവൈസാണ് ആപ്പിൾ ഐഫോൺ 8 പ്ലസ്. ഈ ഡിവൈസിന് 49,900 രൂപയാണ് വില. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്.

ആപ്പിൾ ഐഫോൺ 7 (Apple iPhone 7)

ആപ്പിൾ ഐഫോൺ 7 (Apple iPhone 7)

ഫുൾ മെറ്റൽ യൂണിബോഡി ഡിസൈനുള്ള കോംപാക്റ്റ് ഐഫോണാണ് ആപ്പിൾ ഐഫോൺ 7. ഈ മോഡലിന് 29,499 രൂപയാണ് വില. നേറ്റീവ് 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 12 എംപി പിൻ ക്യാമറയാണ് ആപ്പിൽ നൽകിയിട്ടുള്ളത്.

ആപ്പിൾ ഐഫോൺ 7 പ്ലസ് (Apple iPhone 7 Plus)

ആപ്പിൾ ഐഫോൺ 7 പ്ലസ് (Apple iPhone 7 Plus)

ആപ്പിൾ ഐഫോൺ 7 പ്ലസ് ഫ്ലിപ്പ്കാർട്ടിലൂടെ 35,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഐഫോൺ 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വരുന്നത്. വാട്ടർ ഡസ്റ്റ് റസിസ്റ്റൻസിന് ഔദ്യോഗിക ഐപി റേറ്റിംഗുള്ള ആദ്യ ഐഫോണുകളിൽ ഒന്നാണിത്.

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ആപ്പിൾ ഐഫോൺ 11 സ്മാർട്ട്ഫോണിന് 68,300 രൂപയാണ് വില. ഡ്യുവൽ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 60 കെപിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ഫെയ്‌സ് ഐഡി സംവിധാനമുള്ള ഏറ്റവും ആധുനികമായ ഐഫോണുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ എക്‌സ്ആർ, ഫോണിന് ഏതാണ്ട് ബെസെൽ-ലെസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്‌പ്ലേയുടെ മുകളിൽ ഒരു വലിയ നോച്ചിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Flipkart is back with yet another sale called the Flipkart Apple Days, where the e-commerce platform is offering discounts on all the iPhone models available in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X