ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ
ഇന്ത്യൻ സ്മാർട്ട്‌ഫോൺ രംഗത്ത് നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കുന്നതിനായി മിഡ് റേഞ്ച് മാർക്കറ്റ് വിഭാഗത്തിൽ കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി നിരവധി ഡിവൈസുകളാണ് സാംസങ് അവതരിപ്പിക്കുന്നത് ഗാലക്‌സി എ, ഗാലക്‌സി എം സീരീസിലെ ഈ സ്മാർട്ട്‌ഫോണുകൾ ചൈനീസ് ബ്രാൻഡുകളുടെ ഡിവൈസുകളോടാണ് മത്സരിക്കുന്നത്.

സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ആകർഷകമായ കിഴിവുകളാണ് നൽകുന്നത്. ജൂൺ 27 വരെയുള്ള ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ മികച്ച ഓഫറുകളാണ് സാംസങ് സ്മാർട്ട്ഫോണുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളിലും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അടക്കമുള്ള ഓഫറുകളിൽ ചുവടെ കൊടുത്തിരിക്കുന്ന സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ് 20 (Samsung Galaxy S20)
സാംസങ് ഗാലക്‌സി എസ്20 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 70,499 രൂപയ്ക്ക് സ്വന്തമാക്കാം. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്താൽ 17.950 രൂപവരെ ഡിസ്കൗണ്ടും ലഭിക്കും.

സാംസങ് ഗാലക്‌സി എസ് 20 + (Samsung Galaxy S20+)
സാംസങ് ഗാലക്‌സി എസ് 20+ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ 77,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാണ്.

സാംസങ് ഗാലക്‌സി എസ് 20 അൾട്രാ (Samsung Galaxy S20 Ultra)
മികച്ച സൂം ശേഷിയുള്ള ക്യാമറയുമായി പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എസ് 20 അൾട്രാ ഇപ്പോൾ 97,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും 17,950 രൂപ വരെ അധിക കിഴിവും ലഭിക്കും.

സാംസങ് ഗാലക്‌സി എ 31 (Samsung Galaxy A31)
സാംസങ് ഗാലക്‌സി എ 31 സ്മാർട്ട്ഫോണിന് 21,999 രൂപയാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങാൻ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ലഭ്യമാണ്. ഇതിനൊപ്പം പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്താൽ പരമാവധി 13.950 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും.

സാംസങ്ങിന്റെ ഗാലക്‌സി എ 51 (Samsung's Galaxy A51)
സാംസങ് ഗാലക്‌സി എ 51 സ്മാർട്ട്ഫോണിന് 27,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഈ ഡിവൈസ് നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാം. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ അധിക ഡിസ്കൌണ്ടും ലഭിക്കും.

സാംസങ് ഗാലക്‌സി എ 50 (Samsung Galaxy A50)
കഴിഞ്ഞ വർഷം പുറത്തിറക്കിയ സാംസങ് ഗാലക്‌സി എ50 സ്മാർട്ട്ഫോൺ ഇപ്പോൾ 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങാനായി ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ അധിക ഡിസ്കൗണ്ടുകൾ എന്നിവയും ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ 50 എസ് (Samsung Galaxy A50s)
സാംസങ് ഗാലക്‌സി എ 50 സ്മാർട്ട്ഫോണിന് 18,570 രൂപയാണ് വില. ആകർഷകമായ സവിശേഷതകളുള്ള ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ മികച്ച ഡിസ്‌കൗണ്ടിലും ഓഫറുകളിലും ലഭ്യമാകും.

സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ് (Samsung Galaxy S10 Lite)
മുൻനിര മോഡലായ സാംസങ് ഗാലക്‌സി എസ് 10ന്റെ ലൈറ്റ് വേരിയന്റിന് 47,999 രൂപയാണ് വില. ഡിവൈസ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിലൂടെ ഈ ഡിവൈസ് കോസ്റ്റ് കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ വാങ്ങാം. പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 13,950 രൂപ വരെ അധിക ഡിസ്കൌണ്ടും ലഭിക്കും.


Click it and Unblock the Notifications