Home
Mobile

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേ സെയിലൂടെ സ്മാർട്ട്ഫോണുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാം

ഇന്ത്യയിൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ പുനരാരംഭിച്ച ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പ്രവർത്തനം സ്മാർട്ട്ഫോൺ വിപണിയെ കൂടി സജീവമാക്കുകയാണ്. രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേ സെയിലിന്റെ ഭാഗമായാണ് ഈ ഓഫറുകൾ.

അഞ്ച് ദിവസം

ഫ്ലിപ്കാർട്ടിൽ അഞ്ച് ദിവസമാണ് വിൽപ്പന നടക്കുന്നത്. ഈ വിൽപ്പനയ്ക്കിടെ സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 10 ശതമാനം തൽക്ഷണ കിഴിവും ലഭിക്കും. ഇതിനൊപ്പം ആകർഷകമായ ഓഫറുകളും ഫ്ലിപ്പ്കാട്ട് നൽകുന്നുണ്ട്.

റെഡ്മി കെ 20 (Redmi K20)

റെഡ്മി കെ 20 (Redmi K20)

പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസറുമായി പുറത്തിറങ്ങിയ ആദ്യത്തെ റെഡ്മി സ്മാർട്ട്‌ഫോണുകളിലൊന്നാണ് റെഡ്മി കെ 20. ഈ ഡിവൈസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വില കിഴിവിൽ ലഭ്യമാണ്. 20,499 രൂപയാണ് ഈ ഡിവൈസിന്റെ വില. സ്മാർട്ട്‌ഫോൺ വാങ്ങാനായി നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

വിവോ Z1x (vivo Z1x )

വിവോ Z1x (vivo Z1x )

ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമുള്ള വിവോ ഇസഡ് എക്സ് സ്മാർട്ട്‌ഫോൺ ഇപ്പോൾ 14,990 രൂപയ്ക്ക് ലഭ്യമാണ്. 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഡിവൈസ് ലഭിക്കും. 8ജിബി വേരിയന്റിന് 16,990 രൂപയാണ് വില.

റിയൽ‌മി എക്സ് 2 പ്രോ (Realme X2 Pro)

റിയൽ‌മി എക്സ് 2 പ്രോ (Realme X2 Pro)

മുൻ‌നിര സവിശേഷതകളുള്ള റിയൽ‌മി എക്സ് 2 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 855+ പ്രോസസറാണ്. പിന്നിൽ 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വഴി 27,999 രൂപയ്ക്ക് ലഭ്യമാകും.

ആപ്പിൾ ഐഫോൺ എക്സ്എസ് (Apple iPhone XS )

ആപ്പിൾ ഐഫോൺ എക്സ്എസ് (Apple iPhone XS )

64 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള ആപ്പിൾ ഐഫോൺ എക്സ്എസ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ 58,999 മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ ശരിയായ വില 62,999 രൂപയാണ്. പ്രതിമാസം 9,834 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഈ ഡിവൈസിന് ലഭ്യമാണ്.

വിവോ നെക്സ് (Vivo Nex)

വിവോ നെക്സ് (Vivo Nex)

ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 845 SoCയുടെ കരുത്തിൽ പുറത്തിറങ്ങിയ ലൈനപ്പിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് വിവോ നെക്സ്. ബാറ്ററിക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നേടിയ ഈ ഡിവൈസ് ഇപ്പോൾ 23,990 രൂപയ്ക്ക് ലഭ്യമാണഅ. നേരത്തെ ഡിവൈസിന് 39,990 രൂപയായിരുന്നു വില.

ഐഫോൺ 8 (iPhone 8)

ഐഫോൺ 8 (iPhone 8)

ഐഫോൺ 8 64 ജിബി മോഡൽ ഫ്ലിപ്കാർട്ട് വഴി 36,999 രൂപയ്ക്ക് സ്വന്തമാക്കാം. പുതിയ ഓഫറിന്റെ ഭാഗമായി പ്രതിമാസം 6,167 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിലൂടെയും ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 7 (iPhone 7)

ഐഫോൺ 7 (iPhone 7)

ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റിന്റ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ 28.499 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ ഈ ഡിവൈസിന് 29.499 രൂപയായിരുന്നു വില. പ്രതിമാസം 4,750 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇ‌എം‌ഐ പേയ്‌മെന്റ് ഓപ്ഷനുകളും ഡിവൈസ് വാങ്ങുന്നതിനായി ലഭ്യമാണ്.

മോട്ടറോള റേസർ (Motorola Razr)

മോട്ടറോള റേസർ (Motorola Razr)

മടക്കാവുന്ന സ്മാർട്ട്‌ഫോണായ മോട്ടറോള റേസർ ഇപ്പോൾ മികച്ച ഓഫറുകളിൽ ലഭ്യമാണ്. ഇതിന്റെ ഇപ്പോഴത്തെ വില 1.24,999 രൂപയാണ്. നേരത്തെ ഡിവൈസിന് 1.49,999 രൂപയായിരുന്നു വില. പ്രതിമാസം 5,209 രൂപ വരുന്ന നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഫോൺ വാങ്ങാനായി ലഭ്യമാണ്.

എംഐ മിക്സ് 2 (Mi Mix 2)

എംഐ മിക്സ് 2 (Mi Mix 2)

ഷവോമി എംഐ മിക്സ് 2 സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിലിലൂടെ 14,999 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്റെ യഥാർത്ഥവിലയിൽ നിന്നും 5,000 രൂപ ഡിസ്കൌണ്ടിലാണ് ഇപ്പോൾ ഫോണിന്റെ വിൽപ്പന നടക്കുന്നത്.

Best Mobiles in India

English summary
During the five-day sale on Flipkart, you can get discounts on your favorite smartphone. Detailing on the same, there is 10% instant discount on using an HDFC Bank credit or debit card for the purchase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X