Flipkart Realme Offers: റിയൽമി സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് റിയൽമി സെയിൽ
ഫ്ലിപ്പ്കാർട്ടിന്റെ റിയൽമി ഡേയ്സ് സെയിൽ ആരംഭിച്ചു. ഫെബ്രുവരി 13 വരെ നടക്കുന്ന ഈ സെയിലിൽ മികച്ച ഓഫറുകളാമ് റിയൽമി സ്മാർട്ട്ഫോണുകൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപയോക്താക്കളുടെ എല്ലാ പ്രിയപ്പെട്ട റിയൽമി സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്നുണ്ട്. റിയൽമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അസുലഭ അവസരം തന്നെയാണ്.

ഫ്ലിപ്പ്കാർട്ട് റിയൽമി സെയിൽ ഡെയ്സിൽ ക്രഡിറ്റ് കാർഡുകളോ ഇഎംഐ ഓപ്ഷനുകളോ ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും, ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാർഡിൽ അധിക ഡിസ്കൌണ്ടുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഇത് കൂടാതെ നിരവധി ഓഫറുകളും കമ്പനി നൽകുന്നു. ഈ ദിവസങ്ങളിൽ ഓഫറുകളോടെ സ്വന്തമാക്കാവുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

റിയൽമി 5 പ്രോ
മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ റിയൽമി 5 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാണ്. 4 ജിബി റാം 64 ജിബി റോം വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാം / 64 ജിബി റോം വേരിയന്റിന് 12,999 രൂപയും 8 ജിബി റാം / 128 ജിബി റോം വേരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്.

റിയൽമി സി 2
4,000 എംഎഎച്ച് ബാറ്ററി കരുത്തുള്ള റിയൽമി സി2 വിന്റെ 2 ജിബി റാം 32 ജിബി റോം വേരിയന്റ് 5,999 രൂപ മുതലുളള വിലയ്ക്ക് സ്വന്തമാക്കാം. 3 ജിബി റാം, 32 ജിബി റോം എന്നീ സ്റ്റോറേജ് കോൺഫിഗറേഷനുള്ള ടോപ്പ് എൻഡ് വേരിയന്റിന് 6,999 രൂപയാണ് വില വരുന്നത്.

റിയൽമി എക്സ് 2 പ്രോ
അതിശയകരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന റിയൽമിയുടെ സ്മാർട്ട്ഫോണാണ് എക്സ്2 പ്രോ. 50W VOOC സൂപ്പർ VOOC ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയോട് കൂടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വളരെ കുറച്ച് മിനിറ്റിനുള്ളിൽ തന്നെ ഫോൺ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 64 ജിബി റോം ഓപ്ഷന് 27,999 രൂപയാണ് വില വരുന്നത്.

റിയൽമി 5
ക്വാഡ് റിയർ ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. ഈ സ്മാർട്ട്ഫോണിന്റെ വില അടിസ്ഥാന സ്റ്റോറേജ് വേരിയന്റായ 3 ജിബി റാം / 32 ജിബി റോം വേരിയന്റിന് 8,499 രൂപയും, 4 ജിബി റാം / 64 ജിബി റോം ഓപ്ഷന് 10,499 രൂപയുമാണ്.

റിയൽമി 3
16 എംപി പോപ്പ്-അപ്പ് ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. നിങ്ങൾക്ക് റിയൽമി 3 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫോണിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ ഈ വില ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച ഡീൽ തന്നെയാണ്.

റിയൽമി എക്സ് ടി
64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പോടെയാണ് റിയൽമി എക്സ് ടി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ 4 ജിബി റാം + 64 ജിബി റോം വേരിയന്റിന് 15,999 രൂപയാണ് വില. 6 ജിബി റാം + 64 ജിബി റോം ഓപ്ഷന് 16,999 രൂപയും 8 ജിബി റാം + 128 ജിബി റോം ഓപ്ഷന് 18,999 രൂപയുമാണ് വില വരുന്നത്.

റിയൽമി എക്സ്
16 എംപി പോപ്പ്-അപ്പ് ക്യാമറയോട് കൂടിയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് വലിയ ഗ്രൂപ്പിന്റെ ചിത്രങ്ങൾ പോലും വളരെ കൃത്യതയോടെ പകർത്താനാകും. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ അടിസ്ഥാന വേരിയന്റായ 4 ജിബി റാം, 128 ജിബി റോം ഓപ്ഷൻ 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റിയൽമി 3 പ്രോ
4,245 mAh ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണാണ് ഇത്. ഇത് 9,999 രൂപയ്ക്ക് സെയിലിലൂടെ സ്ന്തമാക്കാൻ സാധിക്കും. പുറത്തിറങ്ങിയപ്പോൾ ഈ സ്മാർട്ട്ഫോണിന്റെ വില 15,999 രൂപയായിരുന്നു.

റിയൽമി 5 എസ്
48 എംപി ക്വാഡ് റിയർ ക്യാമറകളാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷത. സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി റോം ഓപ്ഷന് 9,999 രൂപയാണ് വില. 4 ജിബി റാം 128 ജിബി റോം വേരിയന്റിന് 10,999 രൂപ വില വരുന്നു.

റിയൽമി 2 പ്രോ
റിയൽമി 2 പ്രോയുടെ 4 ജിബി റാം 64 ജിബി റോം വേരിയന്റിന് 7,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം 64 ജിബി റോം ഓപ്ഷന് 9,999 രൂപയും, 8 ജിബി റാം 128 ജിബി റോം ഓപ്ഷന് 11,999 രൂപയും വിലവരുന്നു.

റിയൽമി 3i
4,230 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയോടെയാണ് ഡിവൈസ് വരുന്നത്. ഈ സ്മാർട്ട്ഫോണിന്റെ 3 ജിബി റാം 32 ജിബി റോം വേരിയന്റ് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. 4 ജിബി റാം 64 ജിബി റോം വേരിയന്റിന് 7,999 രൂപയാണ് വില.

റിയൽമി എക്സ് 2
64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാന വേരിയന്റായ 4 ജിബി റാം 64 ജിബി റോം ഓപ്ഷന് 16,999 രൂപയാണ് വില. ഫോണിന്റെ മറ്റ് രണ്ട് വേരിയന്റുകളും നിങ്ങൾക്ക് ഫ്ലിപ്കാർട്ടിന്റെ വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.


Click it and Unblock the Notifications