ഫ്ലിപ്പ്കാർട്ടിലൂടെ അസൂസ് റോഗ് ഫോൺ 3 7,000 രൂപ കിഴവിൽ സ്വന്തമാക്കാം
ഫ്ലിപ്പ്കാർട്ടിൽ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചുള്ള ബിഗ് സേവിംഗ്സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രൊഡക്ടുകൾക്ക് വമ്പിച്ച കിഴിവുകൾ ലഭിക്കുന്ന ഈ സെയിലിലൂടെ അസൂസ് റോഗ് ഫോൺ 3 7,000 രൂപ കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇന്ന് ആരംഭിച്ച സെയിൽ ഓഗസ്റ്റ് 9ന് അവസാനിക്കും. അസൂസ് റോഗ് ഫോൺ 3യുടെ 8ജിബി + 128ജിബി വേരിയന്റ് സെയിലിലൂടെ 39,999 രൂപയ്ക്ക് സ്വന്തമകാകാം. 12 ജിബി റാം വേരിയന്റിന് 6,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ 43,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് നൽകുന്ന വിലക്കിഴിവ് കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനും ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കൾക്കും 10% അധിക കിഴിവ് ലഭിക്കും. ബാങ്ക് കിഴിവുകൾക്ക് ചില നിബന്ധനകൾ ഉണ്ടായിരിക്കും. ഈ 10% ഇൻസ്റ്റന്റ് കിഴിവ് കൂടി നേടാനായാൽ അസൂസ് റോഗ് ഫോൺ 3 നിങ്ങൾക്ക് 36,000 രൂപയ്ക്ക് സ്വന്തമാക്കാം. മുൻനിര ഗെയിമിങ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ് അസൂസ് റോഗ് ഫോൺ 3. 2020 ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഈ ഡിവൈസിന്റെ 8ജിബി/128ജിബി മോഡലിന് 49,999 രൂപയും 12 ജിബി/256 ജിബി വേരിയന്റിന് 57,999 രൂപയുമായിരുന്നു വില.

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ
6.49 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് അസൂസ് റോഗ് ഫോൺ 3 വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 144 ഹെർട്സ് റിഫ്രഷ്റേറ്റും ഉണ്ട്. ഗെയിമിങ് സ്മാർട്ട്ഫോണിന് വേണ്ട മികച്ച ഡിസ്പ്ലെ തന്നെയാണ് ഈ ഡിവൈസിൽ ഉള്ളത്. 12 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്‌സെറ്റാണ്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡികാർഡ് സ്ലോട്ട് ഈ ഡിവൈസിൽ നൽകിയിട്ടില്ല.

6,000 എംഎഎച്ച് ബാറ്ററിയാണ് അസൂസ് റോഗ് ഫോൺ 3ൽ ഉള്ളത്. വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 64 എംപി സോണി ഐഎംഎക്സ് 686 സെൻസർ, 13 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് അസൂസ് ഈ സ്മാർട്ട്ഫോണിൽന നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 24 എംപി സെൻസറും ഉണ്ട്.

30fps- ൽ 8K വീഡിയോ റെക്കോർഡിങും 60fps വരെ 4K HDR വീഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് അസൂസ് റോഗ് ഫോൺ 3യിൽ ഉള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ട്ഫോണിൽ 5ജി നെറ്റ്‌വർക്ക് സപ്പോർട്ട്, നാവിക് ജിപിഎസ്, ബ്ലൂടൂത്ത് വി5.1, വൈ-ഫൈ 6, എൻഎഫ്‌സി എന്നാ കണക്ടിവിറ്റി ഓപ്ഷനുകളും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളാണ് നൽകിയിട്ടുള്ളത്. ഓഫറിലൂടെ അസൂസ് റോഗ് ഫോൺ 3 39,999 രൂപയ്ക്ക് ലഭിക്കുന്നു എന്നത് ആകർഷകമായ ഓഫർ തന്നെയാണ്. ഗെയിമുകൾ കളിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഇത്.


Click it and Unblock the Notifications








