Home
Mobile

സാംസങ് ഗാലക്‌സി എഫ്62, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ഡിവൈസുകൾ മുൻനിരയിൽ തന്നെയുണ്ട്. സാംസങ് എഫ് സീരിസ് ഇന്ത്യൻ വിപണിയിൽ വൻ ജനപ്രീതി നേടിയ ഡിവൈസുകളാണ്. അതുകൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ ഈ ഡിവൈസുകൾക്ക് നൽകുന്നു. ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും ഇവയുടെ സവിശേഷതകളും വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി എഫ് സിരിസ് ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്

സാംസങ് ഗാലക്‌സി എഫ്62: ഓഫറുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എഫ്62. മുൻനിര എക്‌സിനോസ് 9825 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് മികച്ച സ്മാർട്ട്‌ഫോൺ അനുഭവം നൽകുന്നു. 7,000 mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ ബാറ്ററി തീർന്നുപോകുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ്. നിങ്ങൾ സാംസങ് ഗാലക്‌സി എഫ്62 വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതൊരു മികച്ച അവസരമാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്. സാംസങ്ങിന് ഈ ഡിവൈസിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. ഇപ്പോൾ ഈ ഡിവൈസ് നിങ്ങൾക്ക് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. 12,000 രൂപ വരെ കിഴിവാണ് ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ ലഭിക്കുന്നത്. സാംസങിന്റെ മികച്ച കിഴിവ് ലഭിക്കുന്ന ഡിവൈസുകളിൽ ഒന്നാണ് ഇത്.

സാംസങ് ഗാലക്‌സി എഫ്12, ഗാലക്‌സി എഫ്02എസ്: ഓഫറുകൾ

ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാംസങ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലുള്ള മറ്റൊരു ഡിവൈസ് സാംസങ് ഗാലക്‌സി എഫ്12, ഗാലക്‌സി എഫ്02എസ് എന്നിവയാണ്. രണ്ട് ഡിവൈസുകൾക്കും മികച്ച ഓഫറുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ഡിവൈസിൽ 48 എംപി പ്രൈമറി ക്യാമറയും നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എഫ്02എസ് സ്മാർട്ട്ഫോണിൽ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 12,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. സാംസങ് ഗാലക്‌സി എഫ്02എസ് സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 10,499 രൂപ മുതലാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട്‌ഫോൺ 8,999 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന് 1500 രൂപയുടെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ 2021 ജൂലൈ 26ന് ആണ് ആരംഭിക്കുന്നത്. ജൂലൈ 29 വരെ ഈ സെയിൽ നടക്കും. പേര് സൂചിപ്പിക്കുന്നത് പോലെ വിൽപ്പന നിരവധി പ്രൊഡക്ടുകൾക്ക് വൻ വിലക്കിഴിവ് നൽകുന്നുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും ഇത് മികച്ചൊരു അവസരം തന്നെയാണ്. ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്ന മറ്റ് നിരവധി ഡിവൈസുകളും ഉണ്ട്. സാംസങിന്റെ തന്നെ എം സീരിസ് അടക്കമുള്ള സ്മാർട്ട്ഫോണുകൾക്ക് ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

Best Mobiles in India

English summary
The smartphones are available at attractive offers through Flipkart Big Savings Days Sale. You can also get Samsung Galaxy F series devices at a discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X