ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

|

സ്മാർട്ട്‌ഫോൺ വിപണിയിൽ എല്ലാ പുതിയ ഡിവൈസുകൾ പുറത്തിറങ്ങുന്നുണ്ട്. പോക്കോ എക്സ്3 പ്രോ, മോട്ടോ എഡ്ജ്20 ഫ്യൂഷൻ എന്നിവയടക്കമുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയവയുമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഈ ഡിവൈസുകൾ വാങ്ങുന്ന ആളുകൾക്ക് വമ്പിച്ച വിലക്കിഴിവുകളാണ് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഈ സെയിലിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടുതുടങ്ങി. അസൂസ് റോഗ് ഫോൺ 3, സാംസങ് ഗാലക്സി എഫ്62 തുടങ്ങിയ മുൻനിര ഫോണുകളും ഈ സെയിലിലൂടെ വൻ വിലക്കിഴിവിൽ ലഭ്യമാകും.

 

പോക്കോ എക്സ്3 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

പോക്കോ എക്സ്3 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ മുൻനിര സവിശേഷതകളുമായി വിപണിയിലെത്തിയ ഡിവൈസാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ പോക്കോ എക്സ് 3 പ്രോ വമ്പിച്ച കിഴിവിൽ ലഭ്യമാകും. ഈ സെയിലിലൂടെ ഡിവൈസ് 16,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകം. സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 23,999 രൂപയാണ്. 120Hz ഡിസ്പ്ലേയും സ്‌നാപ്ഡ്രാഗൺ 860 ചിപ്‌സെറ്റിന്റെ കരുത്തുമുള്ള മികച്ച സ്മാർട്ട്ഫോണാണ് ഇത്.

മോട്ടോ എഡ്ജ് 20 ഫ്യൂഷന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

മോട്ടോ എഡ്ജ് 20 ഫ്യൂഷന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ വലിയ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ഡിവൈസുകളിൽ ഒന്നാണ് മോട്ടോ എഡ്ജ് 20 ഫ്യൂഷൻ. ഈ സ്മാർട്ട്ഫോണിൽ 108 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ കിടിലൻ ക്യാമറ സെറ്റപ്പ് കൂടാതെ 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയും ഡിവൈസിൽ ഉണ്ട്. മോട്ടറോളയുടെ ഈ ജനപ്രീയ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 24,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വെറും 19,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

അസൂസ് റോഗ് ഫോൺ 3: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ
 

അസൂസ് റോഗ് ഫോൺ 3: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ അസൂസ് റോഗ് 3 സ്മാർട്ട്ഫോണും വൻ വിലക്കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോൺ 144Hz ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865+ ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കുന്ന ഡിവൈസുകളിൽ ഒന്നാണ്. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 55,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ ഈ ഗെയിമിംഗ് ഫോൺ 34,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗാലക്സി എഫ്62: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

സാംസങ് ഗാലക്സി എഫ്62: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിൽ ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സാംസങ് ഗാലക്സി എഫ്62 ഫ്ലാഗ്ഷിപ്പ് പ്രോസസറുമായിട്ടാണ് വരുന്നത്. 7,000 mAh ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് എങ്കിലും ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ ഡിവൈസിന്റെ വില വിവരങ്ങൾ കമ്പനി പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് നിശ്ചിത ഇടവേളകളിൽ പ്രൊഡക്ടുകൾക്ക് ഓഫറുകൾ നൽകുന്ന കിടിലൻ സെയിലുകൾ നടത്താറുണ്ട്. ഈ സെയിലുകളിൽ ഏറ്റവും ശ്രദ്ധേയം ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ തന്നെയാണ്. ദീപാവലി നടക്കുന്ന അവസരത്തിലാണ് ഈ സെയിൽ മിക്കവാറും സമയങ്ങളിൽ നടത്തുന്നത്. ഇതേ സമയത്ത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും നടത്താറുണ്ട്. ഇന്ത്യയിലെ രണ്ട് പ്രധാന ഇ-കൊമേഴ്സ് ഭീമന്മാരും തമ്മിൽ നടക്കുന്ന വിപണിയിലെ മത്സരം ഈ സെയിലുകളിലൂടെ ലഭിക്കുന്ന ഓഫറുകളിലും പ്രതിഫലിക്കും.

Most Read Articles
Best Mobiles in India

English summary
Flipkart Big Billion Days Sale 2021 will offer attractive deals for Poco X3 Pro, Moto Edge 20 Fusion, Samsung Galaxy F62 and Asus ROG Phone 3 smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X