ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംങ് ഡേ സെയിലിൽ ഷവോമി സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കമ്പനിയാണ് ഷവോമി. മിഡ് റേഞ്ച്, ബജറ്റ്, പ്രീമിയം സെഗ്മെന്റുകളിലെല്ലാമായി രാജ്യത്ത് ഏറ്റവും കൂടുതൽ ഡിവൈസുകൾ വിറ്റഴിക്കുന്നതും ഷവോമിയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ സവിശേഷതകൾ നൽകുന്ന ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെ വിപണിയുടെ സ്വഭാവത്തിന് അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാന്റിന്റെ പ്രൊഡക്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

ലോക്ക്ഡൌണിന്റെ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതോടെ സജീവമായ ഇ-കൊമേഴ്സ് വിപണിയിൽ ഓഫറുകളുടെ കാലമാണ്. രാജ്യത്തെ മുൻനിര ഇ-കെമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് നടത്തുന്ന ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ഉപയോക്താക്കൾക്ക് വൻ വിലക്കുറവിലും ഓഫറുകളിലും സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. ഇന്ന് അവസാനിക്കുന്ന സെയിലിൽ മികച്ച ഓഫറുകളിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിശോധിക്കുന്നത്. ഈപട്ടികയിൽ റെഡ്മി കെ20 സീരീസ്, എംഐ 10, എംഐ എ2 എന്നിവയടക്കമുള്ള ഡിവൈസുകളാണ് ഉള്ളത്.

റെഡ്മി കെ 20 (Redmi K20)
റെഡ്മി കെ20 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിലിലൂടെ വില കിഴിവിൽ ലഭ്യമാണ്. ഈ സ്മാർട്ട്‌ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് സ്വന്തമാക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 15,950 രൂപ വരെ വിലക്കിഴിവും ലഭിക്കും.

റെഡ്മി നോട്ട് 7 പ്രോ (Redmi Note 7 Pro)
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി. റെഡ്മി ഡിവൈസുകളിൽ ഇന്ത്യയിൽ ഏറ്റവു കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോൺ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 7 പ്രോ ഇപ്പോൾ വില കിഴിവോട് കൂടി 17,999 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓഫറും ഈ സ്മാർട്ട്ഫോൺ വാങ്ങാനായി ലഭിക്കും.

റെഡ്മി കെ 20 പ്രോ (Redmi K20 Pro)
റെഡ്മി കെ20 സീരിസിലെ തന്നെ കെ20 പ്രോ സ്മാർട്ട്‌ഫോണും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ വഴി കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട്‌ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വില. എന്നാൽ ഫ്ലിപ്പ്കാർട്ട് സെയിൽ ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൌണ്ടിലൂടെ ഈ ഡിവൈസ് 24,999 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി നോട്ട് 5 പ്രോ (Redmi Note 5 Pro)
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സിൽ വിലക്കിഴിവോടെ ലഭിക്കുന്ന മറ്റൊരു സ്മാർട്ട്‌ഫോൺ റെഡ്മി നോട്ട് 5 പ്രോ ആണ്. റെഡ്മി നോട്ട് 5 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 12,999 രൂപയ്ക്ക് ലഭ്യമാണ്. പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 12,850 രൂപ വരെ കിഴിവും ലഭിക്കും.

എംഐ എ2 (Mi A2)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 31 ശതമാനം കിഴിവോടെ എംഐ എ2 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്‌ഫോണിന് ലോഞ്ച് ചെയ്ത അവസരത്തിൽ 20,500 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന്റെ 128 ജിബി വേരിയന്റ് 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 10 (Mi 10)
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിലിലൂടെ വിലകിഴിവിൽ വാങ്ങാവുന്ന മറ്റൊരു സ്മാർട്ട്ഫോണാണ് ഷവോമി എംഐ 10. എംഐ 10 സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് ഇപ്പോൾ 49,899 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നുണ്ട്.


Click it and Unblock the Notifications








