Home
Mobile

ഫ്ലിപ്പ്കാർട്ടിൽ ഈ കിടിലൻ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ഫ്ലിപ്പ്കാർട്ട്. ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടക്കുന്ന ദിവസങ്ങളിലാണ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നത്. പോക്കോ, മോട്ടറോള, അസൂസ്, സാംസങ്, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെല്ലാം ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ തിയ്യതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഡിവൈസുകൾക്ക് നൽകുന്ന ഓഫറുകൾ വെളിപ്പെടുത്തി വരികയാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ

ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ഇൻഫിനിക്സ് ഹോട്ട് 10എസ്, പോക്കോ എക്സ്3 പ്രോ, മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ, അസൂസ് റോഗ് ഫോൺ 3, സാംസങ് ഗാലക്സി എഫ്62, ഓപ്പോ എ53എസ് 5ജി, ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകൾ ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ ജനപ്രീയ ഫോണുകളാണ് ഇവയെല്ലം. വിവിധ വില വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകൾ കൂടിയാണ് ഇവ. ഈ ജനപ്രീയ സ്മാർട്ട്ഫോണുകൾക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഹോട്ട് 10എസ്

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: രൂപ. 9,499

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഇൻഫിനിക്സ് ഹോട്ട് 10എസ് സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. സെയിൽ സമയത്ത് നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 9,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

യഥാർത്ഥ വില: 23,999 രൂപ

ഓഫർ വില: 16,999 രൂപ

പോക്കോ എക്സ്3 പ്രോ (ഗ്രാഫൈറ്റ് ബ്ലാക്ക്, 128ജിബി റോം, 6ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 16,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ

മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 19,999 രൂപ

മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 19,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 3

അസൂസ് റോഗ് ഫോൺ 3

യഥാർത്ഥ വില: 55,999 രൂപ

ഓഫർ വില: 34,999 രൂപ

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128 ജിബി റോം, 8ജിബി റാം സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 34,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62

ഫ്ലിപ്പ്കാർട്ട് ദി ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എഫ്62 (ലേസർ ഗ്രേ, 128 ജിബി റോം, 6 ജിബി റാം) സ്മാർട്ട്ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം.

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി (ഇങ്ക് ബ്ലാക്ക്, 128 ജിബി റോം, 6ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ഡിസ്കൗണ്ടിൽ സ്വന്തമാക്കാം.

ഗൂഗിൾ പിക്സൽ 4എ

ഗൂഗിൾ പിക്സൽ 4എ

ഗൂഗിളിന്റെ ജനപ്രീയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 4എ (ജസ്റ്റ് ബ്ലാക്ക്, 128 ജിബി) (6 ജിബി റാം) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് വിലക്കിഴവിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Get Huge discounts on smartphones During Flipkart Big Billion Days Sale. Smartphones from leading brands like Poco, Motorola, Asus, Samsung are available with offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X