റിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭിക്കുന്ന ഓഫറുകൾ

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ ഉത്സവ സീസണിൽ ഇന്ത്യയിലെ തങ്ങളുടെ പ്രൊഡക്ട് പോർട്ട്ഫോളിയോയിലേക്ക് കൂടുതൽ ഉത്പന്നങ്ങൾ കൂട്ടിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാന ബ്രാന്റുകളുടെ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും പുറത്ത് വിടുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കുന്ന ബ്രാന്റുകളിലൊന്നാണ് റിയൽമി.

 

ഫ്ലിപ്പ്കാർട്ട് സെയിലിലെ റിയൽമി ലോഞ്ചുകളും ഓഫറുകളും

ഫ്ലിപ്പ്കാർട്ട് സെയിലിലെ റിയൽമി ലോഞ്ചുകളും ഓഫറുകളും

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ നിരവധി ബ്രാൻഡുകളുടെ പ്രൊഡക്ടുകൾക്ക് ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നുണ്ട്. ഇത് കൂടാതെ നിരവധി ഡിവൈസുകൾ ഈ സമയത്ത് വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഡിവൈസുകളുടെ നിര തന്നെ റിയൽമിക്ക് ഉണ്ട്. റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഈ സെയിൽ സമയത്ത് ലോഞ്ച് ചെയ്യുകയോ ആദ്യ വിൽപ്പനയ്ക്ക് എത്തുകയോ ചെയ്യും.

റിയൽമി ടിവി സ്റ്റിക്ക്

റിയൽ‌മി ലോഞ്ച് ചെയ്യാൻ പോകുന്ന പ്രൊഡക്ടുകളിൽ ശ്രദ്ധേയം റിയൽമി ടിവി സ്റ്റിക്ക് ആയിരിക്കും. രാജ്യത്തെ കമ്പനിയുടെ ആദ്യത്തെ സ്ട്രീമിങ് ഡിവൈസ് ആയിട്ടായിരിക്കും ഈ ടിവി സ്റ്റിക്ക് വിപണിയിലെത്തുന്നത്. ഇതൊരു 4കെ ഗൂഗിൾ ടിവി സ്റ്റോക്ക് ആയിരിക്കും. വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെയായിരിക്കും ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. റിയൽ‌മി ടിവി സ്റ്റിക്ക് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത് ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4കെ, ഷവോമി എംഐ ടിവി സ്റ്റിക്ക് എന്നിവയുമായിട്ടായിരിക്കും.

റിയൽ‌മി 8ഐ, റിയൽ‌മി 8എസ്
 

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ റിയൽ‌മി പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളായ റിയൽ‌മി 8ഐ, റിയൽ‌മി 8എസ് എന്നിവ വിൽപ്പനയ്ക്ക് എത്തിക്കും. റിയൽ‌മി 8 സീരീസിലുള്ള ഈ രണ്ട് സ്മാർട്ട്‌ഫോണുകളും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ അവതരിപ്പിച്ചവയാണ്. ആഗോളതലത്തിൽ ഉള്ള ചിപ്പ് ക്ഷാമം കാരണം റിയൽ‌മി 9 സീരീസ് സ്മാർട്ട്ഫോണുകൾ 2022ൽ മാത്രമേ ലോഞ്ച് ചെയ്യുകയുള്ളു എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. റിയൽമിയുടെ വരാനിരിക്കുന്ന ഡിവൈസുകളിൽ പ്രധാനപ്പെട്ടവ നാർസോ 50 സീരീസ് ഫോണുകളാണ്. ഈ ഡിവൈസുകൾ സെപ്റ്റംബർ 24ന് പുറത്തിറങ്ങും.

റിയൽ‌മി പാഡ്, റിയൽ‌മി ബുക്ക്

അടുത്തിടെ റിയൽ‌മി പാഡ്, റിയൽ‌മി ബുക്ക് എന്നിവ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. റിയൽമിയുടെ രാജ്യത്തെ ആദ്യ ലാപ്ടോപ്പും ടാബ്ലാറ്റുമാണ് ഇവ. ഈ രണ്ട് പ്രൊഡക്ടുകളും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമിയുടെ നേരത്തെ തന്നെ വിൽപ്പനയ്ക്ക് എത്തിയ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകളെ സംബന്ധിച്ച വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് വൈകാതെ പുറത്തിറങ്ങും.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ആരംഭിക്കുന്ന തിയ്യതി കഴിഞ്ഞ ദിവസമാണ് ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടത്. ഒക്ടോബർ 7ന് ആരംഭിക്കുന്ന സെയിൽ ഒക്ടോബർ 12 വരെയാണ് നടക്കുന്നത്. എല്ലാ വിഭാഗം പ്രൊഡക്ടുകൾക്കും ഈ സെയിലിലൂടെ മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകും. സ്മാർട്ട്ഫോണുകളിൽ തന്നെ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തുന്ന സ്മാർട്ട്ഫോൺ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാക്കും. ഓരോ ഡിവൈസുകൾക്കും ലഭിക്കുന്ന ഓഫറുകൾ കമ്പനി വരും ദിവസങ്ങളിൽ പുറത്ത് വിടും.

പാർട്ടണർ ഓഫറുകൾ

പാർട്ടണർ ഓഫറുകൾ നോക്കിയാൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പ്രൊർക്ടുകൾ വാങ്ങുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകൾ ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന കിഴിവ് അധികം വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഓരോ ഉത്പന്നം വാങ്ങുമ്പോഴും 5 ശതമാനം വരെ അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. വാലറ്റ്, യുപിഐ പേയ്‌മെന്റുകൾ എന്നിവ ഉപയോഗിക്കുമ്പോൾ പേടിഎം ക്യാഷ്ബാക്കും നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഓഫറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിടും.

Most Read Articles
Best Mobiles in India

English summary
Flipkart Big Billion Day Sale, which runs from October 7 to 12, offers great deals on Realme smartphones and other Realme products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X