നോക്കിയ സ്മാർട്ട്ഫോണുകൾക്ക് തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിൽ

|

നോക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ ദിവസം നോക്കിയയുടെ എൻട്രിലെവൽ ഫോണുകൾക്ക് ആൻഡ്രോയിഡ് 10 ഗോ എഡിഷൻ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഡിവൈസുകളിൽ നിരവധി ഫീച്ചറുകളാണ് കമ്പനി ഒരുക്കി വയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇപ്പോൾ വിപണിയിൽ ഇറങ്ങിയിട്ടുള്ള ഫോണുകൾ സ്വന്തമാക്കാൻ നോക്കിയ സ്മാർട്ട്ഫോൺ ആരാധകർക്ക് ഒരു സുവർണ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഫ്ലിപ്പ്കാർട്ടിൻറെ ബിഗ് ബില്ല്യൺ ഡേയിസ് സെയിലിലൂടെ നോക്കിയ സ്മാർട്ട്ഫോൺ വീഡിയോകൾ വമ്പച്ച ഓഫറുകളിൽ സ്വന്തമാക്കാം.

പ്രധാന ഓഫറുകൾ
 

നോക്കിയ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ 5% അധിക കിഴിവ് എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5%അൺലിമിറ്റഡ് ക്യാഷ്ബാക്ക്, വാറന്റി സേവനങ്ങൾ, വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ ഫ്ലൈറ്റ് ബുക്കിംഗിന് 10% കിഴിവ് എന്നിവയാണ് ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ ലഭിക്കുന്ന് മറ്റ് പ്രധാന ഓഫറുകൾ. ഓഫറുകളിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കാം: റിയല്‍മീ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിൽ

Nokia 6.1 Plus

Nokia 6.1 Plus

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ സെയിൽ ഓഫർ വിലയായ 12,099 രൂപയ്ക്ക് നോക്കിയ 6.1 പ്ലസ് നിങ്ങൾക്ക് സ്വന്തമാക്കാം. എക്ട്രാ 2,780 രൂപ ഓഫറാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുക. 3,060 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 636 പ്രോസസർ, FHD + ഡിസ്പ്ലേ എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകൾ.

Nokia 3.1 Plus

Nokia 3.1 Plus

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേ സെയിലിലൂടെ 8,079 രൂപയ്ക്ക് നിങ്ങൾക്ക് നോക്കിയ 3.1 പ്ലസ് സ്മാർട്ടഫോൺ സ്വന്തമാക്കാം. 3 ജിബി റാം, 32 ജിബി റോം, 6 ഇഞ്ച് ഡിസ്പ്ലേ, 13 എംപി പിൻ ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകൾ.

Nokia 3.2
 

Nokia 3.2

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലെ എക്സ്ച്ചേഞ്ച് ഓഫറിലൂടെ 7,800 രൂപ വരെ വിലക്കിഴിവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഇതുകൂടാതെ 2,200 രൂപ ഡിസ്കൌണ്ടും ഈ ഡിവൈസിന് ലഭിക്കുന്നു. ഫ്ലിപ്പ്കാർട്ടിലൂടെ 7,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാനാവും. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൻറെ മറ്റൊരു സവിശേഷത.

കൂടുതൽ വായിക്കാം: ഐഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിൽ

Nokia 5.1

Nokia 5.1

നോക്കിയ 5.1 സ്മാർട്ട്ഫോണിൻറെ 3 ജിബി റാം 32 ജിബി റോം സ്റ്റോറേജ് ഓപ്ഷൻ ഫ്ലിപ്പ്കാർട്ടിലൂടെ 7,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. പ്രതിമാസം 514 രൂപ നിരക്കിലുള്ള ഇഎംഐ സംവിധാനത്തിലൂടെയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരം ബിഗ്ബില്ല്യൺ ഡേയ്സ് സെയിൽ നൽകുന്നു.

Nokia 8.1

Nokia 8.1

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡെയ്സ് സെയിലിലൂടെ 14,499 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. പ്രതിമാസം 1,248 രൂപ എന്ന നിരക്കിൽ ആരംഭിക്കുന്ന ഇഎംഐ ഉപയോഗിച്ചും ഈ സ്മാർട്ട്‌ഫോൺ വാങ്ങാം. 6 ജിബി റാം, ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 710 SoC എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതകൾ.

Nokia 3.1

Nokia 3.1

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യാൺ സെയിലിലൂടെ 7,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ടും ഈ ഫോൺ വാങ്ങുമ്പോൾ ലഭിക്കും. പ്രതിമാസം 377 രൂപ എന്ന ഇഎംഐ നിരക്കുപയോഗിച്ചും ഫോൺ വാങ്ങാം.

Nokia 7.1

Nokia 7.1

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിലൂടെ നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 12,399 രൂപയ്ക്ക് സ്വന്തമാക്കാം. ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ 10 ശതമാനം ഇൻസ്റ്റൻറ് ഡിസ്കൌണ്ടം ലഭിക്കുന്നു. 377 രൂപ പ്രതിമാസം എന്ന ഇഎംഐ നിരക്കിലും ഈ സ്മാർട്ട്ഫോൺ വാങ്ങാം.

Nokia 7.2

Nokia 7.2

ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിലിലൂടെ 18,599 രൂപയ്ക്ക് സ്വന്തമാക്കാവുന്ന നോക്കിയയുടെ 7.2 വാങ്ങുമ്പോൾ ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റൻറ് ഡിസകൌണ്ടും ലഭിക്കും. പ്രതിമാസം 377 രൂപ എന്ന ഇഎംഐ നിരക്കിലും ഈ ഹാൻഡ്‌സെറ്റ് വാങ്ങാം.

Most Read Articles
Best Mobiles in India

English summary
Recently, HMD Global announced that some of its entry-level handsets will ship with Android 10 (Go edition) OS in the coming days. The company might even break more surprises for its upcoming devices. As of now, some Nokia devices in India can be purchased via Flipkart under its sale called "Big Billion Days" at plenty of exciting offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X