സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് ഈ മാസവും ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിൽ നടത്തുന്നു. ഓഗസ്റ്റ് 6 മുതൽ 10 വരെയാണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ സെയിൽ നടക്കുന്നത്. ആകർഷകമായ ആനുകൂല്യങ്ങളാണ് ഈ വിൽപ്പനയിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ സ്മാർട്ട്ഫോൺ മുൻപന്തിയിൽ തന്നെയുണ്ട്. എല്ലാ പർച്ചേസിനും 10% കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഓഫറുകളും ഡിസ്കൗണ്ടുകളും
ഐഫോൺ എസ്ഇ 2, മോട്ടറോള റേസർ, റെഡ്മി കെ 20 പ്രോ, ഐഫോൺ എക്സ്ആർ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ഇ-കൊമേഴ്‌സ് പോർട്ടലിൽ ആകർഷകമായ വില കിഴിവിൽ ലഭിക്കും. പുതിയൊരു സ്മാർട്ട്ഫോം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 6 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ലാഭകരമായ ഡീലുകളിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഓഫർ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഓപ്പോ റെനോ 2എഫ് (Oppo Reno 2F)
ഓപ്പോ റെനോ 2എഫ് സ്മാർട്ട്ഫോണിന് 5,500 രൂപ വരെ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ലഭിക്കുന്നത്. ഈ ഡിവൈസിന്റെ 23,490 രൂപയാണ് വിലയുള്ളത്. സെയിൽ ദിവസങ്ങളിൽ ലഭിക്കുന്ന വിലക്കിഴിവിലൂടെ ഡിവൈസ് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ഓഗസ്റ്റ് 10 വരെ മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു.

റെഡ്മി കെ 20 (Redmi K20)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഓഫർ ലഭിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ റെഡ്മി കെ 20യാണ്. ഫ്ലിപ്കാർട്ടിലൂടെ ഈ ഡിവൈസ് 22,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് ഡിസ്കൌണ്ടിന് ശേഷമുള്ള വിലയാണ്. ഇതിനൊപ്പം പാർട്ട്ണർമാർ വഴി ഡിവൈസിൽ ചില ആകർഷകമായ കിഴിവുകളും ഓഫറുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. സ്മാർട്ട്‌ഫോണിന്റെ ഹൈ എൻഡ് വേരിയന്റല്ല ഇത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈ എൻഡ് വേരിന്റിന് കൂടുതൽ പണം നൽകേണ്ടി വരും.

റെഡ്മി കെ 20 പ്രോ (Redmi K20 Pro)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഓഫർ ലഭിക്കുന്ന റെഡ്മിയുടെ മറ്റൊരു മോഡൽ റെഡ്മി കെ 20 പ്രോ സ്മാർട്ട്ഫോണാണ്. ഈ ഡിവൈസിന് 4,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഇപ്പോൾ ഈ ഡിവൈസ് 26,999 രൂപയ്ക്കാ വാങ്ങാനായി ലഭ്യമാകും. റെഡ്മി കെ20 പ്രോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു മികച്ച അവസരമാണ്.

ആപ്പിൾ ഐഫോൺ 7 പ്ലസ് (Apple iPhone 7 Plus)
ആപ്പിളിന്റെ ആദ്യത്തെ ഡ്യുവൽ ക്യാമറ സ്മാർട്ട്‌ഫോണാണ് ആപ്പിൾ ഐഫോൺ 7 പ്ലസ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ പാർട്ട്ണർമാർ നൽകുന്ന മികച്ച ആനുകൂല്യങ്ങൾക്കൊപ്പം ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

ഐക്യൂഒഒ 3 (iQOO 3)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ആകർഷകമായ വിലക്കിഴിവിൽ ഐക്യുഒഒ 3 സ്മാർട്ട്‌ഫോൺ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ആകർഷകമായ കിഴിവുകളും ഡീലുകളുമാണ് ഡിവൈസിന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓപ്പോ റെനോ 10എക്സ് സൂം (OPPO Reno 10x Zoom)
ഒപ്പോയുടെ 10x സൂം ശേഷിയുള്ള ക്യാമറയുമായി പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഓപ്പോ റെനോ 10എക്സ് സൂം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ വിലക്കിഴിവ് ലഭിക്കുന്ന ഡിവൈസുകളുടെ പട്ടികയിൽ ഈ ഡിവൈസും ഉണ്ട്. മറ്റെവിടെ ലഭിക്കുന്നതിനെക്കാളും കുറഞ്ഞ വിലയ്ക്കാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കുന്നത്.

മോട്ടറോള റേസർ (Motorola Razr)
ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ ക്ലാംഷെൽ സ്മാർട്ട്‌ഫോണായ മോട്ടറോള റേസർ (2019) ഏകദേശം 20,000 രൂപ വലെ കിഴിവിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ലഭ്യമാണ്.

എൽജി ജി8എക്സ് (LG G8X)
6.4 ഇഞ്ച് ഡിസ്‌പ്ലേ, ഉയർന്ന റെസല്യൂഷൻ, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 855 SoC, 6 ജിബി റാം, 4000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് എൽജി ജി 8 എക്‌സ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എൽജിയുടെ മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്.

റിയൽമി 6 (Realme 6)
റിയൽമെ 6 സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമായ വിലകുറഞ്ഞ ഡിവൈസുകളിൽ ഒന്നാണ്, പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എക്സ് 2 (POCO X2)
പോക്കോയുടെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ പോക്കോ എക്സ് 2 മികച്ച വിലക്കിഴിലിൽ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഈ ഡിവൈസ് 17,499 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








