റിയൽമി സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ്
ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്മാർട്ട്ഫോൺ വിപണിയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും സജീവമായിരിക്കുകയാണ്. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് സേവനമായ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ മികച്ച ഓഫറുകളാണ് തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നത്. സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയിസ് വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സെയിൽ ഓഫറിലൂടെ റിയൽമി എക്സ്, റിയൽമി എക്സ് 2 പ്രോ, റിയൽമി 6, റിയൽമി നാർസോ 10, എന്നിവയുൾപ്പെടെ നിരവധി റിയൽമി സ്മാർട്ട്‌ഫോണുകൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ എല്ലാ വിലനിലവാരത്തിലും മികച്ച ഡിവൈസുകൾ നൽകുന്ന കമ്പനിയായി ഇതിനകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞ ബ്രാന്റാണ് റിയൽമി. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഓഫറുകളോടെ സ്വന്തമാക്കാവുന്ന റിയൽമി ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

റിയൽമെ എക്സ് (Realme X)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സിലൂടെ റിയൽമി എക്‌സ് സ്മാർട്ട്ഫോണിന് മികച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 15,999 രൂപയാണ് വില. സ്നാപ്ഡ്രാഗൺ 710 പ്രോസസറാണ് റിയൽമിഎക്‌സ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ബജറ്റ് സ്മാർട്ട്‌ഫോൺ എന്ന നിലയിൽ മികച്ചൊരു തിരഞ്ഞെടുപ്പാണ് ഈ ഡിവൈസ്.

റിയൽമി എക്സ് 2 പ്രോ (Realme X2 Pro)
ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് ഓഫറിലൂടെ സ്വന്തമാക്കാവുന്ന മറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽമി എക്സ് 2 പ്രോ. 64 എംപി ക്വാഡ് ക്യാമറ മൊഡ്യൂളുള്ള ഈ സ്മാർട്ട്ഫോൺ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 25,999 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. 256 ജിബി വരെ സ്റ്റോറേജോട് കൂടിയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. പല സ്റ്റോറേജ് വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാണ്.

റിയൽമി 6 (Realme 6)
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സിലൂടെ റിയൽമി 6 മികച്ച ഓഫറോട് കൂടി സ്വന്തമാക്കാൻ സാധിക്കും. 13,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ ഇഎംഐ ഓപ്ഷനും ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. നിബന്ധനകളും വ്യവസ്ഥകളും ബാധകമാകുന്ന എക്സ്ചേഞ്ചിലൂടെ 13,950 രൂപ വരെ കിഴിവും ലഭിക്കും.

റിയൽമി 6 പ്രോ (Realme 6 Pro)
ഫ്ലിപ്പ്കാർട്ട് ഓഫർ നൽകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിലുള്ള മറ്റൊരു ഡിവൈസാണ് റിയൽമി 6 പ്രോ. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സിലൂടെ മികച്ച ഓഫറാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. 6 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള റിയൽമി 6 പ്രോയുടെ അടിസ്ഥാന വേരിയൻറ് ഇപ്പോൾ 17,999 രൂപയ്ക്ക് ലഭ്യമാണ്.

റിയൽമി നാർസോ 10 (Realme Narzo 10)
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സിലൂടെ മികച്ച ഓഫർ ലഭിക്കുന്നമറ്റൊരു സ്മാർട്ട്‌ഫോണാണ് റിയൽമി നർസോ 10. റിയൽമെ നർസോ 10 സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 11,999 രൂപയ്ക്ക് ലഭ്യമാണ്.

റിയൽമി നാർസോ 10 എ (Realme Narzo 10A)
ഫ്ലിപ്പ്കാർട്ട് റിയൽമി നാർസോ 10 എ സ്മാർട്ട്ഫോണും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. 3 ജിബി റാം, 32 ജിബി ഓൺബോർഡ് സ്റ്റോറേജ്, ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസിന് 8,999 രൂപയാണ് വില.


Click it and Unblock the Notifications








