ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ നിന്നും മികച്ച കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം
നിങ്ങൾ റിയൽമി സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ദീപാവലി കാലത്ത് ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളിൽ നിങ്ങൾക്ക് റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. മികച്ച ചില ഡീലുകളാണ് റിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നുത്. ഓഫറുകൾ പ്രകാരം ഉപയോക്താക്കൾക്ക് പുതിയതും പഴയതുമായ എല്ലാ റിയൽമെ ഫോണുകളും വലിയ കിഴിവുകളിലും ക്യാഷ്ബാക്ക് ഓഫറുകളിലും ലഭിക്കും. വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 16ന് ഫ്ലിപ്പ്കാർട്ട് ബിഗ് ദിവാലി സെയിൽ അവസാനിക്കും.

ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകളിൽ എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ട്, എല്ലാ ബാങ്ക് കാർഡുകളിലും 10% എക്ട്രാ ഡിസ്കൌണ്ട്, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ 10% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡുകളിൽ എക്ട്രാ 5% കിഴിവ് എന്നിവ ഉൾപ്പെടുന്നു. ഈ മികച്ച ഡീലുകളിൽ നിങ്ങൾക്ക് റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

റിയൽമി 5
10,999 രൂപയ്ക്ക് കമ്പനി വിപണിയിലെത്തിച്ച റിയൽമി 5 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ 8,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രീപെയ്ഡ് ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് 10 ശതമാനം വിലക്കുറവും ലഭിക്കുന്നു. 4ജിബി റാം, 128 ജിബി റോം എന്നിവയാണ് റിയൽമി 5ൻറെ സവിശേഷത. 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.

റിയൽമി എക്സ്ടി
8 ജിബി വരെ റാം കോൺഫിഗറേഷൻ, 64 എംപി പ്രൈമറി റിയർ സെൻസർ, സ്നാപ്ഡ്രാഗൺ 712 SoC എന്നിവയാണ് റിയൽമി എക്സ്ടി സ്മാർട്ട്‌ഫോണിൻറെ സവിശേഷതകൾ. ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ നിങ്ങൾക്ക് 15,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

റിയൽമി 5 പ്രോ
റിയൽമി 5 പ്രോ സ്മാർട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് 12,999 രൂപ മുതലാണ്. ഫ്ലിപ്പ്കാർട്ട് ദീപാവലി ഓഫറിലൂടെ ഈ ഫോൺ പ്രീ ഓർഡർ ചെയ്താൽ നിങ്ങൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. വെറും 1 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 100% മൊബൈൽ പ്രോട്ടക്ഷൻ പ്ലാനും ഇതിനൊപ്പം സ്വന്തമാക്കാം.

റിയൽമി 3
3 ജിബി റാമും 32 ജിബി റോം സ്റ്റോറേജ് ഓപ്ഷനുകളുമായാണ് റിയൽമി 3 സ്മാർട്ട്‌ഫോൺ പുറക്കിറക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ ഈ ഹാൻസെറ്റ് 8,499 രൂപയ്ക്ക് സ്വന്തമാക്കാം 2,500 രൂപയുടെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോണിന് നൽകുന്നത്.

റിയൽമി 3i
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ നിങ്ങൾക്ക് റിയൽമി 3i സ്മാർട്ട്ഫോൺ 9,999 രൂപയ്ക്ക് സ്വന്തമാക്കാം. 1250 രൂപ പ്രതിമാസം എന്ന നിരക്കിലുള്ള ഇഎംഐ പ്ലാനിലൂടെയും ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. ഇതിനൊപ്പം 5000 രൂപയുടെ ഡിസ്കൌണ്ടും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

റിയൽമി 3 പ്രോ
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ നിങ്ങൾക്ക് റിയൽമി 3 പ്രോ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. 1,250 രൂപ പ്രതിമാസ ഇഎംഐ പ്ലാനിലും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. കൂടാതെ 5000 രൂപയുടെ ഡിസ്കൌണ്ടും റിയൽമി 3 പ്രോ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കും.

റിയൽമി എക്സ്
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ നിങ്ങൾക്ക് റിയൽമി എക്സ് 16999 രൂപയ്ക്ക് സ്വന്തമാക്കാം. 4ശതമാനം വിലക്കിഴിവാണ് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. എക്സ്ച്ചേഞ്ച് ഓഫറുകളിൽ 11,900 രൂപയുടെ കിഴിവും ലഭിക്കുന്നു. 128 ജിബി ഇൻറേണൽ സ്റ്റേറേജാണ് ഈ സ്മാർട്ട്ഫോണിൻറെ സവിശേഷത.

റിയൽമി 2 പ്രോ
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ നിങ്ങൾക്ക് റിയൽമി 2 പ്രോ 8999 രൂപയ്ക്ക് സ്വന്തമാക്കാം. 4ജിബി റാം, 64 ജിബി റോമം വേരിയൻറിനാണ് ഈ വില. 750 രൂപ പ്രതിമാസം വരുന്ന ഇഎംഐ പ്ലാനിലൂടെയും ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications