Home
Mobile

ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിഭാഗം ഡിവൈസുകളാണ് ബജറ്റ് സ്മാർട്ട്‌ഫോണുകൾ. ആകർഷകമായ സവിശേഷതകളുള്ള ബജറ്റ് സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കാൻ എല്ലാ ബ്രാന്റുകളും മത്സരിക്കുന്ന അവസരത്തിൽ ഇത്തരം ഡിവൈസുകൾക്കുള്ള ജനപ്രീതിയും വർദ്ധിച്ച് വരുന്നുണ്ട്. ഇ-കൊമേഴ്‌സ് റീട്ടെയിലറായ ഫ്ലിപ്പ്കാർട്ട് നടത്തുന്ന അഞ്ച് ദിവസത്തെ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളാണ് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന സമയത്ത് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും ഫ്ലിപ്പ്കാർട്ട് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും മറ്റ് കിഴിവുകളും ഫ്ലിപ്പ്കാർട്ടിന്റെ സെയിൽ ഓഫറുകളുടെ ഭാഗമായി ലഭിക്കും. ഓഫറുകൾ ലഭ്യമാകുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഓപ്പോ എ9 2020 (OPPO A9 2020)

ഓപ്പോ എ9 2020 (OPPO A9 2020)

ഓപ്പോ എ9 2020 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള വേരിയന്റിന് ഇപ്പോൾ 13,990 രൂപയാണ് വില. എച്ച്ഡി‌എഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവർക്ക് 10% കിഴിവും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 13,950 രൂപ വരെ എക്സ്ചേഞ്ചിലൂടെ ഡിസ്കൌണ്ടും നേടാം.

വിവോ സെഡ് 1 എക്‌സ് (Vivo Z1x)

വിവോ സെഡ് 1 എക്‌സ് (Vivo Z1x)

വിവോ സെഡ് 1 എക്‌സിന് 15,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെ ഈ ഡിവൈസ് ഇപ്പോൾ സ്വന്തമാക്കാം. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 13,950 രൂപ വരെ കിഴിവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സിന്റെയും വിലയാണിത്.

റിയൽ‌മി എക്സ് (Realme X)

റിയൽ‌മി എക്സ് (Realme X)

റിയൽ‌മി എക്‌സിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള വേരിയന്റിന് 15,999 രൂപയാണ് വില. നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ്, എക്സ്ചേഞ്ച് ഡിസ്കൌണ്ട് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉണ്ട് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ നൽകുന്നുണ്ട്.

റിയൽ‌മി 6 (Realme 6)

റിയൽ‌മി 6 (Realme 6)

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റിയൽ‌മി 6 സ്മാർട്ട്ഫോണിന് 13,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് ഓഫറിലൂടെ ഈ ഡിവൈസ് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാം. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ അധിക എക്സ്ചേഞ്ച് ഡിസ്കൌണ്ടും ലഭിക്കും.

അസൂസ് സെൻഫോൺ മാക്സ് പ്രോ എം1 (Asus Zenfone Max Pro M1)

അസൂസ് സെൻഫോൺ മാക്സ് പ്രോ എം1 (Asus Zenfone Max Pro M1)

ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ മികച്ച വിലകിഴിവിൽ സ്വന്തമാക്കാവുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് അസൂസ് സെൻഫോൺ മാക്‌സ് പ്രോ എം 1. 8,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ സ്മാർട്ട്ഫോൺ വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും.

ഹുവാവേ വൈ 9 പ്രൈം 2019 (Huawei Y9 Prime 2019)

ഹുവാവേ വൈ 9 പ്രൈം 2019 (Huawei Y9 Prime 2019)

ഹുവാവേ വൈ 9 പ്രൈം 2019 സ്മാർട്ട്ഫോണിന് ഈ സെയിൽ സമയത്ത് ഫ്ലിപ്കാർട്ടിൽ 15,999 രൂപയാണ് വില. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഈ സ്മാർട്ട്ഫോണിനും ലഭിക്കും.

ഓപ്പോ എ52 (OPPO A52)

ഓപ്പോ എ52 (OPPO A52)

ഓപ്പോ എ52 സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് വഴി 16,990 രൂപയ്ക്ക് സ്വന്തമാക്കാം. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഈ സ്മാർട്ട്ഫോൺ വാങ്ങാനായി ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയ്ക്കിടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് വാങ്ങുമ്പോൾ 14,200 രൂപ വരെ കിഴിവും ലഭിക്കും.

വിവോ വൈ 50 (Vivo Y50)

വിവോ വൈ 50 (Vivo Y50)

വിവോ വൈ 50 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള വേരിയന്റിന് 17,990 രൂപയാണ് ഫ്ലിപ്പ്കാർട്ടിൽ വില. ഈ ഡിവൈസ് വാങ്ങാൻ നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനും ലഭ്യമാണ്. പഴയ ഡിവൈസുകൾ വാങ്ങുമ്പോൾ 14,850 രൂപ വരെ കിഴിവും ലഭിക്കും.

ഓപ്പോ എ12 (OPPO A12)

ഓപ്പോ എ12 (OPPO A12)

ഓപ്പോ എ 12 ബജറ്റ് സ്മാർട്ട്‌ഫോണിന് 9,990 രൂപയാണ് വില. ഈ ഡിവൈസ് ഇപ്പോൾ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ഡിവൈസ് വാങ്ങുമ്പോൾ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ 9,950 രൂപ വരെ കിഴിവ് ലഭിക്കും.

സാംസങ് ഗാലക്‌സി എ50എസ് (Samsung Galaxy A50s)

സാംസങ് ഗാലക്‌സി എ50എസ് (Samsung Galaxy A50s)

സാംസങ് ഗാലക്‌സി എ50എസ് സ്മാർട്ട്ഫോൺ ജൂൺ 27 വരെ നടക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയിലൂടെ 18,570 രൂപയ്ക്ക് സ്വന്തമാക്കാം. നോകോസ്റ്റ് ഇഎംഐയും ഓഫറും പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഡിസ്കൗണ്ടും ലഭിക്കും.

Best Mobiles in India

English summary
Budget smartphones are among the bestsellers in the Indian market. During the Flipkart Big Saving Days sale, the e-commerce retailer offers 10% instant discount on the purchases on using an HDFC Bank credit or debit card and on choosing EMI payment option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X