ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്
ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ ആരംഭിച്ചു. ഈ സെയിലിലൂടെ പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. എല്ലാ മുൻനിര ബ്രാന്റുകളുടെയും ഡിവൈസുകൾ ഈ സെയിലിലൂടെ മികച്ച ഓഫറിൽ ലഭ്യമാകും. ഇന്ത്യയിലെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഡെലിവറി നിർത്തി വച്ചിരിക്കുകയാണ് എങ്കിലും കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് നിങ്ങൾക്ക് ഈ ഓഫർ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ അടുത്തിടെ വിപണിയിലെത്തിയ റിയൽമി, ആപ്പിൾ, സാംസങ് എന്നിങ്ങനെയുള്ള മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ മികച്ച ഓഫറിൽ ലഭിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുത്ത ജനപ്രീയ മോഡലുകൾക്കും ആകർഷകമായ ഓഫറുകൾ തന്നെ ലഭിക്കും. റിയൽമി എക്സ് 3 സൂപ്പർസൂം, ഗാലക്‌സി എഫ്62, എംഐ 10ടി, ഗാലക്‌സി എഫ്41, ഐഫോൺ 11 സീരീസ് ഡിവൈസുകൾ എന്നിവ ഈ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാകും. സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകൾ പരിശോധിക്കാം.

സാംസങ് ഗാലക്സി എഫ്62
യഥാർത്ഥ വില: 29,999 രൂപ
ഓഫർ വില: 17,999
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോൺ വമ്പിച്ച കിഴിവിൽ ലഭ്യമാണ്. 29,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് ഇപ്പോൾ 17,999 രൂപയ്ക്ക് ലഭിക്കും.

റിയൽമി എക്സ്3 സൂപ്പർസൂം
യഥാർത്ഥ വില: 27,999 രൂപ
ഓഫർ വില: 21,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിലിലൂടെ റിയൽമി എക്സ്3 സൂപ്പർസൂം സ്മാർട്ട്ഫോൺ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം. സെയിലിലൂടെ 27,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 21,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐക്യുഒഒ 3
യഥാർത്ഥ വില: 37,990 രൂപ
ഓഫർ വില: 24,990 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് ഐക്യുഒഒ 3 സ്മാർട്ട്ഫോണും കിഴിവിൽ ലഭ്യമാണ്. 37,990 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

അസൂസ് റോഗ് 3
യഥാർത്ഥ വില: 55,999 രൂപ
ഓഫർ വില: 46,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് അസൂസ് റോഗ് 3 കിഴിവിൽ ലഭ്യമാണ്. 55,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 46,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 10ടി
യഥാർത്ഥ വില: 39,999 രൂപ
ഓഫർ വില: 24,499 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് എംഐ 10ടി സ്മാർട്ട്ഫോൺ 15,000 രൂപയോളം കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 24,499 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11
യഥാർത്ഥ വില: 54,900 രൂപ
ഓഫർ വില: 44,999 രൂപ
ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് ഐഫോൺ 11 വിലക്കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾക്ക് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 44,999 രൂപയ്ക്ക് ലഭിക്കും.


Click it and Unblock the Notifications