ഫ്ലിപ്പ്കാർട്ടിൽ ഈ ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ
ഇന്ത്യയിലെ മുൻനിര ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് എല്ലാ വിഭാഗം പ്രൊഡക്ടുകൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകാറുണ്ട്. ബാങ്ക് ഓഫറുകൾ, പ്രത്യേക കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങി പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ ധാരാളമാണ്. ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുള്ള വില കുറഞ്ഞ സ്മാർട്ട്ഫോണുകളടങ്ങുന്ന ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലും ഫ്ലിപ്പ്കാർട്ട് ധാരാളം ഡിവൈസുകൾ വിൽപ്പന നടത്തുന്നു.

ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോണുകൾ ഇന്ന് മികച്ച ക്യാമറ, വലിയ ബാറ്ററി, എല്ലാതരം പ്രവർത്തനങ്ങളും സുഗഗമായി നടത്തുന്ന പ്രോസസർ എന്നിവ പായ്ക്ക് ചെയ്യുന്നവയാണ്. ഇതിൽ കൂടുതൽ വിലയുള്ള ഫോണുകൾക്കും ഫ്ലിപ്പ്കാർട്ടിലൂടെ വിലക്കിഴിവുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ നൽകുന്നതും വില കുറഞ്ഞതുമായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി നാർസോ 50എ
റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ 12,999 രൂപ എന്ന യഥാർത്ഥ വിലയ്ക്ക് പകരം 10,499 രൂപയ്ക്ക് ലഭ്യമാണ്. പ്രീപെയ്ഡ്, എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 1000 രൂപ കിഴിവും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും 500 രൂപയ്ക്കും അതിനുമുകളിലുള്ള ആദ്യ ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ ഓർഡറിലൂടെ ഫ്ലാറ്റ് 100 രൂപ കിഴിവ് ലഭിക്കും. ആകർഷകമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന വളരെ മികച്ചൊരു ഡിവൈസാണ് റിയൽമി നാർസോ 50എ.

റെഡ്മി 10 പ്രൈം
നിരവധി ബാങ്ക് ഓഫറുകളും ഡീലുകളും സഹിതം റെഡ്മി 10 പ്രൈം സ്മാർട്ട്ഫോൺ ഇപ്പോൾ 13,280 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് വിൽപ്പന നടത്തുന്നത്. ഐസിഐസിഐ ബാങ്ക്, ഇൻഡസൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക്ക് എന്നിവ നൽകുന്ന അമെക്സ് നെറ്റ്‌വർക്ക് കാർഡുകൾ ഉപയോഗിച്ചുള്ള ആദ്യത്തെ ട്രാൻസാക്ഷനിൽ നിങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും 500 രൂപയ്ക്കും അതിനുമുകളിലുള്ള ആദ്യത്തെ ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ ഓർഡറിന് 100 രൂപ കിഴിവും ലഭിക്കും.

ഇൻഫിനിക്സ് സ്മാർട്ട് 5എ
ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിലിലൂടെ നിങ്ങൾക്ക് ഇൻഫിനിക്സ് സ്മാർട്ട് 5എ വെറും 6,999 രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫർ ഉപയോഗിച്ച് നിങ്ങൾ ഈ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 6,450 രൂപ വരെ കിഴിവ് ലഭിക്കും. 500 രൂപയ്ക്കും അതിനുമുകളിലും 1000 രൂപ അധിക കിഴിവോടെ ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ ഓർഡറിൽ നിങ്ങൾക്ക് 100 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.

പോക്കോ സി31
പോക്കോ സി31 സ്മാർട്ട്ഫോൺ 2500 രൂപ അധിക കിഴിവിൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന്റെ വില 9,499 രൂപയാണ്. ഐസിഐസിഐ ബാങ്ക്, ഇൻഡസൻഡ് ബാങ്ക്, എസ്ബിഐ കാർഡുകൾ, മൊബിക്വിക്ക് എന്നിവ നൽകുന്ന അമെക്സ് നെറ്റ്‌വർക്ക് കാർഡുകൾ ഉപയോഗിച്ച് ആദ്യ ട്രാൻസാക്ഷനിൽ 20 ശതമാനം കിഴിവോടെ നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ഇതിനൊപ്പം 1499 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനിയും നൽകുന്നുണ്ട്.

മോട്ടോ ഇ40
മോട്ടോ ഇ40 സ്മാർട്ട്ഫോണിന്റെ വില 10,999 രൂപയായിരുന്നു. ഇപ്പോഴിത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് 9 ശതമാനം കിഴിവിനൊപ്പം 10 ശതമാനം അധിക കിഴിവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഫ്രീബി ഓഫറിന് കീഴിൽ ഫാർമ ഈസിയിൽ നിങ്ങൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. ഇത് കൂടാതെ നിങ്ങൾക്ക് 1499 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനിയും സ്വന്തമാക്കാം. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ നിങ്ങൾ ഈ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ ഫോണിന് 9,450 രൂപ വരെ കിഴിവ് ലഭിക്കും.


Click it and Unblock the Notifications








