സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ നവംബർ 8ന് ആരംഭിക്കും
ബിഗ് ബില്ല്യൺ സെയിലിന് ശേഷം ദീപാവലി അടുത്തതോടെ ഫ്ലിപ്കാർട്ട് മറ്റൊരു സെയിൽ കൂടി പ്രഖ്യാപിച്ചു. ബിഗ് ദീപാവലി സെയിൽ എന്ന പേരിൽ നടക്കുന്ന പുതിയ സെയിൽ നവംബർ 8നാണ് ആരംഭിക്കുന്നത്. നവംബർ 13 വരെ നടക്കുന്ന ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഉത്പന്നങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. ജനപ്രീയ സ്മാർട്ട്‌ഫോണുകളായ റിയൽമി നാർസോ 20 പ്രോ, പോക്കോ എം2, റെഡ്മി 9ഐ, റിയൽമി സി3 എന്നിവയ്ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നതിനായി ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ഫ്ലിപ്പ്കാർട്ട് ചേർന്ന് പ്രവർത്തിക്കും. ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർമാർക്ക് നവംബർ 7ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സെയിലിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളിൽ ചിലത് പരിചയപ്പെടാം.

റിയൽമി നാർസോ 20പ്രോ
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലൂടെ റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോൺ 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 1,000 രൂപയാണ് ഈ സെയിലിലൂടെ ഡിവൈസിന് കുറയ്ക്കുന്നത്. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 13,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 15,999 രൂപ വിലയുണ്ട്. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

പോക്കോ എം2
പോക്കോ എം2 സ്മാർട്ട്ഫോൺ 10,499 രൂപയ്ക്കാണ് സാധാരണയായി വിൽപ്പന നടത്താറുള്ളത്. ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ 1,000 രൂപ കിഴിവിലാണ് ഈ ഡിവൈസ് വിൽക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബിക്ക് സ്റ്റോറേജുമുള്ള വേരിയന്റ് 9,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മോഡലിനും വില കുറയും. ബ്രിക്ക് റെഡ്, പിച്ച് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

റെഡ്മി 9ഐ
റെഡ്മി 9ഐ സ്മാർട്ട്ഫോണിനും ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിൽ വില കുറയും. ഡിവൈസിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 300 രൂപയാണ് ഓഫറിന്റെ ഭാഗമായി കുറയ്ക്കുന്നത്. ഈ ഡിവൈസ് സെയിൽ സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഫോണിനറെ യഥാർത്ഥ വില 9,299 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, സീ ബ്ലൂ, നേച്ചർ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റിയൽമി സി3
റിയൽമിയുടെ ജനപ്രീയ ഡിവൈുകളിലൊന്നാണ് റിയൽമി സി3. ഈ സ്മാർട്ട്ഫോണിന് സാധാരണ നിലയിൽ 8,297 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് സെയിലിൽ ഈ സ്മാർട്ട്ഫോണിന് 1,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 7,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. വോൾക്കാനോ ഗ്രേ, ഫ്രോസൺ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് സ്വന്തമാക്കാം.


Click it and Unblock the Notifications