ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടിന്റെ ഉത്സവ സീസൺ സെയിൽ
വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകാറുണ്ട്. ഫെസ്റ്റിവൽ സീസൺ സെയിലുകളിലൂടെ പ്രമുഖ ബ്രാന്റുകളുടെയെല്ലാം പ്രത്യേക വിൽപ്പനയും ഫ്ലിപ്പ്കാർട്ട് നടത്തുന്നു. ഇപ്പോൾ നടക്കുന്ന ഉത്സവ സീസൺ സെയിലിന്റെ ഭാഗമായി ഓപ്പോ സ്മാർട്ട്ഫോമുകൾക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓപ്പോയുടെ എല്ലാ വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകളിൽ നിന്നും തിരഞ്ഞെടുത്തവയ്ക്കാണ് ഓഫറുകൾ നൽകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ മോഡലുകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത ഓപ്പോ സ്മാർട്ട്‌ഫോണുകൾക്ക് ധാരാളം ഓഫറുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്ന ഫ്ലിപ്പ്കാർട്ട് ഓപ്പോ ഫെന്റാസ്റ്റിക്ക് ഡേ സെയിൽ നാളെ വരെയാണ് നടക്കുന്നത്. ഓപ്പോ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ ഡിവൈസുകളെല്ലാം മികച്ച സവിശേഷതകളോടെയാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ഓപ്പോ എ9 2020 (Oppo A9 2020)
ഓപ്പോ എ9 2020 സ്മാർട്ട്ഫോൺ ഇപ്പോൾ 12,990 രൂപയ്ക്ക് ലഭ്യമാകും. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് വികസിപ്പിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഓപ്പോ നൽകിയിട്ടുണ്ട്. വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്ഫോണാണ് ഇത്.

ഓപ്പോ റെനോ 2എഫ് (Oppo Reno 2F)
ഓപ്പോ റെനോ 2എഫ് സ്മാർട്ട്ഫോൺ ഇപ്പോൾ 21,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള ഡിവൈസ് പൂർണ്ണമായും ബെസെൽ-ലെസ് ഡിസ്പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ എ12 (Oppo A12)
ഓപ്പോ എ12 സ്മാർട്ട്ഫോണിന് 9,990 രൂപയാണ് വില. 10,000 രൂപയിൽ താഴെ വിലയുള്ള എൻട്രിലെവൽ സ്മാർട്ട്ഫോണുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഡിവൈസാണ് ഇത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 256 ജിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്.

ഓപ്പോ എ5എസ് (Oppo A5s)
ഓപ്പോ എ5എസ് സ്മാർട്ട്ഫോൺ ഇപ്പോൾ 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് നൽകിയിട്ടുള്ളത്. നോർമൽ ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4,230 mAh ബാറ്ററിയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ എ11കെ (Oppo A11K)
ഓപ്പോ എ11കെ സ്മാർട്ട്ഫോണിന് 9,990 രൂപയാണ് വില. എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.22 ഇഞ്ച് ഡിസ്‌പ്ലേയും 2.5 ഡി കർവ്ഡ് ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഡിവൈസാണ് ഇത്.

ഓപ്പോ എഫ്11 (Oppo F11)
ഓപ്പോ എഫ്11 സ്മാർട്ട്ഫോണിന് 15,990 രൂപയാണ് വില. ഈ ഡിവൈസിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. മീഡിയടെക് ഹീലിയോ പി 70 ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

ഓപ്പോ എഫ്11 പ്രോ (Oppo F11 Pro)
ഓപ്പോ എഫ്11 പ്രോ സ്മാർട്ട്ഫോണിന് ഓപ്പോ എഫ് 11നെക്കാൾ ആയിരം രൂപ കൂടുതലാണ്. 16,990 രൂപയാണ് പ്രോ വേരിന്റിന്റെ വില. എഫ് 11 സ്മാർട്ട്ഫോണിലുള്ള അതേ ചിപ്‌സെറ്റ് തന്നെയാണ് പ്രോ വേരിയന്റിലും ഉള്ളത്. ഈ സ്മാർട്ട്‌ഫോൺ VOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. ഒറ്റ ചാർജിങിൽ ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകാൻ ഈ ഡിവൈസിന് സാധിക്കുന്നു.

ഓപ്പോ റെനോ4 പ്രോ (OPPO Reno4 Pro)
ഓപ്പോ റെനോ4 പ്രോ സ്മാർട്ട്ഫോണിന്റെ റീട്ടെയിൽ വില 34,990 രൂപയാണ്. ഈ സ്മാർട്ട്‌ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും കർവ്ഡ് അമോലെഡ് സ്‌ക്രീനും ഡിവൈസിൽ നൽകിയിട്ടുണ്ട്. 60W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണിന് പ്രീമിയം ഡിസൈനാണ് നൽകിയിട്ടുള്ളത്.

ഓപ്പോ റെനോ 2 (Oppo Reno 2)
ഓപ്പോ റെനോ 2 സ്മാർട്ട്ഫോണിന് 38,990 രൂപയാണ് വില. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള അമോലെഡ് സ്‌ക്രീനാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്. ഫിൻ ഷാർക്ക് സെൽഫി ക്യാമറയുള്ള ഡിവൈസ് 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ റെനോ 2 ഇസെഡ് (OPPO Reno2 Z)
ഓപ്പോ റെനോ 2 ഇസെഡ് സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ 27,490 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്റെ യഥാർത്ഥ വില 27,490 രൂപയാണ്. പോപ്പ്-അപ്പ് സെൽഫി ക്യാമറയുമായി പുറത്തിറക്കിയ ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ പി 90 SoCയാണ്.

ഓപ്പോ എ31 (OPPO A31)
ഓപ്പോ എ31 സ്മാർട്ട്ഫോണിന് 12,490 രൂപയാണ് വില. ഈ ഡിവൈസ് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് പുറത്തിറക്കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ പി 35 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് മികച്ച പെർഫോമൻസ് നൽകുന്നുണ്ട്.

ഓപ്പോ റെനോ3 പ്രോ (OPPO Reno3 Pro)
ഓപ്പോ റെനോ3 പ്രോ സ്മാർട്ട്ഫോണിന് 39,990 രൂപയാണ് വില. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഹെലിയോ പി 95 SoCയാണ്.


Click it and Unblock the Notifications








